Issue 1123

ഗോഡ്‌സെയെ പുനര്‍ജനിപ്പിക്കുകയാണ്

ഗോഡ്‌സെയെ  പുനര്‍ജനിപ്പിക്കുകയാണ്

മഹാത്മജിയെ വെടിവച്ച് കൊന്ന നാഥുറാം ഗോഡ്‌സേക്ക് വേണ്ടി ഹിന്ദു മഹാ സഭയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ പരിവാര്‍ പലയിടങ്ങളിലായി ക്ഷേത്രം നിര്‍മിക്കുകയാണ്. ഒപ്പം വൈ ഐ അസ്സാസിനേറ്റഡ് ഗാന്ധി (ഞാന്‍ എന്ത് കൊണ്ട് ഗാന്ധിയെ വധിച്ചു) എന്ന ഗോഡ്‌സെയുടെ കോടതി മൊഴി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. കറന്‍സികളില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കണമെന്നും ഹിന്ദുത്വ പരിവാരം ആവശ്യപ്പെട്ടിരിക്കുന്നു. ഗാന്ധിജിയെ ഇന്ത്യന്‍ മനസ്സുകളില്‍ നിന്ന് തമസ്‌കരിക്കുകയാണ് ഇത് വഴി ലക്ഷ്യമാക്കുന്നത്. പ്രധാനമന്ത്രി പദത്തിലേറും മുമ്പ് രാജ്ഘട്ടില്‍ പോയി […]

സ്പന്ദിക്കുന്ന ഓര്‍മകള്‍ക്ക് ഒരാണ്ട്

സ്പന്ദിക്കുന്ന ഓര്‍മകള്‍ക്ക് ഒരാണ്ട്

”ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലതു പറയട്ടെ, അല്ലെങ്കില്‍ മൗനം പാലിക്കട്ടെ, അവന്‍ അതിഥിയെ സല്‍ക്കരിക്കട്ടെ.” ഇത് നബിതിരുമേനിയുടെ ഒരു ഹദീസിന്റെ ആശയസംഗ്രഹമാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുക എന്നത് ഒരു യോഗ്യതയായാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. എന്നല്ല, അത് വിശ്വാസത്തിന്റെ പൂര്‍ണതയുമാണ്. വിശുദ്ധ ഖുര്‍ആനിലും ഹദീസിലും അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസത്തെ മുന്‍നിര്‍ത്തിയുള്ള കല്‍പനകള്‍ ധാരാളം കാണാം. ഈ വിശ്വാസം ഹൃദയത്തിലുറച്ചാല്‍ പിന്നെ ചിന്തയും നടപ്പും നാഥന്റെ മാര്‍ഗത്തിലാവും. അവനല്ലാത്ത മറ്റാരെയും ഭയമില്ലാതാവും. നശ്വരമായ ഇഹ ലോക താല്‍പര്യങ്ങള്‍ […]

മക്കള്‍ക്കു പൂക്കള്‍ നല്‍കി വളര്‍ത്താം

മക്കള്‍ക്കു പൂക്കള്‍  നല്‍കി വളര്‍ത്താം

മക്കള്‍ മിടുക്കരാകണം എന്നാണ് എല്ലാ രക്ഷിതാക്കളും കൊതിക്കുക. പക്ഷെ ആയതിലേക്ക് ഏതു വഴി പോവണം എന്ന് പലര്‍ക്കും അറിഞ്ഞുകൂടാ. പലരും കരുതിയത് തീറ്റയും കുടിയും ഒപ്പിച്ചു കൊടുത്താല്‍ എല്ലാമായി എന്നാണ്. അതിലപ്പുറം അവരെ വൈകാരികമായി വളര്‍ത്തിയെടുക്കുന്ന കാര്യങ്ങളെ പറ്റി ഒന്നുകില്‍ തീരെ അറിവില്ല. അല്ലെങ്കില്‍ തെറ്റായ അറിവ് വെച്ചു പുലര്‍ത്തുന്നു. മാതാപിതാക്കളില്‍ നിന്ന് പരിഗണനയും നല്ലവാക്കും കിട്ടണമെന്ന് ദാഹിച്ചുകഴിയവേ അത് നിഷേധിക്കപ്പെടുമ്പോള്‍ മക്കളില്‍ അലോസരങ്ങള്‍ ഉയിര്‍ക്കൊള്ളും. സ്‌നേഹത്തിന് പകരം അവരുടെ മനസ്സില്‍ വെറുപ്പും പകയും പുകഞ്ഞുവരും. അവസാനനാളുകളില്‍ […]