Issue 1141

അത്ഭുതങ്ങളുമായിഅനിമേഷന്‍ രംഗം

അത്ഭുതങ്ങളുമായിഅനിമേഷന്‍ രംഗം

അത്ഭുതങ്ങളുടെ കലയാണ് അനിമേഷന്‍. കൈ കൊണ്ടു വരച്ചെടുക്കുന്ന രൂപങ്ങള്‍ക്ക് ചലനശേഷി നല്‍കുന്ന മായാ വിദ്യയാണത്. മനുഷ്യനേത്രങ്ങള്‍ക്ക് സഹജമായുള്ള പെഴ്‌സിസ്റ്റന്‍സ് ഓഫ് വിഷന്‍ (Persistence of Vision ) എന്ന സിദ്ധിവിശേഷമാണ് അനിമേഷന്റെ മര്‍മം. ചിത്രരചനയില്‍ കഴിവും കലാപരമായ താത്പര്യവുമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ തൊഴില്‍മേഖല കൂടിയാണിത്. വിനോദവ്യവസായം, ടെലിവിഷന്‍, വിദ്യാഭ്യാസം,വിനോദസഞ്ചാരം, പ്രസാധനം, വെബ്ഡിസൈനിങ് രംഗങ്ങളിലെല്ലാം ആയിരക്കണക്കിന് അനിമേഷന്‍ വിദഗ്ധര്‍ ഇപ്പോള്‍ ജോലിയെടുക്കുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വിപ്ലവകരമായ വികാസത്തോടെ കമ്പ്യൂട്ടര്‍ അനിമേഷന്‍ രംഗം വമ്പന്‍ കുതിപ്പുനടത്തിക്കഴിഞ്ഞു. പരസ്യവ്യവസായം നിലനില്‍ക്കുന്നത് തന്നെ […]

നരേന്ദ്രമോഡിയുടെ ഒരു വര്‍ഷം

നരേന്ദ്രമോഡിയുടെ ഒരു വര്‍ഷം

അതിവേഗം സഞ്ചരിക്കാനുണ്ടെങ്കില്‍ ഒറ്റക്ക് പുറപ്പെടുക, ബഹുദൂരമാണ് താണ്ടാനുള്ളതെങ്കില്‍ ഒരുമിച്ച് സഞ്ചരിക്കുക എന്നര്‍ഥം വരുന്ന ഇംഗ്‌ളീഷ് പഴമൊഴിയുണ്ട്. അധികാരം നുണയാനുള്ള ആക്രാന്തം കൊണ്ടായിരിക്കണം അതിദ്രുതമാണ് പ്രധാനമന്ത്രി നന്ദ്രേമോഡി ഭരണത്തേരിലേറി യാത്ര നടത്തുന്നത്. അതും ഏകനായി. രാജ്യത്തെ മുഴുവന്‍ ഒരുമിച്ചുകൊണ്ടുപോകണമെന്ന് നരേന്ദ്രമോഡിക്ക് ഇതുവരെ തോന്നിയിട്ടില്ല. 20കോടിയിലേറെ വരുന്ന ന്യൂനപക്ഷസമൂഹത്തെ പൂര്‍ണമായി അകറ്റിനിര്‍ത്തിക്കൊണ്ട് ഇന്ത്യാ മഹാരാജ്യം ഭരിക്കാമെന്ന് അദ്ദേഹം വിചാരിക്കുന്നുണ്ടെന്നാണ് അധികാരത്തിന്റെ ഈ ആണ്ടറുതിയില്‍ രാജ്യം ഉറച്ചുവിശ്വസിക്കുന്നത്. 31ശതമാനം വോട്ടുമായി രാജ്യം ഭരിക്കാന്‍ ഇറങ്ങിയ ഹിന്ദുത്വശക്തികള്‍ 62ശതമാനത്തിന്റെ പിന്തുണയുണ്ടെന്ന അഹങ്കാരത്തോടെയാണ് പെരുമാറുന്നത്. […]

മുസ്‌ലിം സ്‌പെയിന്‍:അടച്ചുവെക്കാനാവാത്ത പാഠപുസ്തകം

മുസ്‌ലിം സ്‌പെയിന്‍:അടച്ചുവെക്കാനാവാത്ത പാഠപുസ്തകം

‘റുസാഫയുടെ മധ്യത്തില്‍ നില്‍ക്കുന്ന ഈന്തപ്പനമരം പശ്ചിമ ദേശത്താണ് അതു പിറന്നത്. ഈന്തപ്പനകളുടെ നൈസര്‍ഗിക ഇടങ്ങളില്‍ നിന്നും എത്രയോ അകലെ; ഞാന്‍ അതിനോട് പറഞ്ഞു: നീയും എന്നെപ്പോലെ അന്യനാട്ടില്‍; ഒരു പരദേശി. സുഹൃത്തുക്കളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും അകന്ന്. പിറന്ന മണ്ണില്‍ നീ ഇന്ന് അപരിചിതയാണ്. ഞാനും നിന്നെപ്പോലെ, പിറന്ന നാട്ടില്‍ നിന്നും എത്രയോ അകലെ…’ അന്തലൂസിയയിലെ ഉമവി ഭരണകൂടസ്ഥാപകന്‍ അബ്ദുര്‍റഹ്മാന്‍ ദാഖില്‍ കുറിച്ചിട്ട വികാരനിര്‍ഭരമായ കവിതയില്‍ അദ്ദേഹത്തിന്റെ പിതാമഹന്മാര്‍ പ്രതാപശാലികളായി വാണിരുന്ന ദമസ്‌കസിനെക്കുറിച്ച ഗൃഹാതുരത മുറ്റിയ ഓര്‍മകളാണ് […]