Issue 1116

നബിദിനം വസന്തത്തിന് മങ്ങലേല്‍ക്കാതിരിക്കാന്‍

നബിദിനം  വസന്തത്തിന് മങ്ങലേല്‍ക്കാതിരിക്കാന്‍

റബീഅ് എന്നാല്‍ വസന്തമാണ്. റബീഉല്‍അവ്വല്‍ ആദ്യവസന്തം, ഒന്നാം വസന്തം എന്നൊക്കെ പറയാം. നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ പിറവിയുണ്ടായ മാസത്തിനു ഈ പേരു നല്ലൊരു ചേര്‍ച്ച തന്നെ. നമുക്കുണ്ടാവുന്ന ഉത്സാഹത്തിന്‍റെ ചെറിയൊരു കാരണം ആ പേരില്‍ തന്നെയുണ്ട്. നബി സ്വയെ സ്നേഹിക്കുന്നവര്‍ ആ മാസത്തെയും സ്നേഹിക്കുന്നു. അങ്ങനെ സ്നേഹികള്‍ പല നിലയില്‍ ആ സ്നേഹം പ്രകടിപ്പിക്കുന്നു. നമ്മുടെ പൂര്‍വീകര്‍ റബീഉല്‍അവ്വലിനെ കാത്തിരുന്ന് സ്വീകരിച്ചിരുന്നതും ആ മാസം മുഴുവനും പ്രത്യേകമായി കണ്ടിരുന്നതും വേറിട്ട സന്തോഷത്തോടെയായിരുന്നു. വിശുദ്ധറമളാന്‍ വരുന്പോഴുണ്ടാകുന്ന സന്തോഷം ഭക്തിയുടെയും […]

രാഷട്രീയ കേരളം ജനങ്ങളെ നേരില്‍കാണുന്നു

രാഷട്രീയ കേരളം ജനങ്ങളെ നേരില്‍കാണുന്നു

ആദര്‍ശ കേരളത്തിന്‍റെ അമരക്കാരനെന്നാണ് ഇപ്പോഴത്തെ കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍ പ്രകീര്‍ത്തിക്കപ്പെടുന്നത് ജനപക്ഷയാത്രയുടെ പ്രചാരണാര്‍ഥം കേരളത്തിലങ്ങോളമിങ്ങോളമുയര്‍ത്തപ്പെട്ട ബോര്‍ഡുകളിലും ബാനറുകളിലുമൊക്കെ വാഴ്ത്തുമൊഴികളുണ്ട് ഏതാണ്ടെല്ലാറ്റിനും അര്‍ഥം മേല്‍പ്പറഞ്ഞതിനൊക്കും കേരളത്തിലെ കോണ്‍ഗ്രസ്/യു ഡി എഫ് രാഷ്ട്രീയത്തില്‍ ആദര്‍ശത്തിന്‍റെ ആള്‍രൂപമായി വാഴ്ത്തപ്പെട്ടിരുന്നത് എ കെ ആന്‍റണിയെയായിരുന്നു താന്‍ ധരിച്ചിരിക്കുന്ന ഖദര്‍ വേഷത്തില്‍ കറയുടെ ലേശമുണ്ടാകരുതെന്ന നിര്‍ബന്ധബുദ്ധി കാട്ടിയിരുന്ന വ്യക്തി ആദര്‍ശ പ്രതിച്ഛായ നിലനിര്‍ത്താന്‍ കാലാകാലങ്ങളില്‍ സ്വീകരിച്ച നടപടികള്‍, അദ്ദേഹത്തിന് കേന്ദ്ര മന്ത്രി പദവും മുഖ്യമന്ത്രി പദവുമൊക്കെ നഷ്ടമാക്കിയിട്ടുണ്ട് […]

ധാര്‍മികമാറ്റം; വിശ്വാസിയെടുക്കേണ്ട മുന്‍കരുതലുകള്‍

ധാര്‍മികമാറ്റം; വിശ്വാസിയെടുക്കേണ്ട മുന്‍കരുതലുകള്‍

കല്യാണ ധൂര്‍ത്തുകള്‍ നാടു വിടാനൊരുങ്ങുന്നതുപോലെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രീയ ബഹുജനപ്രസ്ഥാനത്തിന്‍റെ ധൂര്‍ത്തിനെതിരായ പുറപ്പാട് കണ്ടിട്ടാണ് കല്യാണധൂര്‍ത്ത് നില്‍ക്കാന്‍ പോകുകയാണെന്ന് വിചാരിക്കേണ്ടി വരുന്നത്. ഏതൊക്കെയാണ് നിര്‍ത്തേണ്ട ധൂര്‍ത്ത് ധൂര്‍ത്തിനെതിരായി നീങ്ങുന്പോള്‍ എന്തെങ്കിലും മാനദണ്ഡങ്ങള്‍ വേണോ എന്നൊക്കെയുള്ള ചോദ്യങ്ങളും ചര്‍ച്ചകളും പല കോണുകളില്‍ നിന്നുമുണ്ട് സോഷ്യല്‍ മീഡിയയില്‍ ഇത്തരം സംവാദങ്ങള്‍ സജീവവുമാണ് ഈ ചോദ്യങ്ങള്‍ക്കൊന്നും മുഖം കൊടുക്കാതെ നമ്മള്‍ ഒരേ മനസ്സോടെ ധൂര്‍ത്ത് നിര്‍ത്തിയാല്‍ തന്നെ ഒരുപാട് പ്രശ്നങ്ങള്‍ നമ്മള്‍ തലയിലേറ്റേണ്ടതായി വരും എന്ന് ചൂണ്ടിക്കാണിക്കാനാണ് ഈ കുറിപ്പ്. […]