Issue 1110

നാടുകടത്തപ്പെട്ടവന്‍റെ പൗരാവകാശം

നാടുകടത്തപ്പെട്ടവന്‍റെ  പൗരാവകാശം

പ്രവാസി വോട്ടവകാശം ജനാധിപത്യക്രമത്തിലെ പങ്കാളിത്തത്തിനപ്പുറം പൗരാവകാശത്തിന്‍റെ പ്രഖ്യാപനമായി അടയാളപ്പെടുത്തപ്പെട്ടത് പലകാരണങ്ങളാലാണ്. ജീവ സന്ധാരണം തേടി പുറംനാടുകളിലേക്ക് ചേക്കേറുന്നതോടെ പിറന്ന മണ്ണുമായുള്ള നാഭീനാള ബന്ധം അറുത്തുമാറ്റപ്പെടുന്ന അവസ്ഥാവിശേഷം ഉണ്ടായത് അധികൃതരുടെ ഭാഗത്തു നിന്നുള്ള നന്ദികെട്ട നടപടികള്‍ മൂലമായിരുന്നു. റേഷന്‍ കാര്‍ഡുകളില്‍ നിന്ന് പേര് വെട്ടിമാറ്റപ്പെടുകയും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമൊക്കെ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് പ്രവാസികളുടെ അസ്ഥിത്വത്തെ വല്ലാതെ വ്യാകുലപ്പെടുത്തുകയുണ്ടായി. മറുനാട്ടിന്‍റെ പ്രതികൂല പരിസരത്തോട് മല്ലടിച്ച് ജീവിക്കുന്പോഴും പിറന്നനാട് വല്ലാത്തൊരു കൃതഘ്നത കാണിക്കുന്നുണ്ടെന്ന വിചാരം സാധാരണക്കാരായ […]

സാരല്ല്യ, ഒരു തെറ്റ് ഏതു കാര്യത്തിനും പറഞ്ഞതാ….

സാരല്ല്യ, ഒരു തെറ്റ്  ഏതു കാര്യത്തിനും പറഞ്ഞതാ….

മഗ്രിബിന് എല്ലാ ആണ്‍കുട്ടികളും മദ്രസയിലെത്തണം’. സ്വദര്‍ ഉസ്താദിന്‍റെ അറിയിപ്പ്. നിസ്കാര ശേഷം നിങ്ങള്‍ക്ക് വേണ്ടി പുതിയൊരു ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. എല്ലാവരും കൃത്യ സമയത്ത് മദ്രസയിലെത്തുക. ഉസ്താദ് പറഞ്ഞ് തിരിഞ്ഞു നടന്നപ്പോള്‍ ക്ലാസ്സിലാകെ നിശ്ശബ്ദത. പിന്നെ കുശുകുശുപ്പായി. എന്തായിരിക്കുമത്. സ്പ്യെല്‍ ക്ലാസ് സ്കൂളിലാണെങ്കില്‍ പോകാന്‍ ഭയങ്കര മടിയാണ്. പക്ഷേ മദ്രസയിലെ സ്പ്യെല്‍ ക്ലാസ്. അതും സ്വദര്‍ ഉസ്താദ് ആണ്‍കുട്ടികള്‍ക്ക് മാത്രം നടത്തുന്നത്. തെല്ലൊരാകാംക്ഷയോടെ അന്നത്തെ പകല്‍ മദ്രസ വിട്ടു. സ്വദര്‍ ഉസ്താദ് ഞങ്ങള്‍ക്കേവര്‍ക്കും പ്രിയപ്പെട്ട അധ്യാപകനാണ്. ഉസ്താദ് എന്തു […]