Issue 1093

അയല്‍ക്കാരിയുടെ കോഴി വരുന്നുണ്ടോ?

അയല്‍ക്കാരിയുടെ  കോഴി വരുന്നുണ്ടോ?

ഒരു കോഴിയാണ് പ്രശ്നത്തിനു കാരണം. അയല്‍പക്കത്തെ കോഴിക്ക് സ്വന്തം വീട് അത്ര പ്രിയമല്ല. നേരം പുലര്‍ന്നു കൂടുതുറന്നാല്‍ ഉടന്‍ തൊട്ടടുത്ത വീട്ടിലെത്തും. പിന്നെ മിക്ക സമയവും അവിടെ തന്നെയാവും. രാത്രി ഉറങ്ങാന്‍ മാത്രം സ്വന്തം യജമാനഭവനം. അയല്‍ക്കാരി മുറ്റം അടിച്ചു വൃത്തിയാക്കി തെങ്ങിന്‍ ചുവട്ടില്‍ നിക്ഷേപിക്കുന്ന ചപ്പുചവറെല്ലാം കോഴി മുറ്റത്തു തിരികെയെത്തിക്കും. നിലത്ത് ഒന്നും ഉണക്കാനിടാന്‍ നോക്കേണ്ട. കാവലില്ലെങ്കില്‍ അത് കോഴി അകത്താക്കും. കണ്ണുതെറ്റിയാല്‍ അകത്തു കയറും. വിസര്‍ജ്ജം ചിലപ്പോള്‍ അകത്തുമാവും. സഹികെട്ട വീട്ടുകാരി ഒരു ദിവസം […]

ബോകോ ഹറാമും ലോകമറിയാത്ത ആഫ്രിക്കന്‍ കഥകളും

ബോകോ ഹറാമും ലോകമറിയാത്ത  ആഫ്രിക്കന്‍ കഥകളും

ഹജ്ജ്വേളയില്‍ പരിചയപ്പെട്ട ഉഗാണ്ടയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ഉമറിനോട് (പേര് പൂര്‍ണമായി ഓര്‍ക്കുന്നില്ല) അവരുടെ നരഭോജി എന്നുവിളിക്കപ്പെട്ട പ്രസിഡന്‍റ് ഈദി അമീനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ നീഗ്രോ യുവാവിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. എവിടുന്ന് കിട്ടി ഇമ്മാതിരി കൗതുക വിവരങ്ങള്‍ എന്നായി മറുചോദ്യം. ഒരു കാലഘട്ടത്തില്‍ ഈദി അമീനെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച പേടിപ്പെടുത്തുന്ന പ്രതിച്ഛായയെക്കുറിച്ച് വിവരിക്കന്‍ ശ്രമിച്ചപ്പോള്‍ സുഹൃത്ത് അദ്ഭുതം കൂറി ഉഗാണ്ടക്കാരായ ഞങ്ങള്‍ പോലും കേട്ടിട്ടില്ലാത്ത കഥകളാണല്ലോ ആ പാവം മനുഷ്യനെക്കുറിച്ച് നിങ്ങള്‍ക്ക് ലഭിച്ചത്. ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് […]