Issue 1128

സുന്നി പ്രസ്ഥാനം പ്രമാണിമാരെ ഇരുത്തിയതെങ്ങനെ?

സുന്നി പ്രസ്ഥാനം പ്രമാണിമാരെ  ഇരുത്തിയതെങ്ങനെ?

പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ 1954 ഫെബ്രുവരിയില്‍ എസ് വൈ എസ് സ്ഥാപിതമായ അതേവര്‍ഷത്തില്‍ തന്നെയാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട് തന്നെ സംഘടനയുടെ തുടക്കകാല സാഹസങ്ങളെ കുറിച്ച് വായിച്ചും പറഞ്ഞും കേട്ട അനുഭവങ്ങളാണ് എനിക്കുള്ളത്. എല്ലാവരും സംഘടനകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന പ്രായമായപ്പോഴും ഞാന്‍ എവിടെയും ഉണ്ടായിരുന്നില്ല. 1973ല്‍ എസ് എസ് എഫ് രൂപം കൊണ്ടിരുന്നെങ്കിലും ഞാന്‍ അതുമായി ബന്ധപ്പെട്ടും എവിടെയും പ്രവര്‍ത്തിച്ചിരുന്നില്ല. വിയോജിപ്പുണ്ടായത് കൊണ്ടല്ല ഇത്. കോട്ടൂര്‍ ഉസ്താദിന്റെ അടുത്ത് മുഴുവന്‍ ശ്രദ്ധയും പഠനത്തില്‍ കൊടുക്കുകയും ശേഷം അധ്യാപനത്തിലേക്ക് […]

ആധുനികതയും നവീകരണവും പിന്നെ പാരമ്പര്യവാദികളും

ആധുനികതയും നവീകരണവും  പിന്നെ പാരമ്പര്യവാദികളും

ഒരു ജനവിഭാഗത്തെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ അധീശവര്‍ഗം ന്യായീകരണം കണ്ടെത്താറ് കാടത്തത്തിലാണ്. അപരിഷ്‌കൃതര്‍ എന്നോ അക്രമകാരികള്‍ എന്നോ വിശേഷിപ്പിച്ച് കൈയിലുള്ള ഏറ്റവും പുതിയ ഇനം ആയുധങ്ങള്‍ കൊണ്ട് വകവരുത്തുന്ന രീതിശാസ്ത്രത്തിന്റെ കാളിമ അധിനിവേശത്തിന്റെ/അധീശത്വത്തിന്റെ ചരിത്രപുസ്തകത്തില്‍ എത്ര വേണമെങ്കിലും വായിക്കാം. മുസ്‌ലിം ലോകത്തുടനീളം വന്‍ശക്തികളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ അരങ്ങേറിവരുന്ന ‘ജിഹാദിവിരുദ്ധ’ നരമേധങ്ങള്‍ക്ക് നീതീകരണം കണ്ടെത്തുന്നത് അവര്‍ ലോകത്തിനു തന്നെ ഭീഷണിയാണ് എന്ന സിദ്ധാന്തത്തിലാണ്. ആധുനികതയെ ഉള്‍ക്കൊള്ളാന്‍ സന്നദ്ധമാവാത്ത ഇസ്‌ലാമാണ് എല്ലാ കുഴപ്പങ്ങളുടെയും അടിസ്ഥാന കാരണമെന്നു പരസ്യമായി വാദിക്കാന്‍ വരെ ഓസ്‌ട്രേലിയന്‍ […]

ആ അങ്ങനെ പോകുന്നു

ആ അങ്ങനെ പോകുന്നു

ഗസ്സാലി ഇമാമിനെ കാണ്മാനില്ല!! ഇതെവിടെ പോയി! നാട്ടിലാകെ തെരച്ചിലായി. പല അഭ്യൂഹങ്ങളും പരന്നു. കടം പുഴുത്തവര്‍ നാടുവിടാറുണ്ട്. കുറ്റവാളികള്‍ ഒളിവില്‍ പോയെന്നും കേട്ടിട്ടുണ്ട്. പക്ഷെ ഇതെന്ത് കഥ? എല്ലാം തികഞ്ഞൊരാള്‍ ഇതെങ്ങോട്ട് എന്തിനായി പോയി? പണക്കാരന് പണമേയുള്ളൂ. രാജാവിന് അധികാരമേയുള്ളൂ. പണ്ഡിതന് അറിവേയുള്ളൂ എന്ന് പറയാന്‍ നിങ്ങളുടെ നാക്ക് ഇമിരുന്നുണ്ടാവും. പക്ഷെ ഗസ്സാലി ഇമാമിന്റെ കാര്യത്തില്‍ അതങ്ങനെയല്ല! അറിവുണ്ട്, പണമുണ്ട്, അധികാരവും. ബഗ്ദാദ് നിളാമിയ്യയിലെ ഏറ്റവും ചെറുപ്പക്കാരനായ പ്രധാനാധ്യാപകന്‍ എന്ന കേള്‍വിക്കുപുറമെ, സമുദായത്തിലെ നാനാതുറകളിലും പെട്ട ജനങ്ങളെ […]