Issue 1105

ദൈവകണം ചര്‍ച്ചയാകുമ്പോള്‍

ദൈവകണം  ചര്‍ച്ചയാകുമ്പോള്‍

രണ്ടായിരത്തി പന്ത്രണ്ട് ജൂലൈ 4, ശാസ്ത്രം ഒരു ഉജ്ജ്വലമായ ചരിത്രം എഴുതിച്ചേര്‍ത്ത ദിനമാണ്. കഴിഞ്ഞ അന്പതു വര്‍ഷമായി തങ്ങള്‍ തേടിക്കൊണ്ടിരുന്നതു കണ്ടെത്തിയെന്നാണ് ശാസ്ത്രജ്ഞന്മാര്‍ അന്നു അവകാശപ്പെട്ടത്. അതായത് അണുവിനേക്കാള്‍ ചെറിയ കണത്തെ സംബന്ധിച്ച സൂക്ഷ്മ ജ്ഞാനം ശാസ്ത്രം നേടിയെടുത്തുവത്രെ. പേരു സൂചിപ്പിക്കുന്നത് പോലെ ദൈവകണം (ഹിഗ്സ് ബോസോണ്‍) എന്ന ഏറെ നിഗൂഢവും സങ്കീര്‍ണവുമായ കണമാണിത്. ശാസ്ത്രകാരന്മാരുടെ നിഗമനമനുസരിച്ച് 1370 കോടി വര്‍ഷങ്ങള്‍ക്ക് മുന്പ് സംഭവിച്ചുവെന്നു അനുമാനിക്കപ്പെടുന്ന മഹാവിസ്ഫോടനം നടന്ന സെക്കന്‍റിന്‍റെ പതിനായിരം കോടിയിലൊരംശം സമയം കഴിഞ്ഞാണ് ഹിഗ്സ്ബോസോണ്‍ […]

യുദ്ധഭ്രാന്ത് പടര്‍ത്താന്‍ വീണ്ടുമൊരു കപട സഖ്യം

യുദ്ധഭ്രാന്ത് പടര്‍ത്താന്‍  വീണ്ടുമൊരു കപട സഖ്യം

ചരിത്രം എത്ര ആഭാസകരമായാണ് ആവര്‍ത്തിക്കപ്പെടുന്നത്? ഒരു പതിറ്റാണ്ട് മുന്പ് ലോകം അറപ്പോടെ കേട്ടുനിന്ന അതേ ജല്‍പനങ്ങളും ആക്രോശങ്ങളും വായ്ത്താരികളും വീണ്ടും കേള്‍ക്കേണ്ടിവന്നിരിക്കുന്നു. അന്ന് ജോര്‍ജ് ഡബ്ല്യൂ ബുഷ് ആയിരുന്നുവെങ്കില്‍ ഇന്ന് ബറാക് ഹുസൈന്‍ ഒബാമ എന്ന വ്യത്യാസം മാത്രം. അന്ന് പ്രതിസ്ഥാനത്ത് ഉസാമാ ബിന്‍ ലാദിന്‍െറ അല്‍ഖാഇദ എന്ന ഭീകര സംഘടനായാണെങ്കില്‍ ഇന്ന് ഇറാഖിലും സിറിയയിലും ഇതിനകം ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞ അബൂബക്കര്‍ അല്‍ബഗ്ദാദിയുടെ ഇസ്ലാമിക് സ്റ്റേറ്റ് (അടുത്ത കാലം വരെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍റ് […]

എടുത്തടിച്ചത് പോലുള്ള മരണങ്ങള്‍ പറയുന്നത്

എടുത്തടിച്ചത് പോലുള്ള  മരണങ്ങള്‍ പറയുന്നത്

എന്ത്കൊണ്ടെന്നറിയില്ല, ഇന്നലെ ചിന്ത തീര്‍ത്തും സിദ്ദീഖ് അഹ്സനിയെ കുറിച്ചായിരുന്നു. എന്നേക്കാള്‍ മൂന്നാല് വയസ്സിന് മൂത്ത, ആ മൂപ്പിനൊത്ത മാതൃകാത്വവും നേതൃഗുണവും ഉള്ള സീനിയര്‍ വിദ്യാര്‍ത്ഥി. അരീക്കോട് മജ്മഅ് പ്രഥമ ദഅ്വ ബാച്ചിലെ അതുല്യനായ പ്രതിഭ! എന്തിനാണ് ഒരു രാപ്പകലിലുടനീളം സിദ്ദീഖ് അഹ്സനി എന്‍റെ ചിന്തയില്‍ കുതിര്‍ന്ന് നിന്നത് എന്ന് എത്രയാലോചിട്ടും മനസ്സിലാവുന്നില്ല. ചിലപ്പോള്‍ നമുക്ക് അങ്ങനെയുണ്ടാവാറുണ്ടല്ലോ. പോയകാല ജീവിതത്തിന്‍റെ ഇടനാഴികളില്‍ കല്ലിച്ചുറച്ച ചില സങ്കടപ്പൊട്ടുകള്‍. ഗാഢരാത്രി പോലെ നിശ്ചലമായ നമ്മുടെ ഓര്‍മക്കുളത്തിലേക്ക് വീഴുകയും ദുഖത്തിന്‍റെ ഓളങ്ങള്‍ പുളയുകയും […]