Issue 1124

ഹൈദരാലിയും ടിപ്പുസുല്‍ത്താനും പുനര്‍വായന ആവശ്യപ്പെടുമ്പോള്‍

ഹൈദരാലിയും ടിപ്പുസുല്‍ത്താനും പുനര്‍വായന ആവശ്യപ്പെടുമ്പോള്‍

ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുകയോ ചരിത്രപുസ്തകത്തില്‍ വക്രീകരിക്കപ്പെടുകയോ ചെയ്ത മുസ്‌ലിം ചരിത്ര പുരുഷന്മാരാണ് മൈസൂര്‍ ഭരണാധികാരികളായ ഹൈദരലി ഖാനും മകന്‍ ടിപ്പുസുല്‍ത്താനും. മുസ്‌ലിം രാജാക്കന്മാരുടെ ക്രൂരതകള്‍ വിവരിക്കുന്നിടത്തും അസഹിഷ്ണുത എടുത്തുകാട്ടുന്നിടത്തും ഉദാഹരണമായി പലപ്പോഴും ഉയര്‍ത്തിക്കാട്ടാറ് ഈ രണ്ടു കഥാപാത്രങ്ങളെയാണ്. കേരളത്തിന്റെ മതമൈത്രിക്ക് ഊനം തട്ടിയ കാലഘട്ടത്തെ കുറിച്ച് പരമര്‍ശിക്കുന്നിടത്തെല്ലാം ‘ടിപ്പുവിന്റെ പടയോട്ട’ത്തെ കുറിച്ചാണ് അനുസ്മരിക്കാറ്. ടിപ്പുസുല്‍ത്താന്റെയും പിതാവ് ഹൈദരലിഖാന്റെയും മലബാര്‍ അധിനിവേശമാണ് മേഖലയുടെ മതമൈത്രി തകരാന്‍ ഇടയാക്കിയതെന്നും ഹിന്ദുസമൂഹത്തിന്റെ നാശത്തിന് നാന്ദി കുറിച്ചത് ഇതോടെയാണെന്നും കുറ്റപ്പെടുത്തുന്ന സിദ്ധാന്തങ്ങള്‍ ധാരാളമായി ഇവിടെ […]

കേരളം അന്തര്‍ദേശീയ ഹബിനു പുറത്ത്

കേരളം  അന്തര്‍ദേശീയ ഹബിനു പുറത്ത്

ജനുവരി മാസം പ്രവാസി ഒത്തുചേരലുകളുടേതായിരുന്നു. ഗുജറാത്തിലെ ഗാന്ധി നഗറില്‍ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം. അതുകഴിഞ്ഞ് ഒരാഴ്ചക്കകം കൊച്ചിയിലെ മെറിഡിയനില്‍ ആഗോള പ്രവാസി കേരളീയ സംഗമം. വിദേശ രാജ്യങ്ങളില്‍ ചേക്കേറിയ ഇന്ത്യക്കാരുടെ വാര്‍ഷിക സംഗമ വേദികള്‍. ആദ്യം നടന്നത് ഗാന്ധിനഗര്‍ പ്രവാസി ഭാരതീയ ദിവസ്. അവിടെ വന്ന ഉമ്മന്‍ ചാണ്ടിയും പ്രവാസി മന്ത്രി കെ.സി ജോസഫും പ്രവാസി പ്രശ്‌നങ്ങളില്‍ കേന്ദ്രം അനുവര്‍ത്തിക്കുന്ന നിഷേധ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തിന് വന്‍തുകയുടെ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ […]

വാഴ്ത്താം; പക്ഷേ വീഴ്ത്തരുത്

വാഴ്ത്താം;  പക്ഷേ വീഴ്ത്തരുത്

ആളൊരു ഇടത്തരം പണക്കാരനാണ്. അല്ലറ ചില്ലറ ബിസിനസ്സുണ്ട്. കുറേക്കാലമായി വിളിക്കുന്നു. വിളിക്കുമ്പോഴൊക്കെ എന്തെങ്കിലുമൊക്കെയായി പൊക്കിപറയും. ഈയടുത്തായി കടുപ്പിച്ച് വിളി തുടങ്ങിയിരിക്കുന്നു. ഒന്ന് ചെന്നുകണ്ടേ ഒക്കൂ എന്നിടത്താണ് കാര്യം കിടക്കുന്നത്. വാഴ്ത്തിപ്പറയുന്ന ഒരാളുടെ അടുത്തേക്ക് ചെന്ന് കയറാന്‍ ഇഷ്ടപ്പെടാത്ത എത്രപേരാണ് നമ്മുടെ കൂട്ടത്തിലുള്ളത്? അങ്ങനെ ഒരുനാള്‍ ഞാന്‍ ഒരുങ്ങിത്താങ്ങി പുറപ്പെട്ടു. ചെന്ന് നോക്കുമ്പോള്‍ ആളിന്റെ ഓഫീസില്‍ ഒരുപാട് പേര്‍ ഇരിക്കുന്നു. എന്നെ കണ്ടതും, പെട്ടെന്ന് ആയാള്‍ എഴുന്നേറ്റ് നിന്നു. അത് കണ്ട്, കൂടെയുള്ളവരെല്ലാം എണീറ്റു നിന്നു. എനിക്കൊരു ചെറുകിട […]