Issue 1147

ഉപ്പയുടെ പെരുന്നാള്‍

ഉപ്പയുടെ പെരുന്നാള്‍

പെരുന്നാളാഘോഷം കൃത്രിമമായ സന്തോഷത്തിന്റെതല്ല. മനുഷ്യന്‍ തന്റെ നിയോഗം സാക്ഷാത്കരിച്ചതിലുള്ള ഹൃദയം നിറഞ്ഞ ആനന്ദമാണ് പെരുന്നാളില്‍ പൂത്തു പരക്കുന്നത്. ശരീരത്തില്‍ മനസ്സ് നേടിയെടുത്ത മേല്‍ക്കോയ്മയുടെ സാക്ഷ്യപത്രം. ഞാന്‍ എന്നെ തോല്‍പ്പിച്ചിരിക്കുന്നു എന്ന വിജയഭേരിയുടെ നിശബ്ദമായ മുഴക്കം- ഇതാണ് പെരുന്നാളിന്റെ അകക്കാമ്പ്. റമളാന്‍ കൊണ്ട് വിജയിച്ചവനാണ് പെരുന്നാളിന്റെ പൊരുളറിയുന്നത്. അത്തരക്കാരുടെ ആഘോഷത്തിന് ബാഹ്യപ്രകടനങ്ങള്‍ക്കപ്പുറം നിര്‍വൃതിയുടെ ഹൃദയതാളമാണ് ഉണ്ടാവുക. റമളാനിന്റെ കൂടെ കൂടാതെ അവഗണനയും അസഹ്യതയും പ്രകടമാക്കിയവന്റെ പെരുന്നാള്‍ ബഹളമയമായിരിക്കും. എന്നാല്‍ പുറം മോഡിയുടെ കൃത്രിമത്വത്തിനപ്പുറം ആ ആഘോഷവും ആരവവും എങ്ങുമെത്തിച്ചേരില്ല.പുതിയ […]

ഗ്രീസ് കൊണ്ടറിയുന്നത് കണ്ടറിയാനായില്ലെങ്കില്‍

ഗ്രീസ് കൊണ്ടറിയുന്നത് കണ്ടറിയാനായില്ലെങ്കില്‍

പെന്‍ഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന അനേകം പേര്‍. അതിന് സമീപം തളര്‍ന്നിരുന്ന് കരയുന്ന വൃദ്ധന്‍. ഗ്രീസ് ചോദിച്ചുവാങ്ങിയതും അടിച്ചേല്‍പ്പിച്ചതുമായ സാമ്പത്തിക പ്രതിസന്ധി, അവിടുത്തെ ജനങ്ങളെ ഏത് വിധത്തിലാണ് ബാധിക്കുന്നത് എന്ന് അറിയിക്കുന്നതായിരുന്നു ഈ ചിത്രം. മൊത്തം ആഭ്യന്തര ഉത്പാദനം വര്‍ഷത്തില്‍ ഏഴര ശതമാനം വരെ വളര്‍ന്ന കാലമുണ്ടായിരുന്നു ഗ്രീസ് എന്ന വികസിത രാഷ്ട്രത്തിന്. ഒരു കോടി പതിനഞ്ച് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ചെറു രാഷ്ട്രമെന്ന നിലക്ക് അസൂയാവഹമായ വളര്‍ച്ചാ തോതായിരുന്നു ഇത്. ഇവിടെ നിന്നാണ് പാപ്പര്‍ എന്ന […]

ജീവിതം പുസ്തകങ്ങള്‍ക്കായി

ജീവിതം പുസ്തകങ്ങള്‍ക്കായി

വായനയെ അത്രമേല്‍ ഇഷ്ടപ്പെടുന്നയാളാണോ നിങ്ങള്‍? പുസ്തകങ്ങളാണോ ഇണപിരിയാത്ത കൂട്ടുകാര്‍? എഴുത്തുകാരുടെ വിശേഷങ്ങളും പുതിയ പുസ്തകങ്ങളുടെ വാര്‍ത്തകളുമെല്ലാം കൊതിയോടെയാണോ കേള്‍ക്കാറ്? മൂന്ന് കാര്യങ്ങള്‍ക്കും അതേ എന്നാണുത്തരമെങ്കില്‍ ധൈര്യമായി ലൈബ്രറി സയന്‍സ് കരിയറായി തിരഞ്ഞെടുക്കാം. വരുമാനമാര്‍ഗം എന്നതിലുപരി ആത്മാവിനും മനസിനും സന്തോഷം പകരുന്ന അപൂര്‍വം തൊഴിലുകളിലൊന്നാണ് ലൈബ്രേറിയന്റേത്. ലൈബ്രേറിയന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പൊടിപിടിച്ച അലമാരികള്‍ക്കിടയില്‍ നിന്നൊരു തടിയന്‍ പുസ്തകവുമായി പുറത്തേക്ക് വരുന്ന കട്ടിക്കണ്ണട ധരിച്ച ഒരാളുടെ ചിത്രമാണ് പഴമക്കാരുടെ മനസില്‍ തെളിയുക. പണ്ടത്തെക്കാലത്തെ ലൈബ്രേറിയന്‍മാരുടെ രൂപമായിരുന്നു അത്. എന്നാല്‍ […]