Issue 1092

വിവാഹ മഹാമഹം

വിവാഹ മഹാമഹം

ആകെ ഒരു മകളല്ലേയുള്ളൂ. കല്ല്യാണം അങ്ങനെയങ്ങ് ചെറുതാക്കാന്‍ വയ്യല്ലോ. പിന്നെ ഇക്കാലത്ത് കല്ല്യാണം ചെറുതാക്കിയാലും ചീത്തപ്പേരാണ്. പിശുക്ക് കൊണ്ടാണെന്ന് ആളുകള്‍ പറയും. കല്ല്യാണത്തിനു ക്ഷണിക്കാന്‍ വന്നതാണ് ഒരു പിതാവ്. നാടിളക്കുന്ന കല്ല്യാണമാണെന്നു കേട്ടതുകൊണ്ടാണ് വലിയ പരിപാടിയാണോ എന്നു ചോദിച്ചത്. അതിനു കിട്ടിയ മറുപടിയാണിത്. പാവം! പിശുക്കനെന്ന ചീത്തപ്പേര് വരാതിരിക്കാനാണത്രെ. ആഴ്ചകള്‍ക്കു മുന്പു തുടങ്ങി പന്തല്‍ നിര്‍മാണം. അന്പന്പോ എന്നാരും പറയുന്ന പടുകൂറ്റന്‍ പന്തല്‍. ഇല്ലാത്ത സൗകര്യങ്ങളില്ല. മുകളിലും വശങ്ങളിലും ചെയ്ത അലങ്കാരപ്പണികളും മറ്റും കണ്ടാല്‍ കണ്ണഞ്ചിപ്പോകും. തലേന്നു […]

സകാത് ചര്‍ച്ചക്കെടുക്കാന്‍ മതിയായ കാരണങ്ങളുണ്ട്

സകാത് ചര്‍ച്ചക്കെടുക്കാന്‍  മതിയായ കാരണങ്ങളുണ്ട്

സ്ത്രീധനം നിരുത്സാഹപ്പെടുത്താന്‍ നടത്തിയ ആശയപ്രചാരണത്തെക്കാള്‍ വിപുലമായ ഒരാശയപ്രചാരണം നടക്കേണ്ട മേഖലയാണ് സകാതിന്‍റേത്. സാമൂഹികമാറ്റത്തിന് ചുക്കാന്‍ പിടിക്കാനും മാറ്റങ്ങളുണ്ടാക്കാനും കെല്പുള്ള പണ്ഡിതസഭയുടെ മേല്‍നോട്ടത്തില്‍ അതു ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിയും. കൃത്യമായ അറിവോ വ്യക്തമായ ധാരണയോ ഇല്ലാത്ത കാരണത്താല്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരായ ഭൂരിഭാഗമാളുകളുടെയും സകാത് മുടങ്ങിക്കിടക്കുകയാണ്. സകാത്ത് എന്നാല്‍ റമളാനില്‍ മാത്രം ചെയ്യേണ്ട എന്തോ സംഗതിയായിട്ടാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. മുസ്ലിം സമൂഹം ഒന്നടങ്കം രംഗത്തിറങ്ങുന്ന ഫിത്വ്ര്‍ സകാത്തിന്‍റെ സമയമാണല്ലോ റമളാന്‍. ഇസ്ലാമിന്‍റെ അടിസ്ഥാന കാര്യങ്ങളില്‍ നാലാമത്തേതാണ് റമളാന്‍, മൂന്നാമത്തേതാണ് സകാത്. […]

ഡല്‍ഹി യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകളുടെ പറുദീസ

ഡല്‍ഹി യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകളുടെ പറുദീസ

ഇന്ത്യയിലെ ഏറ്റവും മികച്ച ബിരുദ കോഴ്സുകള്‍ കൊണ്ടനുഗ്രഹീതമാണ് ഡല്‍ഹി യൂണിവേഴ്സിറ്റി. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ നൂറുകണക്കിന് ഡിഗ്രി കോഴ്സുകളാണ് ഡിയുവിന്‍റെ വിവിധ കോളേജുകളിലുള്ളത്. നിലവാരമുള്ള അധ്യാപനവും മികച്ച അക്കാദമിക സൗകര്യങ്ങളും കൊണ്ട് ഇന്ത്യയിലെ ഏറ്റവും നല്ല സര്‍വ്വകലാശാല എന്ന ഖ്യാതി ഇപ്പോള്‍ ഇന്ത്യയുടെ ഓക്സ്ഫഡ് എന്നറിയപ്പെടുന്ന ഡല്‍ഹി യൂണിവേഴ്സിറ്റിക്കാണുള്ളത്. ഡിയുവിലെ വിവിധ ബിരുദ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയ്യതി ജൂണ്‍ 16. ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങള്‍ തീര്‍ത്തും ലളിതമാണ്. മറ്റ് കേന്ദ്ര സര്‍വ്വകലാശാലകളിലേതു […]

ഓനങ്ങനെ നടക്കട്ടെ

ഓനങ്ങനെ നടക്കട്ടെ

അങ്ങനെത്തന്നെ വേണം, കിട്ടരുത്! ഇനിയും ഒരഞ്ചെട്ട് കൊല്ലം ഓനങ്ങനെ നടക്കട്ടെ. മുതുമുതുക്കനായിട്ട്!! അത്ര ഓര്‍ക്കാതെ ആയിരുന്നു, ഞാനീ മറുപടി പറഞ്ഞുപോയത്. സത്യത്തില്‍ ഞാനങ്ങനെ പറയരുതായിരുന്നു എന്നല്ല, ചിന്തിക്കുക പോലും പാടില്ലായിരുന്നു. മറ്റുള്ളവര്‍ക്ക് എപ്പോഴും നന്മവരണമെന്നും, അവര്‍ക്ക് വന്നുപെട്ട കാലമുസ്വീബത്തുകള്‍ നീങ്ങിപ്പോവണമെന്നുമല്ലേ നാം ചിന്തിക്കേണ്ടത്? പിന്നെയെന്താ ഇതിങ്ങനെ വന്നത്? സംഗതി അങ്ങനെയൊക്കെയാണെങ്കിലും, ചില പ്രത്യേക അവസരങ്ങളില്‍, മറ്റുള്ളവര്‍ക്ക് ദുരന്തം വന്നു എന്നോ ഗുണം നീങ്ങി എന്നോ അറിഞ്ഞാല്‍ നമ്മള്‍ നമ്മള്‍ക്ക് പോലും നിയന്ത്രിക്കാനാവാത്ത വിധത്തില്‍ സന്തോഷിച്ചു പോവാറുണ്ട്. വായനക്കാര്‍ […]