Issue 1114

എഴുത്തിന്‍റെ സാംസ്കാരിക ദൗത്യങ്ങള്‍

എഴുത്തിന്‍റെ സാംസ്കാരിക ദൗത്യങ്ങള്‍

സമൂഹത്തെ വേരുതലത്തില്‍ സ്വാധീനിക്കുന്ന ഒരേര്‍പ്പാടാണ് എഴുത്തെന്നിരിക്കെ, എഴുത്തുകാരന് ഒഴിച്ചുകൂടാനാവാത്ത ചില സാമുദായിക ദൗത്യങ്ങള്‍ വന്നു ചേരുന്നു. സമുദായം എന്നത് ഒരു ആള്‍ക്കൂട്ടമാണ്. അലച്ചയും, ആസക്തിയും, ആലസ്യവും, ആര്‍ഭാഢവുമൊക്കെ ഇഴുകിച്ചേര്‍ന്ന്, പോകുന്നിടത്തേക്ക് ഒഴുകിക്കൊടുക്കുന്ന ഒരു മന്ദധാരയാണത്. അതിലെ പോള പിളര്‍ന്ന് കിടക്കുന്ന ഏതാനും കണ്ണുകളില്‍ ഒന്നാണ് ഒരെഴുത്തുകാരന്‍. ആയതിനാല്‍, തന്‍റെ ചുറ്റുവട്ടങ്ങളെ അകവും പുറവും തുറിച്ചു നിരീക്ഷിക്കുവാനും, ആ അലസയൊഴുക്കിന് ഗതിമാറ്റം രചിക്കുവാനുമുള്ള കടുത്ത ഒരു അകംപിടപ്പ് എഴുത്തുകാരനുണ്ടായിരിക്കണം. സമൂഹത്തിന്‍റെ ചോര ശുദ്ധീകരിക്കുന്ന വിലകൂടിയ കുങ്കുമപ്പൂവാണ്, എഴുത്തുകാരന്‍. സമൂഹത്തില്‍ […]

ഞാന്‍'നമ്മളി'ലേക്ക് വളരാന്‍

ഞാന്‍'നമ്മളി'ലേക്ക് വളരാന്‍

50 കൊല്ലം കണക്കോ ഫിസിക്സോ കെമിസ്ട്രിയോ പഠിച്ചാലും കാരുണ്യമെന്നോ സത്യസന്ധതയെന്നോ ഉള്ള വാക്കുകള്‍ കാണാനാവില്ല തലച്ചോറിന് വേണ്ട വിഭവങ്ങള്‍ ഒരുക്കി അടിച്ചേല്‍പ്പിക്കുന്നതിനിടെ വല്ലപ്പോഴുമെങ്കിലും ഹൃദയത്തിനു വേണ്ട ചിലതും പകര്‍ന്നു നല്‍കേണ്ടേ?” ബി എസ് വാര്യര്‍ മനോരമ ദിനപത്രത്തിന്‍റെ ഉള്‍ക്കാഴ്ച്ചയില്‍ ശിവേന്ദു മാധവ് എന്ന പ്രതിഭയെകുറിച്ച് പറഞ്ഞ വാക്കുകളാണിത് ബീഹാറിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ഐടി വിദഗ്ധനായി ഉയര്‍ന്നു വന്ന ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു ഈ ചെറുപ്പക്കാരന്‍ അല്‍ഭുത ബാലന്‍, രണ്ടാം ബില്‍ഗേറ്റ്സ് എന്നൊക്കെ മുന്‍ പ്രസിഡണ്ട് ഏപിജെ അബ്ദുല്‍കലാം […]