അഭിമുഖം

ആശീര്‍വദിച്ചു കിട്ടിയ അനുവാദങ്ങള്‍

ആശീര്‍വദിച്ചു കിട്ടിയ  അനുവാദങ്ങള്‍

നാല്പത്തിമൂന്ന് കൊല്ലമായി വഅ്‌ള് രംഗത്തെത്തിയിട്ട്. തുടക്കം ഇരുമ്പുചോല കൈപറ്റ ബീരാന്‍കുട്ടി മുസ്‌ലിയാരുടെ(ന.മ.) ദര്‍സില്‍ നിന്നാണ്. അവിടെയായിരുന്നു ആദ്യ പഠനം. ചെറിയ കുട്ടിയാണ്. 10-11 വയസേ ആയിട്ടുള്ളൂ. വെള്ളിയാഴ്ചയാകുമ്പോള്‍ ദര്‍സിലെ വലിയ മുതഅല്ലിമുകള്‍ പറയും. “ഇന്നിവിടെ തങ്ങളെ വഅ്‌ളാണ്.’ ഓരോ വെള്ളിയാഴ്ചയും ഇതാവര്‍ത്തിക്കും. കൈപ്പറ്റ ഉസ്താദിന്റെ മുമ്പില്‍ വഅ്‌ള് പറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. വലിയ വലിയ പണ്ഡിതന്മാര്‍ വരെ അവരെ മുന്നില്‍ വിനയാന്വിതരായി മിണ്ടാതിരിക്കാറാണ് പതിവ്. എ പി ഉസ്താദ്, കോട്ടുമല ഉസ്താദിനെപ്പോലോത്തവരെല്ലാം അവിടെ വലിയ ചര്‍ച്ചക്കായി വരുന്നത് […]

വെള്ളിയാഴ്ചയിലെ ഉറുദികൾ

വെള്ളിയാഴ്ചയിലെ ഉറുദികൾ

പള്ളികള്‍ ജനങ്ങളെ ദീനിലേക്ക് അടുപ്പിക്കാനുള്ള ആത്മീയ കേന്ദ്രങ്ങളാണ്. അല്ലാഹുവിനെയും റസൂലിനെയും(സ്വ) അനുസരിക്കുന്ന സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പാഠശാലകളാണ്. മദീനയിലെ പള്ളിയാണ് ഇസ്‌ലാമില്‍ തസ്‌കിയതിന്റെ പ്രഥമ കേന്ദ്രമായി പ്രവര്‍ത്തിച്ചത്. റസൂല്‍(സ്വ) പള്ളിയിലാണ് ഏറ്റവും കൂടുതല്‍ ഉദ്ബോധനങ്ങള്‍, ഉറുദികള്‍, ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. നമ്മുടെ നാട്ടില്‍, പ്രത്യേകിച്ച് നാദാപുരം ഭാഗത്ത് പരിശുദ്ധ റമളാനായാല്‍ പള്ളികള്‍ സജീവമായിരിക്കും. ജനങ്ങളില്‍ പലരും ളുഹ്റ് സമയത്തിന് മുമ്പേ തന്നെ പള്ളിയില്‍ വന്ന് ഖുര്‍ആൻ ഓതുന്നതും ളുഹ്റ് നിസ്‌കാരം കഴിഞ്ഞ് അസര്‍ വരെ ഇല്‍മ് കേള്‍ക്കുന്നതും ആ സജീവതയുടെ […]

സഹിഷ്ണുതയുടെ ചരിത്രം ഇനിയും എഴുതപ്പെടണം

സഹിഷ്ണുതയുടെ ചരിത്രം ഇനിയും എഴുതപ്പെടണം

മതസ്വത്വങ്ങളെ സംബന്ധിച്ച് ഗഹനമായ പഠനം നടത്തിയിട്ടുള്ള വ്യക്തിയാണ് താങ്കൾ. മതം എന്ന സംജ്ഞയെ പലപ്പോഴും പൊതുവ്യവഹാരങ്ങളിൽ മനസിലാക്കപ്പെടുന്നത് ആധുനികതയുടെയും രാഷ്ട്രീയത്തിന്റെയും സംസ്കാരത്തിന്റെയും നേർവിപരീതമായിട്ടുള്ള ഒന്നായിട്ടാണ് എന്ന് തോന്നുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ സമൂഹത്തിൽ മതത്തിന്റെ സാധ്യതയെന്താണ്? മതം തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വിശ്വാസവും നിരീശ്വരവാദവും അടക്കമുള്ള സർവവിധ സാമൂഹിക പശ്ചാത്തലത്തിൽനിന്നു വരുന്നവരെയും ഒരാൾ ബഹുമാനിക്കുകയും ഒരുപോലെ പരിഗണിക്കുകയും വേണം. എന്നാൽതന്നെയും സാമൂഹിക സഹിഷ്ണുത പ്രോത്സാഹിപ്പിക്കാൻ മതത്തെ ഉപയോഗപ്പെടുത്താൻ സാധിക്കും […]

യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കണം

യാഥാർത്ഥ്യങ്ങളെ  അഭിമുഖീകരിക്കണം

അന്വേഷണ കമ്മീഷന്‍ എന്ന നിലയില്‍ വഖ്ഫ് വിഷയങ്ങളെ കുറിച്ച് കൃത്യമായ അറിവുള്ള വ്യക്തിയാണല്ലോ താങ്കള്‍. നിലവില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമുയരുന്നുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം? ഒറ്റവാക്കില്‍ പറഞ്ഞാല്‍ അനാവശ്യമാണ് പ്രതിഷേധങ്ങള്‍. സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ കുറഞ്ഞ തസ്തികയിലേക്ക് മാത്രമാണ് നിയമനം നടക്കുന്നത്. ഓരോ വഖ്ഫിലെയും മുതവല്ലിമാരൊന്നും ഈ നിയമനത്തില്‍ ഇടപെടുന്നില്ല. ജീവനക്കാരെയെല്ലാം വഖ്ഫ് ബോര്‍ഡ് നിയമിക്കുന്നതാണ്. നിലവില്‍ ബോര്‍ഡില്‍ നിരവധിപേര്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ട്. […]

വഖ്ഫ് ബോര്‍ഡില്‍ കഴിവുള്ളവര്‍ വരട്ടെ

വഖ്ഫ് ബോര്‍ഡില്‍  കഴിവുള്ളവര്‍ വരട്ടെ

വഖ്ഫ് ബോര്‍ഡിനെ സംബന്ധിച്ച് എക്കാലവും വലിയ ആരോപണങ്ങളാണ് ഉയരുന്നത്. എന്താണ് ഈ ആരോപണങ്ങളുടെ അടിസ്ഥാനം? റിട്ട. ജഡ്ജ് എം എ നിസാറിനെ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ച് പഠനം നടത്തിയിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലെ പ്രധാന ശുപാർശകളൊന്നും നടപ്പാക്കിയിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. എന്താണ് വസ്തുത? അടിസ്ഥാന രഹിതമാണ് ഈ ആരോപണങ്ങള്‍. ഒന്നും വസ്തുതയുടെ അടിസ്ഥാനത്തിലല്ല ഉന്നയിക്കുന്നത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതികള്‍ ഹൈക്കോടതിയുള്‍പ്പെടെ തള്ളിക്കളഞ്ഞതാണ്. സര്‍വീസ് കാലയളവ് സംബന്ധിച്ചും വിവാദങ്ങളുണ്ടാക്കിയിരുന്നു. കോടതികളൊന്നും ഈ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. വ്യക്തി […]