Issue 1125

സമ്പൂര്‍ണ കീഴടങ്ങലാണ് ദേശസ്‌നേഹം

സമ്പൂര്‍ണ കീഴടങ്ങലാണ് ദേശസ്‌നേഹം

ഏറെ നാള്‍ ചര്‍ച്ച ചെയ്യപ്പെട്ട ഇന്ത്യ-യുഎസ് ആണവകരാര്‍ വീണ്ടും പ്രധാനവിഷയമായിരിക്കുന്നു. മാധ്യമങ്ങള്‍ ആ വിഷയം ഏതാണ്ട് പൂര്‍ണമായും മറയ്ക്കാനും മറക്കാനും ശ്രമിച്ച മാതിരിയുണ്ട്. യുഎസ് പ്രസിഡന്റ് ഒബാമ ഈ റിപ്പബ്ലിക് ദിനത്തിന്റെ പ്രധാന അതിഥിയായി വന്നപ്പോള്‍ നടന്ന ചര്‍ച്ചകളില്‍ ആണവകരാറിന്റെ നടത്തിപ്പില്‍ കരടായിക്കിടന്നിരുന്ന ഒരു തര്‍ക്കവിഷയത്തിന് ഒത്തുതീര്‍പ്പായെന്നു മാത്രം സര്‍ക്കാര്‍ പറയുന്നു. ഏതാണ് ആ ഒത്തുതീര്‍പ്പെന്ന് പൊതു സമൂഹത്തെ അറിയിക്കുന്നതു പോലുമില്ല. ഇന്തോ-യുഎസ് ആണവകരാര്‍ വഴി 2020ല്‍ 20,000 മെഗാവാട്ടും 2032ല്‍ 63,000 മെഗാവാട്ടും ആണവ വൈദ്യുതി […]

മോഡിയുടെ ഹൈപ്പില്‍ മായുന്ന വാക്കുകള്‍

മോഡിയുടെ ഹൈപ്പില്‍  മായുന്ന വാക്കുകള്‍

അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളില്‍ ഭരണഘടന ഭേദഗതി ചെയ്ത് ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കും മുമ്പ് ജവഹര്‍ലാല്‍ നെഹ്‌റുവടക്കം നേതാക്കള്‍ മതേതരകാഴ്ചപ്പാടുള്ളവരായിരുന്നില്ലേ എന്നാണ് ബി ജെ പി നേതാക്കളുടെ ചോദ്യം. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമ മുഖ്യാതിഥിയായ റിപ്പബ്ലിക് ദിനത്തില്‍, നരേന്ദ്ര മോഡി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ രാജ്യത്തെ ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായി വിശേഷിപ്പിക്കുന്ന, ഭരണഘടന നിലവില്‍ വന്ന കാലത്തെ ആമുഖമാണ് ഉപയോഗിച്ചത്. 1976ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തരാവസ്ഥയില്‍ ഭരണഘടന ഭേദഗതി ചെയ്ത്, […]

പരിഷ്‌കൃത ലോകത്തെ തടവറ വര്‍ത്തമാനങ്ങള്‍

പരിഷ്‌കൃത ലോകത്തെ  തടവറ വര്‍ത്തമാനങ്ങള്‍

മുഹമ്മദ് വലദ് സ്വലാഹി കഥ പറഞ്ഞു തുടങ്ങുന്നത് രണ്ടായിരത്തി അഞ്ചിലാണ്. നീണ്ട പതിമൂന്ന് വര്‍ഷത്തെ കൊടും ക്രൂരതകളുടെ തടവറയനുഭവം വരച്ചിടാന്‍ സ്വലാഹിക്ക് ആലങ്കാരികതകളുടെ അകമ്പടി വേണ്ട. നീറുന്ന നോവുകളില്‍ ചോരയില്‍ മുങ്ങിയ അക്ഷരങ്ങളെമ്പാടുമുണ്ട്. അനുഭവങ്ങളുടെ തീച്ചൂള സമ്മാനിച്ച വൈകാരികത ധാരാളമായിരുന്നു. നിരപരാധിയാണെന്ന് യു. എസ് ഫെഡറല്‍ കോടതി വിധിച്ചിട്ടും പതിമൂന്ന് വര്‍ഷക്കാലം ഗ്വാണ്ടനാമോ തടവറയില്‍ കഴിയേണ്ടി വന്ന സ്വലാഹിയുടെ ശ്വാസോഛാസങ്ങള്‍ ഗ്വാണ്ടനാമോ ഡയറി എന്ന പേരില്‍ ദ ഗാര്‍ഡിയന്‍ പുസ്തക രൂപത്തില്‍ തുറന്ന് വെക്കുന്നു. മുഹമ്മദ് വലദ് […]