അഭിമുഖം

ഉത്തരേന്ത്യയിൽ വൈദ്യുതി അവസാനിച്ചിടത്തുനിന്ന് എസ് എസ് എഫ് തുടങ്ങിക്കഴിഞ്ഞു

ഉത്തരേന്ത്യയിൽ വൈദ്യുതി അവസാനിച്ചിടത്തുനിന്ന് എസ് എസ് എഫ് തുടങ്ങിക്കഴിഞ്ഞു

കഴിഞ്ഞ അമ്പതു വർഷമായി കേരളാ സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ് എസ് എഫ്) കേരളത്തിലുണ്ട്. ഒരു മതസംഘടനയുടെ വിദ്യാർഥി സംഘടനയായി തുടങ്ങുകയും വളരുകയും ചെയ്ത എസ് എസ് എഫ്, ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുൾപ്പടെ വിപുലമായ സന്നാഹങ്ങളുള്ള വിദ്യാർഥി സംഘടനയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ മുസ്‌ലിം ജീവിതം വലിയ തോതിൽ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ സന്ദർഭത്തിൽ, ഉത്തരേന്ത്യൻ ഗ്രാമങ്ങളിലിരുന്ന് പാട്ടുകൾ പാടുകയും ദഫുകൾ മുട്ടുകയും, ഖവാലി പാടി ആടുകയും ചെയ്യുന്ന പുതിയ തലമുറ മുസ്‌ലിംകളെകണ്ടാൽ പ്രതീക്ഷയുടെ പുതിയൊരു […]

മലയാളിയെ മടുപ്പിച്ച് ചാനലുകൾ

മലയാളിയെ മടുപ്പിച്ച് ചാനലുകൾ

മലയാളത്തിലെ വാർത്താചാനലുകളുടെ ചരിത്രം ആരംഭിക്കുന്നത് ഏഷ്യാനെറ്റിൽ നിന്നാണെങ്കിലും അതിലെ വഴിത്തിരിവ് കൈരളിയുടെ വരവാണ്. കൈരളി സമ്പൂർണമായി ഒരു സി പി എം സംരംഭമായിരുന്നു. ലോക്കൽ കമ്മിറ്റികൾക്ക് മുതൽ ക്വാട്ട നിശ്ചയിച്ച് മൂലധനം സമാഹരിച്ചാണ് അത് വരുന്നത്. ലോക ടെലിവിഷൻ മാധ്യമ ചരിത്രത്തിൽ അതിന് സമാനതകളില്ല. ഇപ്പോൾ മീഡിയ വണ്ണിൽ നിന്ന് രാജിവെച്ച്, ടെലിവിഷൻ ജേണലിസത്തോട് തന്നെ വിടപറഞ്ഞ രാജീവ് ശങ്കരന്റെ ആദ്യ ചാനൽ തട്ടകം കൈരളി ആയിരുന്നു. കൈരളിയിൽ എന്നും രണ്ട് തട്ടുണ്ടായിരുന്നു. കൈരളി പാർട്ടി ചാനലാണെന്നും […]

കൊവിഡ് പോലൊരു മഹാമാരിയാണ്, സാധ്യമായതെല്ലാം ചെയ്യുകയേ നിവൃത്തിയുള്ളൂ

കൊവിഡ് പോലൊരു  മഹാമാരിയാണ്, സാധ്യമായതെല്ലാം ചെയ്യുകയേ നിവൃത്തിയുള്ളൂ

മയക്കുമരുന്ന് അഥവാ ഡ്രഗ്‌സിനെപ്പറ്റിയും അവയ്ക്ക് മനുഷ്യരില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ദൂഷ്യഫലങ്ങളെപ്പറ്റിയും വസ്തുനിഷ്ഠമായി മനസ്സിലാക്കുക എന്നതാണല്ലോ അതിനെതിരെ മുന്‍കരുതല്‍ എടുക്കുന്നതിലെ ആദ്യത്തെ ഘട്ടം. അടിസ്ഥാന വിവരങ്ങളില്‍ നിന്നു തന്നെ തുടങ്ങുകയാണെങ്കില്‍, വിശാലാർഥത്തില്‍ സിന്തറ്റിക് ഡ്രഗ്‌സ്, നാചുറല്‍ ഡ്രഗ്‌സ് എന്നീ രണ്ടു തരം ഡ്രഗ്‌സ് ആണുള്ളതെന്ന് കേട്ടിട്ടുണ്ട്. അവയെങ്ങനെ വ്യത്യസ്തമാവുന്നു എന്ന് വിശദീകരിക്കാമോ? തീര്‍ച്ചയായും. ഇതൊരു നല്ല ചോദ്യമാണ്. നമ്മുടെ സംഭാഷണത്തിന്റെ തുടക്കത്തില്‍ വരേണ്ട ചോദ്യം തന്നെ. ഈ പദങ്ങള്‍ അർഥമാക്കുന്നത് തന്നെയാണ് അവയിലെ വ്യത്യാസവും. നാം ലഹരിമരുന്നുകള്‍ എന്നു […]

വിജയിക്കാം, ഗുരുത്വം വേണം

വിജയിക്കാം, ഗുരുത്വം വേണം

പല്ലനയാറും പാനൂരിന്റെ ഗ്രാമഭംഗിയും കടന്ന് ഉസ്താദിന്റെയടുത്തെത്തുമ്പോള്‍ ഉള്ളില്‍ ആദരവ് നിറഞ്ഞ പേടിയും നിറഞ്ഞ ആകാംക്ഷയായിരുന്നു. ഉസ്താദ് വിശ്രമത്തിലാണ്. പ്രായത്തിന്റെ ക്ഷീണം ഉണ്ടെങ്കിലും മനസ് ഊര്‍ജസ്വലമാണ്. തന്നെ കാണാന്‍ എത്തുന്നവരെ സന്തോഷത്തോടെ സ്വീകരിക്കുന്നു. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. ഹദ്്‌യകള്‍ നല്‍കുന്നു. വരുന്നവരോട് ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നു. അതിഥികളെ അത്ഭുതപ്പെടുത്തുന്ന ആ സ്നേഹമാണ് വൈലിത്തറ ഉസ്താദ്. അകത്തേക്ക് കടക്കുമ്പോള്‍ കേള്‍ക്കുന്നത് തഅ്ജീലുല്‍ ഫുതൂഹായിരുന്നു. സലാം പറഞ്ഞപ്പോഴേ ഇങ്ങോട്ട് പരിചയപ്പെടാന്‍ തുടങ്ങി. ചെറിയ കേള്‍വിക്കുറവുണ്ട്. നല്ല ഉച്ചത്തില്‍ ചോദിക്കണം. […]

മുസ്‌ലിംകൾക്ക് പേടിയാണോ?

മുസ്‌ലിംകൾക്ക് പേടിയാണോ?

നബിനിന്ദയും അതേ തുടർന്നുണ്ടായ പ്രശ്നങ്ങളും ഭരണകൂടം എങ്ങനെയാണ് പരിഹരിക്കേണ്ടത്? ഇന്ത്യയിലെ ഒരു ചെറു ന്യൂനപക്ഷമാണ് നബിനിന്ദയടക്കമുള്ള വൈരം വെച്ചുപുലർത്തുന്നത്. ഒരു സമൂഹവും ഇതിന്നുത്തരവാദിയല്ല. ഏതെങ്കിലുമൊരു സമൂഹത്തെ മാത്രം ഇതിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ശരിയുമല്ല. അത്തരം സമീപനങ്ങൾ സ്വീകരിക്കുന്നത് ഇന്ത്യയെ നശിക്കാൻ വിടുന്നതിന് തുല്യമാണ്. മതസമൂഹങ്ങൾ തമ്മിലുള്ള ഭിന്നതയിലേക്ക് കാര്യങ്ങൾ പോയാൽ ഭരണകൂടങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലേക്ക് രാജ്യം പോകും. രാജ്യഭരണകൂടം കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട സന്ദർഭമാണിത്. മേലിൽ, മതവികാരങ്ങളെ മുറിപ്പെടുത്തുന്ന രീതിയിലുള്ള നീക്കങ്ങളിലേക്ക് ആരും പോകാതിരിക്കാൻ പാഠവും […]

1 2 3 14