Issue 1095

ഇടതുപക്ഷത്തിന്‍റെ "മലപ്പുറംപട'

ഇടതുപക്ഷത്തിന്‍റെ  "മലപ്പുറംപട'

ഇടതുപക്ഷം’ എന്ന വാക്കിനെ ഏറ്റവും ലളിതമായി ഒറ്റവാക്കില്‍ നിര്‍വചിക്കേണ്ടി വന്നാല്‍ ദുര്‍ബലപക്ഷം’ എന്നാവും ഞാന്‍ പറയുക. ദുര്‍ബലപക്ഷം’ എന്ന സമസ്തപദം രണ്ടു സമാസങ്ങളായി വിഗ്രഹിക്കാവുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥ ഇന്ന് ഇന്ത്യയില്‍ സംജാതമായിരിക്കുന്നു. ഒന്ന് ദുര്‍ബലന്‍റെ പക്ഷം’ എന്ന പ്രത്യയശാസ്ത്രാടിത്തറയാണെങ്കില്‍ രണ്ടാമത്തേത് ദുര്‍ബലമായ പക്ഷം’ എന്ന കാലിക യാഥാര്‍ത്ഥ്യമാണ്. ദുര്‍ബലന്‍റെ പക്ഷത്തു നിന്ന് വഴിമാറി സഞ്ചരിച്ചതാണ് ഇടതുപക്ഷം ദുര്‍ബലമാകാന്‍ കാരണമെന്ന വിമര്‍ശനം പുറത്തു നിന്ന് മുഴങ്ങിയും അകത്തു നിന്ന് പതുങ്ങിയും ഉയരുന്നത് സ്വാഭാവികമാണ്. രാജ്യത്താകെ ഇടതുപക്ഷത്തിനേറ്റ തകര്‍ച്ചക്ക് […]

റമളാന്‍ ആദ്യാവേശങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു?

റമളാന്‍ ആദ്യാവേശങ്ങള്‍ക്ക്  എന്ത് സംഭവിക്കുന്നു?

മനുഷ്യനെ ബാധിക്കുന്ന ഒരു വികാരമാണ് ആരംഭശൂരത്വം. പ്രഥമഘട്ടത്തില്‍ മാത്രം പ്രവര്‍ത്തനവീര്യം പ്രകടമാക്കുകയും അന്ത്യപാദത്തില്‍ അര്‍ത്ഥശൂന്യമായ അലസത കാണിക്കുകയും ചെയ്യുന്ന ഒരു പ്രവണതയാണിത്. കേവലം ഭൗതിക കാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല ഇത്, മറിച്ച് ആത്മീയ കാര്യങ്ങളിലും ഈ പ്രവണതയുണ്ട്. എന്നല്ല ആത്മീയ വിഷയങ്ങളിലാണീ പ്രവണത കൂടുതല്‍ കണ്ടുവരുന്നത്. വിശുദ്ധറമളാനില്‍ പ്രാരംഭശൂരത്വം ഏറെ പ്രകടമാണ്. തുടക്കത്തില്‍ എല്ലാവരും റമളാന്‍ എന്ന വികാരത്തെ വല്ലാതെ നെഞ്ചേറ്റും. തലയില്‍ തൊപ്പിയും ചുണ്ടില്‍ മന്ത്രധ്വനിയും കൈയില്‍ തസ്ബീഹ് കൗണ്ടറും. വാക്കുകളും വിചാരങ്ങളും വിമലീകരിച്ച് […]

വിശുദ്ധ ഹറമിലെ റമളാന്‍

വിശുദ്ധ ഹറമിലെ റമളാന്‍

വിശുദ്ധഭൂമിയിലെ റമളാന്‍ദിനരാത്രങ്ങള്‍ ആത്മീയാനുഭവങ്ങളുടെ വസന്തകാലമാണ്. റമളാന്‍റെ ചന്ദ്രക്കീറ് മാനത്തു തെളിയുന്നതിന് മുന്പുള്ള ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്നതാണ് പുണ്യങ്ങളുടെ പൂക്കാലത്തെ വരവേല്‍ക്കാനുള്ള മുന്നൊരുക്കം. വിശുദ്ധ മക്കയുടെ തെരുവുകള്‍ റമളാനു തൊട്ടുമുന്പേ ദീപാലങ്കൃതമാവും. വിളക്കുകാലുകളും കൂറ്റന്‍ കെട്ടിടങ്ങളും ഹോട്ടലുകളും അപ്പാര്‍ട്ടുമെന്‍റുകളും സര്‍ക്കാര്‍ ഓഫീസ് മന്ദിരങ്ങളും ബഹുവര്‍ണ വ്യൈുത ദീപങ്ങളാല്‍ അലങ്കരിക്കും. വീടുകളും പള്ളികളും മോടിപിടിപ്പിക്കും. പുതിയ കാര്‍പെറ്റു വിരിച്ചും വീട്ടുപകരണങ്ങള്‍ പുതുക്കിയും സ്വദേശികള്‍ പുണ്യമാസത്തെ വരവേല്‍ക്കാനൊരുങ്ങും. വിശുദ്ധ മസ്ജിദുല്‍ഹറാമിലും റമളാന്‍ മുന്നൊരുക്കങ്ങള്‍ സജീവമാണ്. ലക്ഷക്കണക്കിനു വിശ്വാസികളെ ഉള്‍ക്കൊള്ളാനായി ഹറമും […]