Issue 1091

വേരറുക്കപ്പെട്ട തലമുറയുടെ ഒഴിവുകാല കനവുകള്‍

വേരറുക്കപ്പെട്ട തലമുറയുടെ ഒഴിവുകാല കനവുകള്‍

ദുബൈയില്‍ കുടുംബസമേതം താമസിക്കുന്ന സുഹൃത്തിന്‍െറ മകള്‍ക്ക് വിവാഹാലോചനയുമായി എന്‍െറ ബന്ധുവിനെ സമീപിച്ചപ്പോള്‍ എതിര്‍പ്പ് ഉയര്‍ന്നത് വീട്ടകത്തുനിന്നായിരുന്നു. വിദ്യാഭ്യാസവും മതനിഷ്ഠയുമുള്ള കുടുംബമായതുകൊണ്ട്് പ്രൊപോസല്‍ പരിഗണിക്കാവുന്നതേയുള്ളൂവെന്ന് സുഹൃത്ത് ആവേശത്തോടെ പറഞ്ഞപ്പോഴേക്കും ഗൃഹനായിക അകത്തുനിന്ന് എതിര്‍പ്പിന്‍െറ സ്വരമുതിര്‍ത്തു ഗള്‍ഫില്‍ പഠിച്ചുവളര്‍ന്ന പെണ്‍കുട്ടിയാണെങ്കില്‍ നമുക്ക് വേണ്ടാ എന്ന് അറുത്തുമുറിച്ചു പറയുന്നത് കേട്ടപ്പോള്‍ സ്തബ്ധനായി സുഹൃത്തിനെ നോക്കി. അകത്തുനിന്ന് വിശദീകരണം ഉടനടി വന്നു ഗള്‍ഫില്‍ പഠിച്ചുവളര്‍ന്ന കുട്ടികള്‍ക്ക് ഒരു കുന്തോം അറിയില്ല. ഫ്ളാറ്റിന്‍റുള്ളില്‍ കെട്ടിയിട്ടു വളര്‍ത്തുന്നതുകൊണ്ട് മനുഷ്യന്മാരോട് പെരുമാറാന്‍ പോലും പഠിക്കൂലാ. നമ്മുടെ നബീസൂന്‍െറ […]

ചന്ദ്രിക രാഹുലിനെത്തൊടുമ്പോൾ ജനാധിപത്യത്തിന് സംഭവിക്കുന്നത്

ചന്ദ്രിക രാഹുലിനെത്തൊടുമ്പോൾ ജനാധിപത്യത്തിന് സംഭവിക്കുന്നത്

ഒരു സമൂഹം സാംസ്കാരികമായ പതനം അഭിമുഖീകരിക്കേണ്ടിവരുന്പോള്‍ ആദ്യമായി വിസ്മരിക്കുക അവരുടെ വേരുകളും പൈതൃകങ്ങളുമാണെന്ന് ചരിത്രകാരനായ ആഷ്ഗേറ്റ്സ് പറയുന്നുണ്ട്. ഇന്നലെകളെക്കുറിച്ചുള്ള വിസ്മൃതി ഇന്നിന്‍റെ അവഹേളനങ്ങളെ വാങ്ങിവെക്കാനും നാളെയെക്കുറിച്ചുള്ള ശുഭചിന്തകള്‍ കൈവെടിയാനും ഒരു ജനതയെ നിര്‍ബന്ധിക്കുമത്രെ. വേരുകള്‍ മറന്ന മനുഷ്യന്‍ ജീവഛവങ്ങളായി മാറുക എളുപ്പമാണ്. വേരുകളെയും പൈതൃകങ്ങളെയും കുറിച്ച് ചിന്തിച്ചുപോയത് ചന്ദ്രിക എത്തിപ്പെട്ട അവസ്ഥ കണ്ടപ്പോഴാണ്. കേരളത്തില്‍ സര്‍വ്യോ മുസ്ലിംലീഗിന്‍റെ പ്രവര്‍ത്തനം തുടങ്ങുന്നത് 1937ല്‍ ആണെങ്കില്‍ അതിനു വര്‍ഷങ്ങള്‍ക്കു മുന്പെ തന്നെ ചന്ദ്രിക എന്ന പ്രസിദ്ധീകരണം അതിന്‍റെ ദൗത്യം ആരംഭിച്ചിരുന്നു. […]

മറവിയോടൊപ്പം ഒരു യാത്ര

മറവിയോടൊപ്പം ഒരു യാത്ര

ഒന്‍പതാംതരം പൂര്‍ത്തിയായപ്പോള്‍ മലപ്പുറം ജില്ലയിലെ പുളിക്കലിനടത്തുള്ള അന്തിയൂര്‍കുന്നിലെ ദര്‍സിലെത്തി. സയ്യിദ് ഹബീബ് തുറാബ് തങ്ങളാണ് ഉസ്താദ്. ദര്‍സില്‍ ചേര്‍ന്നുകൊണ്ടുതന്നെ എസ്എസ്എല്‍സി ജയിച്ചു. എന്‍റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. പഠിക്കാനുള്ള എല്ലാ അവസരങ്ങളും ഉസ്താദ് ഒരുക്കിതന്നിരുന്നു. അതിലുപരി ഉസ്താദിന്‍റെ പ്രോത്സാഹനവും. ഇതെല്ലാം ചേര്‍ന്നപ്പോള്‍ പ്രതീക്ഷിച്ചതിലേറെ മാര്‍ക്ക് നേടാനായി. എന്‍റെ കൂടെ എസ്എസ്എല്‍സിക്ക് ദര്‍സില്‍ നിന്ന് വേറെ നാല്പേര്‍ കൂടി ഉണ്ടായിരുന്നു. സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഉടനെ ഞങ്ങള്‍ ഉസ്താദിനെ കാണിച്ചു. ഉസ്താദ് ഞങ്ങളെ അഭിനന്ദിച്ചു. ഉപരിപഠനത്തെക്കുറിച്ചു ചര്‍ച്ച ചെയ്തു. സര്‍ട്ടിഫിക്കറ്റ് വീട്ടുകാരെ […]

ഒരെഴുത്ത് വളര്‍ന്നു മൂപ്പെത്തുന്നവിധം

ഒരെഴുത്ത് വളര്‍ന്നു മൂപ്പെത്തുന്നവിധം

ആശയാഗിരണത്തിന്‍റെ ഏറ്റവും ജനകീയമായ പൊതുവഴിയാണ് വായന. എന്നുവെച്ചാല്‍, ഇതല്ലാതെ വഴികള്‍ വേറെയുമുണ്ട്. അതിലൊന്നാണ് യാത്രകള്‍. ഉള്ളില്‍ എഴുത്തു കന്പമുള്ള ഒരാള്‍ യാത്ര ചെയ്യുന്നത് മറ്റുള്ളവരുടെ യാത്ര പോലെയല്ല. മറ്റുള്ളവര്‍ കാണാത്ത പലതും ഇയാള്‍ കാണുന്നു. അല്ലെങ്കില്‍, മറ്റുള്ളവര്‍ കാണുന്നത് തന്നെ വേറൊരു രീതിയില്‍ കാണുന്നു. യാത്രകളിലൂടെ ആശയങ്ങളുടെ അനുഭവപ്രപഞ്ചങ്ങള്‍ കണ്ടെത്തിയ എഴുത്തുകാരാണ് പൊറ്റെക്കാട്, രവീന്ദ്രന്‍, ബഷീര്‍, സക്കറിയ മുതല്‍ പേര്‍. ചുട്ടുപൊള്ളുന്ന മണല്‍ക്കാടുകളിലൂടെ അറേബ്യന്‍ നാഗരികതയുടെ ആത്മാവ് തേടിയലഞ്ഞ സാഹസികനാണ് മുഹമ്മദ് അസദായി മാറിയ ലിയോപോള്‍ഡ് വെയിസ്. […]