Issue 1104

വര്‍ഗീയതയെ നേരിടാന്‍ മതസത്തയെ ഉപയോഗിക്കുക

വര്‍ഗീയതയെ നേരിടാന്‍  മതസത്തയെ ഉപയോഗിക്കുക

വര്‍ഗീയതയെ എതിര്‍ത്തു തോല്‍പിക്കുന്നതിന് മതങ്ങളെതന്നെ ഉപാധിയാക്കുക അഭികാമ്യമായ ഒരു രീതിയാണ്. മനുഷ്യനെ സ്നേഹിക്കാനുള്ള സിദ്ധി എല്ലാ മതങ്ങളിലുമുണ്ട്. ദൈവത്തെ സ്നേഹിക്കുന്നതിലൂടെ മനുഷ്യന്‍ സ്നേഹം പരിശീലിക്കുന്നു. ഈ പരിശീലനം ഇതര മതക്കാരനെ സ്നേഹിക്കുന്നതിനുവേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാല്‍ സെക്കുലറിസം മതത്തിന്‍റെ ഈ സാധ്യത കണക്കിലെടുക്കുന്നില്ല. മതത്തെ നിരാകരിക്കുന്നതിലൂടെ സ്നേഹം പകര്‍ന്നു നല്‍കുന്നതിനുള്ള സാധ്യതയെയാണ് മതേതരത്വം നിരാകരിക്കുന്നത്. എല്ലാ നാടുകളിലും വിവിധ മതക്കാര്‍ ആചാരങ്ങളുടെയും ആശയങ്ങളുടെയും കൊള്ളക്കൊടുക്കകളിലൂടെയാണ് ആരോഗ്യകരമായ മതവീക്ഷണവും പ്രപഞ്ച വീക്ഷണവും വളര്‍ത്തിയെടുത്തത്. കര്‍ണാടകത്തില്‍ ശിശുനാള്‍ ശരീഫ് എന്ന ഒരു […]

പ്രവാസത്തിന്‍റെ വിങ്ങലുകള്‍

പ്രവാസത്തിന്‍റെ വിങ്ങലുകള്‍

യാത്രാരംഭത്തില്‍ നിര്‍വഹിക്കേണ്ട ഒന്നിലധികം പ്രാര്‍ത്ഥനാവചനങ്ങളുണ്ട്. അവയിലൊന്നിന്‍റെ ആശയ സംക്ഷിപ്തമിങ്ങനെ: നാഥാ! ഞാന്‍ നിന്‍റെ സഹായത്തിന്നു തേടുന്നു എല്ലാം നിന്നിലര്‍പ്പിക്കുന്നു. എന്‍റേതായ പ്രയാസങ്ങളെല്ലാം നീ ലഘൂകരിച്ചുതരണേ, യാത്രാ ക്ലേശങ്ങള്‍ ലളിതമാക്കിത്തരണേ! ഞാനന്വേഷിക്കുന്നതിലും കൂടുതല്‍ നന്മ നീ തരണേ, സര്‍വ നാശത്തെയും എന്നില്‍ നിന്നകറ്റേണമേ, എന്‍റെ മനസ്സിന് വിശാലതയുളവാക്കുകയും കാര്യങ്ങളെല്ലാം എളുപ്പമാക്കുകയും ചെയ്യേണമേ. അല്ലാഹ്! എന്നെയും, എന്‍റെ ദീനീ ചിട്ടകളെയും, ബന്ധുമിത്രാദികളെയുമൊക്കെ സംരക്ഷിക്കണമെന്നും നീ ഞങ്ങള്‍ക്കു ചെയ്തുതന്ന ഇഹപര അനുഗ്രഹങ്ങളെയെല്ലാം സൂക്ഷിപ്പുവസ്തുവാക്കിവെക്കണമെന്നും നിന്നോട് തേടുന്നു. സര്‍വ ആപത്തുകളില്‍ നിന്നും ഞങ്ങളെയെല്ലാം […]

നാം ഗവേഷണവസ്തുവായി ഉണക്കിയെടുത്ത നിതാഖാത്

നാം ഗവേഷണവസ്തുവായി  ഉണക്കിയെടുത്ത നിതാഖാത്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഇക്കുറി ഫെലോഷിപ്പിന്നായി തെരഞ്ഞെടുത്ത വിഷയങ്ങളിലൊന്ന് നിതാഖാത്തിന്‍റെ ആഘാതം ആണ്. സുഊദി സര്‍ക്കാര്‍ നടപ്പാക്കിയ ഒരു തൊഴില്‍ പരിഷ്കരണനിയമം നമ്മുടെ നാട്ടില്‍ ഒരു ലക്ഷം രൂപയുടെ ഗവേഷണ വിഷയമായി മാറിയതും അതുതന്നെ ഒരു ന്യൂനപക്ഷ വിഷയമായി ചുരുങ്ങിയതും കൗതുകമുണര്‍ത്തുന്ന സംഗതിയാണ്. നിതാഖാത് വിഷയം കേരളത്തിലെ വീടകങ്ങളില്‍ ആശങ്കകളായും നെടുവീര്‍പ്പുകളായും പുകപടലങ്ങള്‍ ഉയര്‍ത്തിയേപ്പാള്‍ അത് മലപ്പുറം ജില്ലയുടെ മാത്രം ഉത്ക്കണ്ഠയായി മുദ്രകുത്താന്‍ മാധ്യമങ്ങള്‍ തുനിഞ്ഞതിന്‍റെ പ്രത്യാഘാതം ചെന്നവസാനിച്ചത് സര്‍ക്കാരിന്‍റെ കടുത്ത പക്ഷപാത നിലപാടിലായിരുന്നു. നിതാഖാത് […]

ലാ തഗ്ളബ്

ലാ തഗ്ളബ്

മലര്‍ന്നു കിടക്കുന്ന വയലിനെ നോക്കി ഉദയസൂര്യന്‍ ചിരിച്ചു. തെങ്ങോലകള്‍ക്കിടയിലൂടെ ചുറ്റിയിറങ്ങിയ കുളിര്‍ക്കാറ്റ് ഒന്ന് തൊട്ടിട്ട് തലോടി എങ്ങോട്ടോ പോയ്മറഞ്ഞു. വയലിനരികിലൂടെയുള്ള നടവഴികളിലൂടെ, പുസ്തകങ്ങളെയും ചേര്‍ത്തുപിടിച്ചു നടക്കുകയാണ് ഞാന്‍. ഇന്ന് ആദ്യ പിരിയഡ് ഹിഫ്ളാണെന്നോര്‍ത്തപ്പോള്‍ നടത്തത്തിന്‍റെ വേഗത വര്‍ധിച്ചു. നേരത്തെ മദ്രസയിലെത്തിയെങ്കിലേ പഠിച്ച ഭാഗം ഒന്നുകൂടി മനസ്സില്‍ ഉറപ്പിക്കാനാവൂ. മദ്രസയിലെത്തുന്പോള്‍ സഹപാഠികള്‍ ആരും എത്തിയിരുന്നില്ല. ക്ലാസിലിരുന്ന് മുസ്വ്ഹഫെടുത്ത് ഹിഫ്ളിന്‍റെ ഭാഗം പലതവണ ആവര്‍ത്തിച്ചു. ക്രമേണ കൂട്ടുകാരികള്‍ എത്തിത്തുടങ്ങി. അവരെ ഓതിക്കേള്‍പ്പിച്ചു. ഫാമിദ പഠിച്ചുവെന്ന് അവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. നെഞ്ചുഴിഞ്ഞ്, […]