Issue 1136

അറബി മലയാളം വെറുമൊരു ലിപിമാലയല്ല

അറബി മലയാളം  വെറുമൊരു ലിപിമാലയല്ല

ഇംഗ്ലീഷും മലയാളവും മാപ്പിളമാര്‍ വേണ്ടെന്നു വെച്ചത് ബോധപൂര്‍വ്വമായിരുന്നു. അതൊരു തിരസ്‌കാരത്തിന്റെ ഭാഗമായിരുന്നു. ഇന്ന് നമ്മള്‍ കോള വേണ്ടെന്നുവെക്കുന്നതുപോലെ. പകരം തദ്ദേശീയമായ ഇളനീര്‍ കഴിക്കുന്നത് പോലെ. തദ്ദേശീയമായതോ പുറത്തുള്ളതോ ആയ ജ്ഞാനങ്ങളെല്ലാം ഞങ്ങള്‍ തന്നെ തരാം. തദ്ദേശീയമായ ഭാഷയില്‍ തരാം. അവന്റെ ജ്ഞാനവും ഭാഷയും നമുക്കുവേണ്ട. ബ്രിട്ടീഷുകാരെ സപ്പോര്‍ട്ട് ചെയ്യുന്ന ജന്മിമാരുടെ ഭാഷയും നമുക്കുവേണ്ട. ലളിതമായ ഭാഷ തരാം. നിങ്ങള്‍ക്ക് മനസ്സിലാവുന്നത് തരാം. അവരും നമ്മളും രണ്ടു സമൂഹങ്ങളാണ്. അവര്‍ നമ്മെ കീഴടക്കാന്‍ വരുന്നവരാണ്. അങ്ങനെ വരുന്നവരുടെയും അവരെ […]

മുഹ്‌യിദ്ദീന്‍ മാല: ഏതുവരിയില്‍ നിന്നാണാവോ ബഹുദൈവങ്ങള്‍ കുതറിച്ചാടുന്നത്?

മുഹ്‌യിദ്ദീന്‍ മാല:  ഏതുവരിയില്‍ നിന്നാണാവോ ബഹുദൈവങ്ങള്‍ കുതറിച്ചാടുന്നത്?

ഏറെ ആഘോഷിക്കപ്പെട്ട സാഹിത്യ രചനയാണ് മുഹ്‌യിദ്ദീന്‍ മാല. കേരള മുസ്‌ലിംകളുടെ വിശ്വാസപരവും അനുഷ്ഠാനപരവും ആത്മീയവും സാംസ്‌കാരികവുമായ ജീവിതവുമായി അത് ഇഴ ചേര്‍ന്ന് നില്‍ക്കുന്നു. ഔലിയാക്കള്‍ എന്ന പുണ്യാത്മക്കളും അവരുടെ ജീവിതത്തില്‍ കാണപ്പെടുന്ന അത്ഭുത സിദ്ധികളും ഒരു മുസ്‌ലിമിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. അവരുടെ അപദാനങ്ങള്‍ വാഴ്ത്തലും അവരെകൊണ്ട് ഇടതേടലും അവരുടെ ബറകത് ആഗ്രഹിക്കുന്നതുമൊക്കെ മുസ്‌ലിംകളുടെ അനുഷ്ഠാനപരമായ ജീവിതത്തിന്റെ ഭാഗങ്ങളാണ്. ഈ ബന്ധങ്ങള്‍ ഭൗതികമായ ആവശ്യനിര്‍വഹണങ്ങള്‍ക്കപ്പുറം ഔലിയാക്കളുടെ ആത്മീയ ജീവിതവുമായി താദാത്മ്യപ്പെടാനുളള മാധ്യമമാവുമ്പോള്‍ അധ്യാത്മികമായ ഒരു തലം അതിനു കൈവരുന്നു. […]