Issue 1126

ഒരു 'അരാജകവാദി' ചരിത്രം നിര്‍മ്മിക്കുമ്പോള്‍

ഒരു 'അരാജകവാദി'  ചരിത്രം നിര്‍മ്മിക്കുമ്പോള്‍

‘ഒരു മനുഷ്യന്‍ ഒരു സാമ്രാജ്യത്തിനു എതിരെ’ എന്ന പ്രയോഗം ചരിത്രവിദ്യാര്‍ഥികള്‍ എടുത്തുപ്രയോഗിക്കാറ് അപ്രതിഹതമായ വെല്ലുവിളിക്കെതിരെ പൊരുതി ഒരാള്‍ കാലത്തിന്റെ ഗതി മാറ്റിക്കുറിക്കുന്ന സംഭവത്തെ അടയാളപ്പെടുത്താനാണ്. നമ്മുടെ വര്‍ത്തമാനകാല രാഷ്ട്രീയാനുഭവങ്ങളില്‍ ഈ വിശേഷണത്തിനു ഏറ്റവും അര്‍ഹന്‍ ആം ആദ്മി പാര്‍ട്ടി എന്ന രാഷ്ട്രീയപരീക്ഷണത്തിലൂടെ കടന്നുവന്നു മിന്നിത്തിളങ്ങുന്ന വിജയത്തോടെ ദല്‍ഹിഭരണം പിടിച്ചെടുത്ത അരവിന്ദ് കെജ്‌രിവാള്‍ ആയിരിക്കും. അദ്ദേഹവും പാര്‍ട്ടിയും കൈവരിച്ച നേട്ടം കേവലമൊരു രാഷ്ട്രീയ വിജയത്തിനപ്പുറമുള്ള മാനം കൈവരിക്കുന്നത് പല കാരണങ്ങളിലാണ്. മൂന്നുപതിറ്റാണ്ടിന്റെ ദേശീയരാഷ്ട്രീയത്തിനു ഒരു തിരുത്തുമായി എട്ടുമാസം മുമ്പ് […]

ഫ്യൂഡല്‍ അരാജകത്വം തൂത്തെറിഞ്ഞ പരിഷ്‌കാരം

ഫ്യൂഡല്‍ അരാജകത്വം  തൂത്തെറിഞ്ഞ പരിഷ്‌കാരം

മൈസൂര്‍ രാജാക്കന്മാരായ ഹൈദരലിയും ടിപ്പുസുല്‍ത്താനും കേരളത്തെ വര്‍ഗീയവത്കരിച്ചുവെന്നും ഇവിടുത്തെ ഹൈന്ദവസമൂഹത്തോട് കൊടിയ അപരാധങ്ങള്‍ ചെയ്തുകൂട്ടിയെന്നും തലമുറകളെ പഠിപ്പിക്കുന്ന ചരിത്രകാരന്മാരും പണ്ഡിതന്മാരും രാഷ്ട്രീയനേതാക്കളും കടുത്ത ആത്മവഞ്ചയാണ് കാട്ടുന്നത്. കണ്ണടച്ചു ഇരുട്ടാക്കുന്നതിനെക്കാള്‍ ക്രൂരമായി മറ്റെന്തുണ്ട്? മൈസൂര്‍ രാജാക്കന്മാരുടെ സാമീപ്യവും സാന്നിധ്യവും കേരളത്തില്‍, വിശിഷ്യാ മലബാറില്‍ തുറന്നിട്ട മാറ്റത്തിന്റെ കൊടുങ്കാറ്റിന്റെ വേഗവും വ്യാപ്തിയും ഉള്‍ക്കൊള്ളാത്തത് കൊണ്ടാണ് ഈ കൃതഘ്‌നത കൈമാറുന്നതെന്ന് കരുതാന്‍ നിവൃത്തിയില്ല. ഇരുവരും മുസ്‌ലിംകളായത് കൊണ്ട് അങ്ങേയറ്റത്തെ മുന്‍വിധിയോടെ ചരിത്രത്തെ സമീപിച്ചപ്പോള്‍ യഥാര്‍ഥ വസ്തുതകള്‍ കാണാന്‍ ശ്രമിക്കുകയോ അവയെ നിഷ്പക്ഷ […]

ഓര്‍മയിലെ മുസന്നയും മുഅന്നസും

ഓര്‍മയിലെ മുസന്നയും മുഅന്നസും

മദ്‌റസയിലും സ്‌കൂളിലും എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം. മോശമല്ലാത്ത രീതിയില്‍ പഠിക്കുന്നതിനാല്‍ ഉസ്താദിനും സഹപാഠികള്‍ക്കും വല്യമതിപ്പായിരുന്നു. നബികുടുംബമായതിനാല്‍ തങ്ങളുട്ടി എന്ന രീതിയിലും എനിക്കൊരുപാട് ബഹുമാനം കിട്ടി. ഈ സമയം എന്റെ അനിയന്‍ ഒന്നാം ക്ലാസിലാണ് പഠിച്ചുകൊണ്ടിരുന്നത്. അതു കൊണ്ട് സൈനുല്‍ആബിദീന്റെ ഇത്താത്തയായതിനാല്‍ ഒന്നാം ക്ലാസുകാര്‍ക്കിടയിലും ഒരു കാരണവ സ്ഥാനം കൂടി എനിക്കുണ്ടായിരുന്നു. മാത്രമല്ല, ദാറുല്‍ഉലൂമിലെ അവസാന ക്ലാസ് എട്ടാംതരമായതിനാല്‍ സൂപ്പര്‍ സീനിയര്‍ ഞങ്ങളായിരുന്നു. ഇങ്ങനെ ഒത്തിരി വിശേഷങ്ങളോടു കൂടി സസുഖം വാഴുന്ന കാലം. സദ്ര്‍ ഉസ്താദിന്റെ ക്ലാസായതിനാല്‍ […]