Issue 1097

സമുദായത്തില്‍ ക്രിമിനലുകള്‍ രൂപപ്പെടുന്നത്

സമുദായത്തില്‍ ക്രിമിനലുകള്‍ രൂപപ്പെടുന്നത്

എല്ലാ രംഗങ്ങളിലും പിന്തള്ളപ്പെടുന്ന മുസ്ലിംകള്‍ രണ്ട് മേഖലകളില്‍ മികവ് കാട്ടുന്നതായി പലരും ചൂണ്ടിക്കാട്ടാറുണ്ട്. കള്ളക്കടത്തിന്‍റെയും കുരുതിവരെയെത്തുന്ന അക്രമങ്ങളുടെയും അധോലോകത്തും, തിന്മകളുടെ വിളനിലമായ സിനിമാലോകത്തും. ജീര്‍ണതയുടെ ഈ നിലവറകളില്‍ ഇന്ത്യയിലെ മുസ്ലിംകള്‍ തങ്ങളുടെ ആധിപത്യം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്തിട്ടില്ലത്രെ. ഈ നിരീക്ഷണം മുസ്ലിംവിരുദ്ധരുടേതാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. ലോകത്തിന്‍റെ, രാജ്യത്തിന്‍റെ, നമ്മുടെ കൊച്ചുകേരളത്തിന്‍റെ അവസ്ഥ സസൂക്ഷ്മം നിരീക്ഷിക്കുന്ന ആരും തലയാട്ടി അംഗീകരിക്കുന്ന ഒരു യാഥാര്‍ഥ്യമാണിത്. ഒരുഭാഗത്ത് ആത്മീയതയിലേക്കും മതനിഷ്ഠയിലേക്കും യുവാക്കളടക്കം കൂട്ടമായി ഓടിയടുക്കുന്പോള്‍ മറുഭാഗത്ത് എല്ലാത്തരം തെമ്മാടിത്തരങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കാവലാളുകളായി […]

പൊറോട്ടക്കു വേണ്ടി ഒരിറ്റു കണ്ണീര്‍

പൊറോട്ടക്കു വേണ്ടി ഒരിറ്റു കണ്ണീര്‍

റമളാനിലെ ഒരു പകല്‍ പിന്‍വാങ്ങിത്തുടങ്ങുകയാണ്. നീലച്ചായം തൂവിയ മേഘക്കീറുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ സൂര്യ രശ്മികള്‍ തെക്കെ വയലിന്‍റെ മാറിടത്തില്‍ മഞ്ഞപ്രകാശം പരത്തി. ഇളം കുളിരുള്ള കാറ്റ് ചുറ്റിയിറങ്ങിയപ്പോള്‍ എള്ളിന്‍ചെടികള്‍ നൃത്തം ചെയ്തു. ചെടികളുടെ അരികിലൂടെയുള്ള നടവഴിയിലൂടെ ഞാനും ഇക്കാക്കയും നടക്കുകയാണ്. ഇക്കാക്കാന്‍റെ തോള്‍ പിടിച്ചു താഴ്ത്തി ചെവിയില്‍ മെല്ലെ പറഞ്ഞു ഇനിക്ക് നോന്പില്ലാന്ന് ആരോടും പറയര്ത്ട്ടോ”. ഇകാക്ക തലകുലുക്കി സമ്മതിച്ചു. മൊല്ലാക്കാന്‍റെ വീട്ടിലെ നോന്പുതുറയാണ്. വീട്ടില്‍ വന്ന് ക്ഷണിച്ചിരുന്നു. ഉപ്പ നാട്ടിലില്ലാത്തതിനാല്‍ പ്രതിനിധികളായി നിയോഗിക്കപ്പെട്ടവരാണ് ഞങ്ങള്‍. മൊല്ലാക്കാന്‍റോട്ക്ക് നോന്പൊറക്കാന്‍ […]

അവകാശധ്വംസനത്തിന്‍റെ വികസനം

അവകാശധ്വംസനത്തിന്‍റെ വികസനം

നിസ്സഹായരുടെ അവകാശങ്ങള്‍ ധ്വംസിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ആര്‍ക്കുവേണ്ടി? സന്പന്നര്‍ക്കായി ദരിദ്രരുടെ കിടപ്പാടങ്ങള്‍ക്കുമുകളിലൂടെ മണ്ണുമാന്തിയന്ത്രം നഖങ്ങളാഴ്ത്തുന്പോള്‍ വേദനിക്കുന്നതാര്‍ക്കാണ്? ഒരുഭാഗത്ത് വികസനവും മറുഭാഗത്ത് ഇരകളുടെ വിലാപവും എന്നത് നല്ലപ്രവണതയല്ല. വികസനം എല്ലാവര്‍ക്കും സംതൃപ്തി നല്‍കുന്നതായിരിക്കണം. അതില്‍ ഇരയും വേട്ടക്കാരനുമെന്ന തോന്നലുണ്ടാകരുത്. അതേസമയം, കാലത്തിനൊത്ത വികസനമെന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിനുവിലങ്ങുനില്‍ക്കുന്നവരും വഴിമുടക്കികളും ആരായിരുന്നാലും എതിര്‍പ്പുയരുന്നതും സ്വാഭാവികം. എന്നാല്‍ ഇതിന്നിടയില്‍ വികസനത്തിനായി വിലകൊടുക്കേണ്ടി വരുന്നൊരു സമൂഹമുണ്ടെന്ന് എല്ലാവരും മനസ്സിലാക്കണം. അവരെ മുഖവിലയ്ക്കെടുക്കാന്‍ പൊതുസമൂഹവും തയാറാകണം. വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പദ്ധതികള്‍ രൂപപ്പെടുത്തുന്പോള്‍ പലതും നഷ്ടപ്പെടുന്നവരാണവര്‍. പരന്പരാഗതമായോ […]