Issue 1133

ദേളിക്കുന്നിന്ന് മുകളിലെ വിളക്കുമരം

ദേളിക്കുന്നിന്ന് മുകളിലെ വിളക്കുമരം

രിസാല ആയിരാം പതിപ്പിനു വേണ്ടി എം എ ഉസ്താദുമായി അഭിമുഖം നടത്തിയത് രണ്ടുവര്‍ഷം മുമ്പായിരുന്നു. 2012 ആഗസ്റ്റില്‍. ഉസ്താദുമായി മുമ്പ് അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അന്നത്തെ കൂടിക്കാഴ്ചക്ക് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. ഒരു പകല്‍ മുഴുവന്‍ ഔദാര്യപൂര്‍വം അഭിമുഖത്തിനായി അദ്ദേഹം വിട്ടുതന്നു. മറ്റു സന്ദര്‍ശകരെയൊന്നും അന്ന് സ്വീകരിച്ചില്ല. വളരെ അത്യാവശ്യം ഫോണ്‍കോളുകള്‍ മാത്രം അറ്റന്റ് ചെയ്തു. നിസ്‌കാരവും ഭക്ഷണവും കഴിഞ്ഞുള്ള സമയമത്രയും സംസാരിച്ചു. മൂത്രസംബന്ധമായ അസുഖമായിരുന്നു അന്നത്തെ മുഖ്യ ആരോഗ്യപ്രശ്‌നം. ഇടക്കിടെ ടോയ്‌ലറ്റില്‍ പോകണം. ഇടവേളകളില്ലാത്ത സംസാരത്തിനിടയില്‍ ഞാന്‍ ചോദിക്കും: […]

എനിക്ക് ചെറുപ്പത്തിലേ കിട്ടിയ മധുരം

എനിക്ക് ചെറുപ്പത്തിലേ കിട്ടിയ മധുരം

എം എ ഉസ്താദിന്റെ മനോഹരമായ ജീവിതത്തിന്റെ സ്വാധീനങ്ങള്‍ തിരയുമ്പോള്‍ അബുല്‍ഖൈസ് സമര്‍ഖന്ദിയുടെ വാക്കുകളാണ് ഞാനോര്‍ക്കുന്നത്. ‘അറിവിന് അഞ്ചുഘട്ടങ്ങളുണ്ട്. മനനം, ശ്രദ്ധ, പഠനം, പ്രവര്‍ത്തനം, പ്രബോധനം’. ഈ അഞ്ചുഘടകങ്ങളും ചേര്‍ന്ന ജീവിതമാണ് എം എ ഉസ്താദ്. മൗനത്തിന്റെ സൗന്ദര്യം ആ ജീവിതത്തിലേതിനു തുല്യമായി മറ്റെങ്ങും ഞാന്‍ കണ്ടിട്ടില്ല. അത്യാവശ്യത്തിനല്ലാതെ ഒരക്ഷരവും ഉസ്താദ് മിണ്ടിയിട്ടില്ല. വീടിനകത്തെ ആളനക്കം മുതല്‍ അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങള്‍ വരേയും ശ്രദ്ധിക്കുകയും നിലപാടെടുക്കുകയും ചെയ്തു. എണ്ണിതിട്ടപ്പെടുത്തിയ എട്ടോപത്തോ വര്‍ഷത്തില്‍ പഠനകാലം അവസാനിപ്പിക്കാതെ ജീവിതകാലം മുഴുവനും അദ്ദേഹം […]

മുറിവുണക്കാനുള്ള യാത്രകള്‍

മുറിവുണക്കാനുള്ള യാത്രകള്‍

കേരളത്തിലെ സുന്നിപ്രസ്ഥാനങ്ങളുടെ പുതിയകാല മുന്നേറ്റങ്ങളുടെ ചിന്താപരമായ തുടക്കം എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരില്‍ നിന്നായിരുന്നു. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ സമസ്തയുടെ സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തില്‍ നിന്ന് മെമ്പര്‍ഷിപ്പ് സ്വീകരിച്ച് പ്രവര്‍ത്തനഗോധയില്‍ സജീവമായ വ്യക്തിത്വമാണദ്ദേഹം. സമസ്ത കേന്ദ്ര മുശാവറയിലോ, ഒദ്യോഗികമായ മറ്റേതെങ്കിലും സമിതിയിലോ അംഗമാവുന്നതിനു മുമ്പ് തന്നെ വിവിധങ്ങളായ പദ്ധതികള്‍ രൂപപ്പെടുത്തി നേതാക്കള്‍ക്ക് സമര്‍പ്പിക്കും. അവരുടെ നിര്‍ദേശാനുസരണം കഠിനാധ്വാനം ചെയ്തിട്ടുമുണ്ട്. മദ്‌റസാ പ്രസ്ഥാനത്തിന്റെ പ്രമേയം മുതല്‍ അതിന്റെ പ്രചാരണത്തിലും പ്രയോഗത്തിലും പരിഷ്‌കരണത്തിലും എം എയുടെ ചിന്തയും ബുദ്ധിയും […]