Issue 1103

അനന്തമൂര്‍ത്തി വാക്കുപാലിക്കുന്നു

അനന്തമൂര്‍ത്തി വാക്കുപാലിക്കുന്നു

എന്നോട് ലണ്ടനില്‍ വെച്ച് ആരാണെന്നു ചോദിച്ചാല്‍ ഇന്ത്യക്കാരനാണെന്ന് ഞാന്‍ പറയും. എന്നെപ്പോലെ തന്നെയുള്ള പാക്കിസ്താനിയല്ല എന്നു സൂചിപ്പിക്കാന്‍ ഞാനാഗ്രഹിക്കും. ദല്‍ഹിയില്‍ വെച്ചു ചോദിച്ചാല്‍ ഞാന്‍ കര്‍ണാടകക്കാരനാണെന്ന് പറയും. ബാംഗ്ലൂരില്‍ വെച്ച് മെലിജ് ഗ്രാമക്കാരനാണെന്നും പറയും. എന്നാല്‍ മെലിജില്‍ ഞാനൊന്നും പറയേണ്ടതില്ല. എന്‍റെ ജാതിയും ഉപജാതിയും ഗോത്രം പോലും അവിടെ എല്ലാവര്‍ക്കുമറിയാം. ഈ സ്വത്വങ്ങളെല്ലാം തുടര്‍ച്ചയായുള്ളതാണ് വിരുദ്ധങ്ങളല്ല. പക്ഷേ, ഇന്ത്യയില്‍ ഇതെല്ലാം രാഷ്ട്രീയക്കാര്‍ വേറിട്ടുനില്‍ക്കുന്നതും വിരുദ്ധവുമാക്കിത്തീര്‍ക്കുന്നു. അങ്ങനെ ചെയ്യുന്പോള്‍ നമുക്ക് വിലപ്പെട്ടതായ എല്ലാമെല്ലാം നഷ്ടപ്പെടുന്നു. അദ്വാനി രഥയാത്രക്ക് പുറപ്പെടുന്പോള്‍ […]

മാപ്പിളപ്പാട്ടും മദ്ഹ് ഗാനവും

മാപ്പിളപ്പാട്ടും മദ്ഹ് ഗാനവും

ലഭ്യമായ രേഖകള്‍ പ്രകാരം 1607ല്‍ വിരചിതമായ മുഹ്യിദ്ദീന്‍മാലയാണ് മാപ്പിളപ്പാട്ടിന്‍റെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ആദ്യ രചന. മുഹ്യിദ്ദീന്‍മാലയിലെ പല വരികളും താത്വിക വായനക്ക് വിധേയമാക്കാന്‍ പര്യാപ്തമായവയാണ്. അതേതുടര്‍ന്ന് അതേ ശ്രേണിയില്‍ വേറെയും മാലപ്പാട്ടുകളുണ്ടായി. തികഞ്ഞ മതപശ്ചാത്തലത്തില്‍ രചിക്കപ്പെട്ടവയാണ് മാലപ്പാട്ടുകള്‍. പുണ്യപുരുഷന്മാരുടെ/സ്ത്രീകളുടെ മഹത്വവും കറാമത്തുകളുമാണ് മാലപ്പാട്ടുകള്‍ക്ക് വിഷയമായത്. അതിനു ശേഷമാണ് കുഞ്ഞായിന്‍ മുസ്ലിയാരുടെ കപ്പപ്പാട്ട് രചിക്കപ്പെടുന്നത്. മനുഷ്യജീവിതത്തെ കപ്പല്‍യാത്രയോട് സാദൃശ്യപ്പെടുത്തി താത്വികതലത്തിലാണ് കപ്പ(ല്‍)പ്പാട്ടിന്‍റെ രചന. (സഫീനപ്പാട്ട് എന്നൊരു പേരുകൂടിയുണ്ടിതിന്. സഫീന എന്ന അറബി പദത്തിന് കപ്പല്‍ എന്നര്‍ത്ഥം). മോയിന്‍കുട്ടി വ്യൈരുടെ […]

ഉമര്‍ഖാളി ബ്രിട്ടീഷ് വിരോധിതന്നെ

ഉമര്‍ഖാളി ബ്രിട്ടീഷ് വിരോധിതന്നെ

ഉമര്‍ഖാളിയെക്കുറിച്ച് രിസാല പ്രസിദ്ധീകരിച്ച ലേഖനം വായിച്ചു (ലക്കം 1099). സാമ്രാജ്യത്വത്തിന് കൈകൊടുക്കാനുള്ള ദുരുദ്ദ്യേം അതിലുണ്ടോ എന്നു തോന്നി. ഉമര്‍ഖാളി നികുതി നിഷേധിച്ചില്ല എന്ന പരാമര്‍ശം നിലവിലുള്ള ഒരു രേഖയിലും കൃതികളിലും ഇതുവരെയും കാണാന്‍ കഴിഞ്ഞിട്ടില്ല. ഉമര്‍ഖാളിയുടെ ചരിത്രത്തിന് ചരിത്രകാരന്മാര്‍ മുഖ്യമായും പ്രാദേശിക വിവരണങ്ങളെയാണ് ആശ്രയിക്കുന്നത്. ബ്രിട്ടീഷ് രേഖകളില്‍ അദ്ദേഹം ഒന്നാന്തരം ബ്രിട്ടീഷ് ശത്രുവാണ്. 1902ല്‍ മദ്രാസ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്ട്രെയിഞ്ച് റിപ്പോര്‍ട്ടില്‍ ബ്രിട്ടീഷ് വിരോധികളുടെ കൂട്ടത്തില്‍ സയ്യിദ് ഫസല്‍ തങ്ങളോടൊപ്പം വെളിയങ്കോട് ഉമര്‍ഖാളിയേയും ഉള്‍പ്പെടുത്തിയത് കാണാം. ആ […]