Issue 1101

ഇനിയും റിപോര്‍ട്ട് ചെയ്തിട്ടില്ല

ഇനിയും റിപോര്‍ട്ട് ചെയ്തിട്ടില്ല

അന്നൊരു നബിദിനത്തില്‍ മദ്രസയിലെ ഗാനാലാപന മത്സരത്തില്‍ ഒന്നാംസ്ഥാനം എനിക്കായിരുന്നു. അടുത്തത് റൈഞ്ച് തലത്തിലുളള മത്സരമാണ്. പലരും നിരന്തരം എനിക്ക് പ്രചോദനങ്ങള്‍ നല്‍കി. ദിവസവും ഒന്നോ, രണ്ടോ തവണ പാടി കേള്‍പ്പിച്ചല്ലാതെ ഉസ്താദിനും സമാധാനമായിരുന്നില്ല. സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഒരു ദിവസം ഉസ്താദ് മോനേ നാളെയാണ് പരിപാടി. ശബ്ദത്തിന്‍റെ കാര്യം ശ്രദ്ധിക്കണം. തണുത്ത വെളളം കുടിക്കരുത് എന്നെല്ലാം പറഞ്ഞു. പ്രഭാതം പൊട്ടി വിടര്‍ന്നപ്പോള്‍ അഹ്ലാദപൂര്‍വ്വം ഞാന്‍ ഉമ്മയോടും ഉപ്പയോടും സലാം പറഞ്ഞിറങ്ങി. ഓരോ പരിപാടിക്കും തിരഞ്ഞെടുത്ത […]

ഭാവികേരളം അകത്തോ പുറത്തോ?

ഭാവികേരളം അകത്തോ പുറത്തോ?

കേരളത്തിന്‍റെ ഭാവിയെക്കുറിച്ച്, വികസന സാധ്യതകളെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ സ്ഥിരം ഉയരുന്ന ഒരു പ്രസ്താവനയുണ്ട് അയല്‍ സംസ്ഥാനങ്ങളെ നോക്കൂ… കഴിഞ്ഞ ഒന്നു രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ അവര്‍ എത്ര മുന്നോട്ടു പോയി? നമ്മളോ? ഏറെ പുറകോട്ടടിച്ചിരിക്കുന്നു. പ്രധാനമായും ഐടിയും മറ്റു ചില വ്യവസായങ്ങളും അയല്‍ സംസ്ഥാനങ്ങളില്‍ വലിയ വളര്‍ച്ച നേടിയതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടാറുള്ളത്. ഇടത്വലത് എന്ന രീതിയില്‍ പിരിഞ്ഞ ഒരു സമൂഹത്തില്‍ (ഇന്നത് കാര്യമായി മാഞ്ഞുപോയ അതിര്‍ത്തി രേഖയാണെങ്കിലും) വലതുപക്ഷക്കാരുടെ ഭാഗത്തു നിന്നാണിതുയരുന്നത്. ലോകമാകെ മുന്നോട്ടു പോകുന്പോള്‍ നാം മാത്രം […]

കേരളം കാവിയില്‍ കുളിരുമാറ്റുന്നുണ്ടെങ്കില്‍

കേരളം കാവിയില്‍  കുളിരുമാറ്റുന്നുണ്ടെങ്കില്‍

നാല്‍പത് വര്‍ഷമായി സിപിഎമ്മില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വര്‍ക്കല ഏരിയ കമ്മിറ്റി അംഗവും ലോക്കല്‍ കമ്മിറ്റിയിലെ ഏതാനും അംഗങ്ങളും ഈയിടെ ബി.ജെ.പിയില്‍ ചേരുകയുണ്ടായി. എന്തുകൊണ്ട് പാര്‍ട്ടി വിട്ടു എന്ന് ചോദിച്ചപ്പോള്‍ സ്വകാര്യസംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത് ഏരിയകമ്മിറ്റി സെക്രട്ടറിയടക്കമുള്ള മുസ്ലിം നേതാക്കള്‍ നായന്മാര്‍ക്കെതിരെ നടപടി എടുക്കുന്നുവെന്നാണ്. ഇതുവരെ ഇടതുചിന്താഗതിയുമായി നടന്ന താങ്കള്‍ക്ക് എങ്ങനെ വര്‍ഗീയ കക്ഷിയായ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ മനസ്സ് വന്നു എന്ന തുടര്‍ചോദ്യത്തിനു അദ്ദേഹം നല്‍കിയ മറുപടി, സിപിഎമ്മുകാരുടെ ഭീഷണിയുണ്ടെങ്കില്‍ ബി.ജെ.പിക്കല്ലാതെ തന്നെ രക്ഷിക്കാന്‍ കഴിയില്ല എന്നാണ്.  സമീപകാലം […]