Issue 1094

റമളാന്‍റെ തണലത്ത്

റമളാന്‍റെ തണലത്ത്

ശഅ്ബാന്‍ മാസത്തിന്‍റെ അവസാന നിമിഷങ്ങള്‍. റമളാന്‍ വരുന്നതിന്‍റെ സന്തോഷവും ആഹ്ലാദവും സ്വഹാബത്തിന്‍റെ മുഖങ്ങളില്‍ കാണും. അവര്‍ തിരുറമളാനിനെ എങ്ങനെ വരവേല്‍ക്കണമെന്ന് ചിന്തിച്ചുകൊണ്ടിരിക്കെയാണ് തിരുനബി(സ്വ)യുടെ പ്രൗഢപ്രഭാഷണം. സ്വഹാബത്തിന്‍റെ കണ്ണുകളെല്ലാം തിരുനബിയുടെ മുഖത്തേക്ക്. മുത്ത്നബി(സ്വ)യുടെ ഓരോ വാക്കും ആവാഹിക്കാന്‍ ഹൃദയം തുറന്നുപിടിച്ചിരിക്കയാണവര്‍… ജനങ്ങളേ… ബറകതുള്ള മാസമിതാ തണല്‍വിരിക്കാന്‍ പോകുന്നു.അതില്‍ ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠതയുള്ള ഒരു രാത്രിയുണ്ട്. ഈ മാസം അല്ലാഹു നിങ്ങള്‍ക്ക് നോന്പ് നിര്‍ബന്ധചര്യയും രാത്രി നിസ്ക്കാരം ഐഛിക കര്‍മവുമാക്കിയിരിക്കുന്നു. ഈ മാസത്തില്‍ ആരെങ്കിലും ഒരു നന്മയോടടുത്താല്‍ അവന്‍ ഒരു […]

പ്രാര്‍ത്ഥനാപൂര്‍ണമായ നിശബ്ദത

പ്രാര്‍ത്ഥനാപൂര്‍ണമായ നിശബ്ദത

നോന്പുകാലത്തെക്കുറിച്ചുള്ള എന്‍റെ ഓര്‍മകള്‍ പാപ്പിനിപ്പാറയില്‍ നിന്ന് ആരംഭിക്കുന്നു. കുന്നുകളാല്‍ ചുറ്റപ്പെട്ട ഏറനാടന്‍ ഗ്രാമമാണ് പാപ്പിനിപ്പാറ. ഇപ്പോള്‍ ആ ഗ്രാമത്തിന്‍റെ ഘടനയൊക്കെ മാറി. എന്‍റെ കുട്ടിക്കാലത്ത് തീര്‍ത്തും കാര്‍ഷികഗ്രാമമായിരുന്നു അത്. ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു. കുന്നുകളിലെ പറങ്കിമാവുകളെ ഞങ്ങള്‍ ആശ്രയിച്ചു. കുന്നുകളില്‍ തട്ടുതട്ടായി കൃഷിയിടങ്ങള്‍. അത് പൂട്ടി ഉരുളന്‍ കല്ലുകള്‍ എടുത്തുമാറ്റി വേണം കൃഷി ചെയ്യാന്‍. കപ്പ മുഖ്യകൃഷി. പക്ഷേ, മോടന്‍ എന്ന കരനെല്ലും നന്നായി വിളഞ്ഞു. ചാമയും എള്ളുമൊക്കെ കൃഷി ചെയ്തു. മുഖ്യകര്‍ഷകര്‍ മുസല്‍മാന്‍മാരായിരുന്നു. കൊങ്ങന്‍ വെള്ളം […]

മനുഷ്യനാന മെരുങ്ങുന്ന മാസം

മനുഷ്യനാന മെരുങ്ങുന്ന മാസം

റമളാന്‍, ഖുര്‍ആന്‍റെ മാസമാണത്. അല്ലാഹു അതിങ്ങനെയാണ് പറയുന്നത് റമളാന്‍ മാസമെന്നാല്‍ അതിലാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്.” റമളാനെക്കുറിച്ച് ഓര്‍ക്കുന്പോള്‍ തന്നെ, നോന്പ്, തറാവീഹ്, അത്താഴം, നോന്പുതുറ എന്നിത്യാദികളൊക്കെയാണല്ലോ ഓര്‍മയില്‍ ഊര്‍ന്നെത്തുക. എന്നാല്‍ റമളാനിനെക്കുറിച്ച് മേല്‍പറഞ്ഞ സൂക്തം ഇവയൊന്നുമല്ല സൂചിപ്പിക്കുന്നത് മറിച്ച് ഖുര്‍ആനെയാണ്. റമളാന്‍ എന്നാല്‍ ഖുര്‍ആന്‍മാസം. അതെന്തുകൊണ്ടായിരിക്കാം? ഖുര്‍ആന് ഒരു ദൗത്യമുണ്ട്. സൃഷ്ടികളെ സ്രഷ്ടാവിലേക്ക് അടുപ്പിക്കുക എന്നതാണത്. മനുഷ്യനിലെ മൂന്നാലൊരു തലത്തെ സ്വാധീനിച്ചാണത് സാധ്യമാവുക. ഒന്ന് ധിഷണയുടേതാണ്. ബുദ്ധിജീവിയാണല്ലോ മനുഷ്യന്‍. ചിന്തിക്കാനും സ്വീകരിക്കാനും നിരൂപിക്കാനും തിരസ്കരിക്കാനും മനുഷ്യനാവും. ബോധപൂര്‍വ്വമായ […]