Issue 1121

മദ്യനയം; തോറ്റത് സുധീരനല്ല, കേരളം

മദ്യനയം;  തോറ്റത് സുധീരനല്ല, കേരളം

കേരളം എന്നും ഇങ്ങനെയാണ്. എത്ര ഗൗരവതരമായ വിഷയമായാലും, സമൂഹത്തെ എത്ര ആഴത്തില്‍ ബാധിക്കുന്നതായാലും അതിനെ ലഘുവായി, കേവലം ചില വ്യക്തികളോ ഗ്രൂപ്പുകളോ തമ്മിലുള്ള ഒരു മത്സരമാക്കും. ഇതോടെ ജനം ഇരുവശത്തുമായി പിരിഞ്ഞു നിന്ന് ആര്‍ത്തുവിളിക്കും. പ്രശ്‌നം എന്താണെന്ന് എല്ലാവരും മറക്കും. ഐസ്‌ക്രീം പാര്‍ലര്‍പോലെയുള്ള ഒരു വിഷയത്തെ ഒരു നേതാവിന്റെ ധാര്‍മികത മാത്രമാക്കിച്ചുരുക്കിയതു നാം കണ്ടു. മൂന്നാറിലടക്കം വമ്പന്മാര്‍ ഭൂമി കയ്യേറി പാരിസ്ഥിതിക സര്‍വനാശം വരുത്തുന്നവര്‍ക്കെതിരെ ഒരു നടപടിക്ക് മുന്‍സര്‍ക്കാര്‍ ഒരുങ്ങിയപ്പോഴും അത് പിണറായി- വിഎസ് തര്‍ക്കമാക്കി മാറ്റി. […]

സ്‌നേഹവും അത്ഭുതവും നിറഞ്ഞ വിരുന്നുകള്‍

സ്‌നേഹവും അത്ഭുതവും നിറഞ്ഞ വിരുന്നുകള്‍

താഴെ ചേര്‍ക്കുന്ന അത്ഭുത വൃത്താന്തങ്ങള്‍ മുഴുവനും അനേകം നിവേദന പരമ്പരകള്‍ വഴി – ചിലതില്‍ പതിനാറുവരെ – സമവായത്തോടെ ഉദ്ധരിക്കപ്പെട്ടവയാണ്. വലിയ ജനക്കൂട്ടത്തിന്റെ മുമ്പാകെ, നടന്നവയാണ് അവയില്‍ അധികവും. സന്നിഹിതരായവരില്‍ സത്യസന്ധരും പ്രശസ്തരുമായ ആളുകളാണ് അവ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഉദാഹരണമായി, നാലുപിടി ഭക്ഷണത്തില്‍ പങ്കുചേര്‍ന്ന എഴുപതുപേരില്‍ ഒരാള്‍ സംഭവം ഉദ്ധരിക്കുന്നു, മറ്റാരും അതിനെ ഖണ്ഡിക്കുന്നില്ല. അവരുടെ മൗനം സംഭവത്തെ സ്ഥിരീകരിക്കുന്നു. സത്യവും സത്യസന്ധതയും പ്രബലമായിരുന്ന ആ കാലത്ത് കളവിന്റെ ചെറിയൊരു ലാഞ്ചന പോലുമുണ്ടായിരുന്നെങ്കില്‍ സ്വഹാബികള്‍ അത് നിഷേധിക്കുമായിരുന്നു. […]

കാശ്മീരില്‍ ഒരു റബി.അവ്വലില്‍

കാശ്മീരില്‍  ഒരു റബി.അവ്വലില്‍

പരീക്ഷാ ഹാളില്‍ തിരക്കിട്ട എഴുത്തിലാണ് റാബിയ; എന്റെ ശിഷ്യ. ഉത്തരക്കടലാസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണവള്‍, ഞാനവളെ ശ്രദ്ധിക്കുന്നതുപോലുമറിയാതെ. ഇരുകയ്യിലെയും ചൂണ്ടുവിരലുകളും തള്ള വിരലുകളും ചുംബിച്ച് അവള്‍ കണ്ണില്‍ തടവുന്നു. താളാത്മകമായി. ഉത്തരക്കടലാസില്‍ നിന്ന് അവളുടെ ശ്രദ്ധ തെറ്റാതെ തന്നെ. കാര്യമിതാണ്; ബാങ്കിന്റെ വചനമായ അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് എന്ന് കേട്ടാല്‍ എല്ലാ ഉത്തരേന്ത്യന്‍ മുസ്‌ലിംകളും ചെയ്യുന്നത് തന്നെയാണ് അവള്‍ ചെയ്യുന്നത്. നമ്മുടെ നാട്ടിലും ബാങ്കില്‍ നബി(സ)യുടെ പേരുകേട്ടാല്‍ ചുരുക്കം ചിലരൊക്കെയിതു ചെയ്യാറുണ്ട്. എന്നാല്‍ കാശ്മീരില്‍ ഏത് കൊച്ചുകുട്ടിയും […]