Issue 1148

അച്ഛനമ്മമാരിരിക്കെ അനാഥരാവുന്ന മക്കള്‍

അച്ഛനമ്മമാരിരിക്കെ അനാഥരാവുന്ന മക്കള്‍

കോഴിക്കോട് പുത്തൂര്‍മഠം പുതിയോട്ടില്‍ വിജയന്‍, പത്താംക്ലാസ് പരീക്ഷയില്‍ ആദ്യ തവണ തോറ്റെങ്കിലും ഒഴുക്കിനെതിരെ നീന്തി കാക്കിക്കുള്ളില്‍ പുതിയ മേല്‍വിലാസം തരപ്പെടുത്തിയ ഐ പി എസുകാരനാണിന്ന്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ സി എന്‍ എന്‍ – ഐ ബി എന്‍ പോയ വര്‍ഷത്തെ ‘ഇന്ത്യന്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം നല്‍കിയ പി വിജയന്‍ ഐ പി എസ്. നിലവില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഡി ഐ ജി. പത്താംക്ലാസ് പരീക്ഷ തോല്‍ക്കുമ്പോള്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തിയിരുന്ന വലിയൊരു സമൂഹം […]

മാഷേ, അവന്‍ ഡിസ്‌ലെക്‌സിയാ

മാഷേ, അവന്‍ ഡിസ്‌ലെക്‌സിയാ

‘പഠിക്കാന്‍ മടിയന്മാരായ കുട്ടികളില്ല; അനുസരണക്കേടുള്ള കുട്ടികളുമില്ല; ശ്രദ്ധക്കുറവുള്ള കുട്ടികളും ഇല്ലേയില്ല. മടിയും അനുസരണക്കേടും ശ്രദ്ധക്കുറവും മറ്റെന്തൊക്കെയോ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണ്. കുട്ടികളെ മടിയന്മാരായി മുദ്രകുത്തുന്നതോടുകൂടി നാം അദ്ധ്യാപകരുടെ ജോലി അവസാനിക്കുന്നുവെന്നത് നേരാണ്. എന്നാല്‍ അവിടെയാണ് അദ്ധ്യാപകരുടെ ജോലി യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത്. ഇരുനൂറോളം അദ്ധ്യാപകര്‍ പങ്കെടുത്ത ഒരു ശില്‍പശാലയിലെ ആമുഖ പ്രസംഗത്തില്‍ നിന്നാണ് ഉദ്ധരണി. പ്രതികരണത്തിനുള്ള അവസരം കിട്ടിയപ്പോള്‍ ഒരു ടീച്ചര്‍ എഴുന്നേറ്റുനിന്നു. ‘എന്റെ ക്ലാസില്‍ ഒരു കുട്ടിയുണ്ട്. മഹാ വികൃതിയാണ്. വായിക്കാന്‍ അവന്നു ബുദ്ധിമുട്ടില്ല. എന്നാല്‍ മറ്റുള്ള കുട്ടികളെ […]

എങ്ങനെയാണ് മദ്രസകള്‍ പിന്‍വാങ്ങുന്നത്?

എങ്ങനെയാണ് മദ്രസകള്‍ പിന്‍വാങ്ങുന്നത്?

നബി(സ)യുടെ കാലത്ത് കുട്ടികള്‍ക്കു മാത്രമായി വിജ്ഞാനം നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നോ? ആളുകള്‍ ഇസ്‌ലാമിലേക്കു പ്രായവ്യത്യാസമില്ലാതെ കടന്നുവന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. വിജ്ഞാനത്തിന്റെ കാര്യത്തില്‍ അക്കാലത്തെ കുട്ടികളും മുതിര്‍ന്നവരും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. നബി(സ)യുടെ സദസ്സില്‍ മുതിര്‍ന്നവരും കുട്ടികളും പങ്കെടുക്കുമായിരുന്നു. കുട്ടികള്‍ക്കു മാത്രമായി പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചത് ഉമര്‍(റ)വാണ്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞും വെള്ളിയാഴ്ച മുഴുവനായും അവധി നല്‍കിയതും ഉമര്‍(റ) തന്നെ. കേരളത്തിലെ മദ്‌റസാ സമ്പ്രദായത്തെ കുറിച്ച് പൊതുവില്‍ പ്രകടിപ്പിക്കാവുന്ന ഒരു അഭിപ്രായം എന്താണ്? വര്‍ത്തമാനകാലത്തെ വലിയ കാലൂഷ്യങ്ങള്‍ക്കിടയിലും മദ്‌റസകള്‍ നിലനില്‍ക്കുന്നു […]

വീട്ടില്‍ മദ്‌റസക്കെത്ര നിലവാരമുണ്ട്?

വീട്ടില്‍ മദ്‌റസക്കെത്ര നിലവാരമുണ്ട്?

ഇന്ന് മദ്രസ തുറക്കുകയാണ്. നജീബ് അനസ്‌മോനെ വിളിച്ചു പറഞ്ഞു : ‘മോനേ! നമുക്കിന്ന് പോവാം. ഇന്നലെ വാങ്ങിയ തൊപ്പി ധരിച്ചോളൂ.’ അനസിന്റെ മുഖത്ത് പ്രത്യേക ഭാവമൊന്നുമില്ല. മദ്രസയില്‍ പോവാനായി അവന് പുതിയ ഡ്രസ്സുകളോ മറ്റോ വാങ്ങിയിട്ടുമില്ല. വീട്ടില്‍ നിന്ന് കുറച്ചു ദൂരമേ മദ്രസയിലേക്കുള്ളൂ. അനസ് പിതാവിന്റെ കയ്യില്‍ പിടിച്ചു നടന്നു. യാത്രയാക്കാന്‍ അനസിന്റെ ഉമ്മ നസീമ വാതില്‍ക്കല്‍ വന്നില്ല. മോന്‍ ഇടക്കിടെ ബാപ്പാന്റെ കൂടെ അങ്ങാടിയില്‍ പോവാറുണ്ട്. അതുപോലൊരു പോക്ക് എന്നേ നസീമക്കും തോന്നിയുള്ളൂ.നജീബിനപ്പോള്‍ താന്‍ ആദ്യമായി […]

അപ്പോള്‍ അതാണ് വേണ്ടത് 'നോ' പറയാനുള്ള ധൈര്യം

അപ്പോള്‍ അതാണ് വേണ്ടത് 'നോ' പറയാനുള്ള ധൈര്യം

പുറത്ത് വെട്ടം വീണു…….. തള്ളക്കോഴി കുഞ്ഞുങ്ങളോടു പറഞ്ഞു: ‘ഇനി നമുക്ക് മുറ്റത്തേക്കിറങ്ങാം. പുറം ലോകം കാണാം…….. മുറ്റത്തേറെ അത്ഭുതങ്ങളുണ്ട്. രസകരമായ പരിസരം അതൊക്കെ ആസ്വദിക്കാം..പക്ഷേ…… അപകടം പതിയിരിപ്പുണ്ട്. കുഞ്ഞുങ്ങള്‍ക്ക് തള്ളക്കോഴിയുടെ പ്രസംഗം തീരെ ഇഷ്ടമായില്ല. അവരുടെ ശ്രദ്ധ പുറത്തു നിന്നും കൂട്ടിലേക്കു വീഴുന്ന വെളിച്ചത്തിലേക്കായിരുന്നു. അവരാ അത്ഭുത ലോകം കാണാന്‍ കലപില കൂട്ടികൊണ്ടിരുന്നു. അമ്മക്കോഴി പറഞ്ഞു:’പാഠം ഒന്ന് പരുന്ത്’. ബലിഷ്ടമായ കരങ്ങളും കൂര്‍ത്ത നഖങ്ങളും മൂര്‍ച്ചയുള്ള കൊക്കും അതിവേഗത്തില്‍ താഴാനും ഉയരാനും കഴിയുന്ന ശക്തമായ ചിറകുകളും, എത്ര […]