Issue 1127

എന്തുകൊണ്ടാണ് നിഷാമുമാര്‍ അതിജീവിക്കുന്നത്?

എന്തുകൊണ്ടാണ് നിഷാമുമാര്‍ അതിജീവിക്കുന്നത്?

അടിയന്തരാവസ്ഥയില്‍, കാണാതായ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി രാജന്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാന്‍ പിതാവ് ഈച്ചരവാര്യര്‍ നടത്തിയ നിയമയുദ്ധം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് ഒഴിവാക്കാനാവാത്ത അധ്യായമാണ്. മകന്‍ മരിച്ചുവെന്ന ഫലത്തിലേക്ക് വ്യവഹാരം വഴിതുറന്നു. അപ്പോഴും ശേഷിച്ചു ചോദ്യം, ജഡം എന്തു ചെയ്തുവെന്ന്? ആഭ്യന്തര അടിയന്തരാവസ്ഥയുടെ 40-ാം വാര്‍ഷികം ആചരിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 38 വര്‍ഷം മുമ്പ് ഈച്ചരവാര്യര്‍ ചോദിച്ച് തുടങ്ങിയ ചോദ്യത്തിന് ഇനിയും മറുപടി നല്‍കാന്‍ സ്റ്റേറ്റിന് സാധിച്ചിട്ടില്ല. രാജന്റെ മൃതദേഹം എന്ത് ചെയ്തുവെന്ന് […]

മനസ്സില്‍ മദ്രസയുടെ താക്കോല്‍കിലുക്കം കേട്ട നേരം

മനസ്സില്‍ മദ്രസയുടെ  താക്കോല്‍കിലുക്കം കേട്ട നേരം

പലകപ്പുറത്ത് അക്ഷരങ്ങള്‍ വരച്ച് നിസ്‌കാര മസ്അലകളും വിശ്വാസ കാര്യങ്ങളും ഏറ്റുചൊല്ലി ഖുര്‍ആന്‍ ആയത്തുകള്‍ മനഃപാഠം ഉരുവിട്ട് ശാസ്ത്രീയമായ വ്യവസ്ഥകളൊന്നുമില്ലാതെ പ്രാഥമിക മതപഠനം നടന്നുപോന്നിരുന്ന ഒരു കാലമുണ്ടായിരുന്നു, മുമ്പ്. മുപ്പതുകളുടെ ആദ്യപകുതിയില്‍ എന്റെയും പഠനം ഈ വിധത്തിലാണ് തുടങ്ങിയത്. കാസര്‍ക്കോട് ജില്ലയിലെ ഉടുമ്പുന്തലയിലെ മുക്രിക്കാന്റവിടെ എന്നറിയപ്പെടുന്ന എന്റെ സ്വന്തം വീട് തന്നെയായിരുന്നു അന്ന് ഞങ്ങളുടെ ‘ഓത്തുപള്ളി’യും. ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഹൈദ്രോസ് പള്ളി എന്ന പേരില്‍ ഒരു പള്ളി നിര്‍മിച്ചു. അതിലെ പ്രഥമ മുഖ്‌രി (ഖുര്‍ആന്‍ പഠിപ്പിക്കുകയും […]

അറുപതാണ്ടുകളിലേക്ക് നയിച്ച മാതൃപ്രസ്ഥാനം

അറുപതാണ്ടുകളിലേക്ക് നയിച്ച  മാതൃപ്രസ്ഥാനം

സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്‍ഷികം ആഘോഷിക്കുകയാണിപ്പോള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ഉലമയുടെ പ്രബലമായ പോഷക സംഘടനയാണത്. സമസ്തയുടെ കാമ്പും കരുത്തുമുണ്ട് സുന്നി യുവജന സംഘത്തിന്. സമസ്തയുടെ നയപരമായ കണിശത വ്യക്തമാക്കുന്ന തീരുമാനങ്ങള്‍ ഒട്ടനേകമാണ്. അതിലൊന്നാണ് ഖാദിയാനിസത്തിനെതിരെയുള്ള പ്രമേയം. മറ്റൊന്നാണ് എംഇഎസിനെതിരെയുള്ള സമസ്തയുടെ തീരുമാനം. ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ സമസ്തയെ ബാഹ്യ സമര്‍ദ്ദങ്ങളൊന്നും സ്വാധീനിച്ചില്ല. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷകരമായി ബാധിക്കുന്നതെന്തോ അത് സമസ്ത ചൂണ്ടിക്കാണിച്ചു. ഒട്ടേറെ പണക്കാരുണ്ടായിരുന്നു ഖാദിയാനികള്‍ക്കിടയില്‍. എംഇഎസ് പണക്കാരുടേത് തന്നെയായിരുന്നു. പക്ഷേ, സമസ്ത ഉലമയുടെ […]