Issue 1142

പ്രിയ നോമ്പുകാരാ…

പ്രിയ നോമ്പുകാരാ…

ഹൃദയങ്ങളെ ഈമാന്‍ കൊണ്ട് സ്ഫുടം ചെയ്യാന്‍ അല്ലാഹു ചില സവിശേഷ ദിനങ്ങള്‍ ഒരുക്കിയിരിക്കുന്നു. ആ ദിനങ്ങള്‍ നമ്മുടെ ആത്മീയമായ വൈകാരികതയെ തൊട്ടുണര്‍ത്തുന്നു. തിന്മകള്‍ക്ക് കൂച്ചുവിലങ്ങിട്ട് സുകൃതങ്ങളെ പരിപോഷിപ്പിക്കുന്നു. മുസ്‌ലിം ഉമ്മത്തിനു സാഹോദര്യത്തിന്റെയും ഏകത്വത്തിന്റെയും നന്മകളുടെയും പൂക്കാലമാണത്. വിശ്വാസിക്കു ധൈര്യവും സ്ഥൈര്യവും പ്രദാനം ചെയ്യുന്ന ഈ മുഹൂര്‍ത്തങ്ങള്‍ വഴിപ്പെടുന്നവര്‍ക്ക് ശക്തമായ പരിചയാണ്. പാപികള്‍ക്കു ഹൃദയം സ്ഫുടം ചെയ്യാനുള്ള സുവര്‍ണ്ണാവസരമാണ്. ഹൃദയങ്ങളെ പാപവിമുക്തമാക്കാന്‍, ജീവിതത്തില്‍ നന്മകളും സുകൃതങ്ങളും നിറച്ച് പുതിയ അധ്യായങ്ങള്‍ രചിക്കാന്‍.ഇത്തരം വിശുദ്ധമായ മുഹൂര്‍ത്തങ്ങളില്‍ അതിപ്രധാനമാണ് റമളാന്‍. സുകൃതങ്ങള്‍ക്ക് […]

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍; കണ്ണീര്‍ക്കടലില്‍ മുങ്ങിത്താഴുന്ന ഒരു ജനത

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍; കണ്ണീര്‍ക്കടലില്‍ മുങ്ങിത്താഴുന്ന ഒരു ജനത

ഒരു വര്‍ഷം മുമ്പ് പങ്കുവെച്ച ആശങ്കകളാണ് ഇപ്പോള്‍ പുലര്‍ന്നിരിക്കുന്നത്. മ്യാന്മറിന്റെ (പഴയ ബര്‍മ) ജീവിതപരിസരങ്ങളെ കലുഷിതമാക്കി ‘വംശവെറിയുടെ ‘ബുദ്ധഭാവം’ പുറത്തെടുത്ത വിറാതു എന്ന ബുദ്ധഭിക്ഷുവിനെ കുറിച്ച് എഴുതിയപ്പോള്‍ (രിസാല, ആഗസ്റ്റ് 2013 ) താക്കീതുനല്‍കിയത് ഇങ്ങനെ: ”വെള്ളം ചേര്‍ക്കാത്ത മതവൈരവും കല്ലുവെച്ച നുണകളില്‍ ചാലിച്ച കിംവദന്തികളുമാണ് വിറാതു എന്ന ബുദ്ധഭീകരന്റെ കൈയിലെ ആയുധങ്ങള്‍. സോഷ്യല്‍ നെറ്റുവര്‍ക്കിലൂടെയും ഡിവിഡിയിലൂടെയും അതിദ്രുതം ഇദ്ദേഹത്തിന്റെ വിഷലിപ്ത പ്രഭാഷണങ്ങളും ആഹ്വാനങ്ങളും ബുദ്ധമതാനുയായികളിലേക്ക് ലോകമെമ്പാടും പ്രസരിപ്പിക്കപ്പെടുകയാണ്. ‘969’ എന്ന കാമ്പയിനിലൂടെയാണ് ഈ സന്ന്യാസി അനുയായികളെ […]

നൈലിന്റെ തീരത്തെ ഖുര്‍ആന്‍ ശലഭങ്ങള്‍

നൈലിന്റെ തീരത്തെ ഖുര്‍ആന്‍ ശലഭങ്ങള്‍

‘ബ’ കസ്‌റ ‘ബി’, സീന്‍ സുകൂന്‍ ‘സ്’- ബിസ്. ‘മീം’ കസ്‌റ ‘മി’- ബിസ്മി… ആംഗ്യപ്പാട്ട് പാടുന്ന രസത്തിലും താളത്തിലും കുരുന്നുകള്‍ കൈമുദ്രകളുടെ അകമ്പടിയോടെ ബിസ്മി ഓതുകയാണ്. ഓരോ ക്ലാസിലും രണ്ട് അദ്ധ്യാപികമാര്‍ അവരുടെ സഹായത്തിനുണ്ട്. മൂന്നു വയസ്സുള്ള കുട്ടികളാണ് ഏറ്റവും ചെറിയ ക്ലാസ്സില്‍. മൂന്നു വര്‍ഷം കൊണ്ട് കുട്ടികള്‍ ഖുര്‍ആന്‍ മുഴുവനും ഓതാന്‍ പഠിക്കുന്നു. അഞ്ച് ജുസ്അ് എങ്കിലും ഹൃദിസ്ഥമാക്കുകയും ചെയ്യുന്നു. ചില നഴ്‌സറികളില്‍ സ്വഹീഹുമുസ്‌ലിമില്‍ നിന്ന് തെരഞ്ഞെടുത്ത കുറെ ഹദീസുകളും ഈ പ്രായത്തിലുള്ള കുട്ടികള്‍ […]

എച്ച്ആര്‍ രംഗത്ത് കേമന്‍മാരാകാന്‍

എച്ച്ആര്‍ രംഗത്ത് കേമന്‍മാരാകാന്‍

ഓരോ സ്ഥാപനത്തിന്റെയും വളര്‍ച്ചയ്ക്ക് പിന്നില്‍ അവിടെ കഠിനാധ്വാനം ചെയ്ത ജീവനക്കാരുടെ വിയര്‍പ്പുകൂടിയുണ്ട്. അത് കൃത്യമായി തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് പുതിയ മാനേജ്‌മെന്റ് സംസ്‌കാരം. തൊഴിലാളികളെ ശത്രുക്കളായി കണ്ടിരുന്ന പഴഞ്ചന്‍ സിദ്ധാന്തങ്ങളൊക്കെ കമ്പനികള്‍ ഉപേക്ഷിച്ചുകഴിഞ്ഞു. ജീവനക്കാര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്ത് മികച്ച പ്രവര്‍ത്തനശേഷി ഉറപ്പുവരുത്തുക എന്നതാണ് ബഹുരാഷ്ട്ര കമ്പനികളുടെയെല്ലാം നയം. അതിന്റെ ഭാഗമായി ഹ്യുമന്‍ റിസോഴ്‌സസ് ഡെലപ്‌മെന്റ് (എച്ച്.ആര്‍.ഡി.) എന്ന പ്രത്യേകവിഭാഗം തന്നെ എല്ലാ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നു. മുമ്പ് പേഴ്‌സണല്‍ മാനേജ്‌മെന്റ്, ലേബര്‍ വെല്‍ഫെയര്‍, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് എന്നൊക്കെയുള്ള പേരുകളിലായിരുന്നു […]