Issue 1120

തറവാട്ടുവീട്ടിലെ മോടി(ഡി)പ്പണികള്‍

തറവാട്ടുവീട്ടിലെ  മോടി(ഡി)പ്പണികള്‍

ദലിത് വിഭാഗക്കാര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനുള്ള നിയമ നിര്‍മാണവും നിയമ ഭേദഗതിയും മുറതെറ്റാതെ ചെയ്ത സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ അത് നടപ്പാക്കാനാണ് ഭരണകൂടങ്ങള്‍ ഉത്സാഹം കാട്ടാതിരുന്നത്. ദീര്‍ഘകാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ്, ദളിതുകള്‍ക്ക് ഭൂമിക്കുമേല്‍ അവകാശം സ്ഥാപിച്ചുകൊടുക്കും വിധത്തില്‍ നിയമം നടപ്പാക്കാന്‍ യത്‌നിച്ചില്ല. 2001 അവസാനം മുതല്‍ 2014 മെയ് വരെ ഗുജറാത്ത് അടക്കി ഭരിച്ച നരേന്ദ്ര മോദിയും ദളിതുകള്‍ക്ക് ഭൂമി നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം നടപ്പാക്കാന്‍ ശ്രമിച്ചില്ല. മോദിയുടെ ഭരണകാലത്ത് ദളിതുകളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതായി […]

മേലുദ്യോഗസ്ഥന്മാരുടെ മസിലുപിടുത്തങ്ങള്‍

മേലുദ്യോഗസ്ഥന്മാരുടെ മസിലുപിടുത്തങ്ങള്‍

എനിക്കറിയാം എന്റെ കുടുംബത്തില്‍ തന്നെയുള്ള, ജീവിതം മടുത്ത ഒരു ഭാര്യയെ. അവള്‍ക്കവളുടെ ഭര്‍ത്താവിനെ ഇഷ്ടമാണെങ്കിലും, ഇഷ്ടമല്ല! ചോറ് വെന്തത് പോരാ, കറി ഉപ്പിന്റെ കട്ട, ചായ ചവര്‍ത്തിട്ട് വയ്യ, നെയ്യപ്പത്തില്‍ ഒറ്റപ്പശ മദിരമില്ല, ചമ്മന്തി എരിഞ്ഞിട്ട് വായില്‍ വെച്ചുകൂടാ. ..ഇങ്ങനെ എപ്പോഴും എന്തെങ്കിലും കുറ്റമേ ഇയാള്‍ പറയൂ; എത്ര നന്നായി പാകം ചെയ്ത് വിളമ്പിക്കൊടുത്താലും! വാസ്തവത്തില്‍, എത്ര പച്ചപ്പാവങ്ങളാണ് ഈ പെണ്ണുജാതികള്‍. എന്തെല്ലാം സഹിച്ചാണ് അവര്‍ നേരാനേരങ്ങളില്‍ വെച്ചുവിളമ്പിത്തരുന്നത്. വിളമ്പിക്കിട്ടിയത് എന്ത് തന്നെയായാലും കണ്ണടച്ച് വെട്ടിവിഴുങ്ങിയ ശേഷം, […]

മുത്തൊളിവിന്റെ പ്രകാശനം

മുത്തൊളിവിന്റെ  പ്രകാശനം

അല്ലാഹുവില്‍ നിന്ന് മനുഷ്യനിലേക്ക് ആവശ്യമായ സന്ദേശങ്ങള്‍ കൈമാറിയിട്ടുള്ള ഒരു ഇടനിലക്കാരന്‍ എന്ന അര്‍ത്ഥത്തിലാണ് ചിലരെങ്കിലും നബി(സ്വ)യെ കാണുന്നത്. ഇതിലപ്പുറം യാതൊരു തരത്തിലുള്ള അസാധാരണത്വവുമില്ല എന്ന രീതിയിലാണ് അവരുടെ വായന വികസിക്കുന്നത്. ഈ വായനയനുസരിച്ച് ഈ കേവലാര്‍ത്ഥത്തിനപ്പുറത്തേക്ക് ചിന്തിക്കുന്നത് പോലും ഒരപരാധമായാണ് വിലയിരുത്തിപ്പോരുന്നത്. വളരെ ഇടുങ്ങിയ ഒരു കാഴ്ചപ്പാടാണ് ഈ വായന സമൂഹത്തിലുണ്ടാക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാനാവും. അല്ലാഹു ആരാണ്, അല്ലാഹുവിന്റെ ദൂതന്‍ ആരായിരിക്കും എന്നീ രണ്ട് ചോദ്യങ്ങളെ യുക്തിപരമായെങ്കിലും സമീപിക്കാത്തതിന്റെ എല്ലാ ദോഷങ്ങളും ഈ വീക്ഷണത്തിനുണ്ട്. അന്തര്‍ദേശീയ […]