Issue 1112

ഞാനില്ല നീ മാത്രം

ഞാനില്ല നീ മാത്രം

അതിശ്രേഷ്ഠമായ ചില സാഫല്യങ്ങളിലേക്കാണ് നമ്മുടെ ജീവിതയാത്ര ആ സഫലയാത്രയെ അലസിപ്പിക്കുന്ന ചില മുടക്കികള്‍ ഇടയ്ക്കു പ്രത്യക്ഷപ്പെട്ടേക്കാം ഇങ്ങനെ പറയുന്പോള്‍ പട്ടിണി ദാരിദ്ര്യം രോഗപീഢ കഷ്ടപ്പാട് എന്നിവയൊക്കെയായിരിക്കും അവ എന്നാണ് നമുക്ക് പെട്ടെന്ന് തോന്നുക അങ്ങനെയാണ് തോന്നേണ്ടതും പക്ഷെ ചിലപ്പോഴെങ്കിലും മറിച്ചാണ് കാര്യം ജീവിതത്തില്‍ കൈവരുന്ന ഭൗതികസമൃദ്ധിയും തജ്ജന്യമായ സുഖലോലുപതയുമാണ് വാസ്തവത്തില്‍ ആ വഴിമുടക്കികള്‍ സന്പത്തുലഹരി നമ്മെ ഉന്മത്തരാക്കും ഇതാണ് സര്‍വം എന്ന് തോന്നിപ്പിക്കും അങ്ങനെ തോന്നിയാല്‍ കഴിഞ്ഞു കഥ! രാജാവിനെ കാണാന്‍ പോയ കഥ പറയുന്നുണ്ട് ഇമാം […]

മമ്പുറം തങ്ങളുടെ പാരമ്പര്യത്തിന് ചിലങ്ക കെട്ടാന്‍ അവകാശികളാര്

മമ്പുറം തങ്ങളുടെ  പാരമ്പര്യത്തിന് ചിലങ്ക കെട്ടാന്‍ അവകാശികളാര്

മമ്പുറം സയ്യിദ് അലവി തങ്ങള്‍ തന്‍റെ കര്‍മവും കരുതലും സമുദായത്തിന്‍റെ സാമൂഹിക സാംസ്കാരിക ആത്മീയ രാഷ്ട്രീയ പുനരുജ്ജീവനത്തിന് വേണ്ടി നീക്കിവെച്ച ആ ബഹുമുഖ ജീവിതത്തിന്‍റെ ഓരം പറ്റിയും അടയാളങ്ങള്‍ തേടിയുമാണ് ഇന്നും കേരളീയ മാപ്പിള ജീവിതത്തിന്‍റെ ഗതി നീങ്ങുന്നത്. ദേഹവിയോഗം കഴിഞ്ഞ് വര്‍ഷങ്ങള്‍ ഇരുനൂറോളം കടന്നിട്ടും കേരളീയ മുസ്ലിം ചലനത്തിന്‍റെ ഗതി നിര്‍ണയിക്കുന്നത് അവിടത്തെ ഓര്‍മകളും പാഠങ്ങളുമാണ്. വ്യക്തി പൂജയെന്നും പൗരോഹിത്യമെന്നും പറഞ്ഞ് ഒരു കാലത്ത് അകന്നു നിന്നവര്‍ പോലും ഇന്ന് ഈ പാരന്പര്യത്തനിമയിലേക്കുള്ള മടക്കയാത്രയിലാണ് എന്നതാണ് […]

അന്‍വരിയ്യയില്‍ നിന്നുമൊരു കൂട്ടപലായനം

അന്‍വരിയ്യയില്‍ നിന്നുമൊരു കൂട്ടപലായനം

വിശാലമായ കാമ്പസ്, സുന്ദരമായ അന്തരീക്ഷം, മനോഹരമായ കെട്ടിടങ്ങള്‍, പുതുക്കിപ്പണിതതാണെങ്കിലും പഴമയെ വിളിച്ചറിയിക്കുന്ന മസ്ജിദ്, വിശാലമായ ഭക്ഷണശാല, ഇരുന്നൂറോളം വരുന്ന മുതഅല്ലിമുകള്‍, തലയെടുപ്പുള്ള പണ്ഡിതരായ ഉസ്താദുമാര്‍. എല്ലാം കൃത്യമായി നിയന്ത്രിച്ച് ശൈഖുനാ കൊന്പം കെ പി മുഹമ്മദ് മുസ്ലിയാര്‍. ഇതാണ് അന്ന് പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ്. 1996ലാണ് ഞാനവിടെ എത്തുന്നത്. നാട്ടുകാരനായ ഉസ്താദ് ശാഫി ഫൈസിയാണ് എന്നെ അവിടെ എത്തിച്ചത്. ഒരുവര്‍ഷം സുന്ദരമായി കഴിഞ്ഞു. റമളാന്‍ അവധി കഴിഞ്ഞ് വന്നപ്പോഴാണ് മുന്പെന്നോ തലപൊക്കിയ പ്രശ്നങ്ങള്‍ക്ക് ചൂട്പിടിച്ചതായി അറിയുന്നത്. […]