Issue 1122

പാരീസ് കൂട്ടക്കൊലയും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും തമ്മിലെന്ത്?

പാരീസ് കൂട്ടക്കൊലയും  ആവിഷ്‌ക്കാര സ്വാതന്ത്ര്യവും തമ്മിലെന്ത്?

”നിശബ്ദമാകരുത് പത്രപ്രവര്‍ത്തനം. മൗനം പലപ്പോഴുമതിന്റെ മൂല്യവും മിക്കപ്പോഴുമതു ചെയ്യുന്ന ഭീമാബദ്ധവുമാണ്. അത്ഭുതങ്ങളുടെ പ്രതിധ്വനിയും വിജയവാദങ്ങളും ഭീകരതയുടെ അടയാളങ്ങളും അന്തരീക്ഷത്തിലവശേഷിക്കുമ്പോഴെല്ലാം പത്രം ശബ്ദിക്കണം; പെട്ടെന്നുതന്നെ.” ടൈം മാഗസിന്‍ മുന്‍ ചീഫ് എഡിറ്റര്‍ ഹെന്റി അനാടല്‍ ഗ്രൂന്‍വള്‍ഡിന്റെ ഈ വാക്കുകള്‍ കാണുമ്പോള്‍ ഞാന്‍ റോബര്‍ട്ട് ഫിസ്‌കിനെ ഓര്‍ക്കാറുണ്ട്. ബൈറൂതിലെ സബ്‌റ, ശതീല അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹമെഴുതിയ ചില വരികള്‍, ഒരു യുവ പത്രപ്രവര്‍ത്തകയെന്ന നിലക്ക് ശബ്ദിക്കാന്‍ അനുവാദമില്ലാത്തവരുടെ ശബ്ദമാകണമെന്ന ആഗ്രഹം എന്നിലുളവാക്കി. 1982 സെപ്തംബറിലാണ് അദ്ദേഹത്തിന്റെ ആ ലേഖനം […]

ഇക്കുറി എന്‍ട്രന്‍സ് എഴുതുന്നുണ്ടോ?

ഇക്കുറി എന്‍ട്രന്‍സ്  എഴുതുന്നുണ്ടോ?

കേരള മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളെ നേരിടാന്‍ തയ്യാറെടുക്കുകയാണ് രണ്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍. 2015- 16ലെ എന്‍ട്രന്‍സ് ടെസ്റ്റുകള്‍ ഏപ്രില്‍ 20 മുതല്‍ 23 വരെ നടക്കാനിരിക്കെ പരീക്ഷയെഴുതാനിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളെക്കുറിച്ചാണ് ഈ ലക്കം ഡയറക്ഷന്‍. മാനസികമായ തയ്യാറെടുപ്പാണ് വളരെ പ്രധാനം. ഉന്നതവിദ്യഭ്യാസ രംഗത്ത് മറ്റേതൊരു കോഴ്‌സിനും അഡ്മിഷന്‍ കിട്ടാന്‍ വേണ്ടി എഴുതുന്ന പ്രവേശനപരീക്ഷ പോലെയാണ് മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍. മത്സരം അല്‍പം ശക്തമായതിനാല്‍ പ്രത്യേക ശ്രദ്ധവേണം എന്നു മാത്രം. പഠിക്കുന്ന സമയത്തും […]