അഭിമുഖം

തീരുമാനത്തിലുറച്ചു തന്നെയാണ് സർക്കാർ

തീരുമാനത്തിലുറച്ചു  തന്നെയാണ് സർക്കാർ

ഏഴു ജില്ലകളില്‍ അന്യാധീനപ്പെട്ട വഖ്ഫുകളെക്കുറിച്ചുള്ള സര്‍വേ പൂര്‍ത്തിയായിട്ടുണ്ടല്ലോ. അതിന്റെ തുടര്‍ നടപടികള്‍ എന്തൊക്കെയായിരിക്കും? നിലവില്‍ ഇപ്പോള്‍ സര്‍വേ നടന്നെങ്കില്‍ കൂടി ആ സര്‍വേ നമുക്ക് വേണ്ടത്ര വ്യക്തമല്ല. പഴയ ഭരണസമിതി ചൂണ്ടിക്കാണിച്ചപോലെ നടത്തിയ സര്‍വേ ആണത്. അതില്‍ കുറച്ച് വൈരുധ്യങ്ങള്‍ കണ്ടിട്ടുണ്ട്. അതിനാൽ യഥാര്‍ത്ഥ വ്യവസ്ഥകള്‍ വെച്ച് വീണ്ടും സര്‍വേ ചെയ്യേണ്ടതുണ്ട്. ആ സര്‍വേ ഒറ്റയടിക്ക് അംഗീകരിക്കാന്‍ സർക്കാരിന് പ്രയാസമുണ്ട്. ചൂണ്ടിക്കാണിക്കപ്പെട്ടപ്രകാരം നടന്ന ഈയൊരു സർവേയിൽ നമ്മള്‍ നിലപാട് എടുത്താല്‍ അത് രേഖയാകും. ഇതുമായി ബന്ധപ്പെട്ട് പുതിയ […]

മോഹക്കെണികളിൽ തലവെക്കുംമുമ്പ്

മോഹക്കെണികളിൽ തലവെക്കുംമുമ്പ്

ധനസമ്പാദനത്തിനുള്ള മാര്‍ഗങ്ങള്‍ ലോകത്ത് വര്‍ധിച്ചുവരികയാണ്. ധനസമ്പാധനത്തെ കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകളില്‍ നിന്ന് ആരംഭിക്കാമെന്ന് തോന്നുന്നു. ജോലി ചെയ്തും അധ്വാനിച്ചും ന്യായമായ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുകയും അതിനെ സമൂഹത്തിന്റെ ഗുണത്തിനും നന്മക്കും വേണ്ടി ഉപയോഗിക്കുകയും ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ പൊതുവായ കാഴ്ചപ്പാട്. കച്ചവടം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളില്‍ മനുഷ്യന്‍ അധ്വാനിച്ച് പണം സമ്പാദിക്കണമെന്നാണ് ഇസ്‌ലാം പറയുന്നത്. കര്‍മശാസ്ത്രത്തില്‍ ഏറ്റവും നല്ല ജോലി ഏതാണെന്ന ഒരു ചര്‍ച്ചയുണ്ട്. കൃഷിയാണെന്നും കച്ചവടമാണെന്നും അഭിപ്രായമുണ്ട്. ഓരോ നാട്ടിലെയും സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഈ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. […]

ജനങ്ങളുടെ സ്വാതന്ത്ര്യം തന്നെയാണ് വിഷയം

ജനങ്ങളുടെ സ്വാതന്ത്ര്യം തന്നെയാണ് വിഷയം

ചരിത്രം നോക്കിയാല്‍ പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലെ പഷ്തൂണുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനോട് പറയുന്നത്, നിങ്ങള്‍ ഞങ്ങളെ ഒറ്റുകൊടുത്തുവെന്നും വിഭജിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നുമാണ്. ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ നെഹ്റുവിന് അയച്ച കത്തില്‍ പറയുന്നത് “നിങ്ങള്‍ ഞങ്ങളെ ചെന്നായകള്‍ക്കിട്ടു കൊടുത്തു’ എന്നാണ്. മതേതര ജനാധിപത്യത്തോട് അത്രയും കൂറുണ്ടായിരുന്ന പഷ്തൂണുകളുടെ തുടര്‍ച്ചയാണല്ലോ അഫ്ഗാനിലും. അവരെങ്ങനെയാണ് വംശീയമായ, മത തീവ്രവാദത്തിന്റെ തലത്തിലേക്ക് പോകുന്നത്? അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം ജനങ്ങളും പഷ്തൂണ്‍ ആണ്. അവിടെയുള്ള അമീറുമാരെല്ലാം പഷ്തൂണ്‍ വിഭാഗത്തില്‍നിന്ന് […]

സങ്കീർണമാണ് താലിബാന്റെ രാഷ്ട്രീയ തത്വശാസ്ത്രം

സങ്കീർണമാണ് താലിബാന്റെ രാഷ്ട്രീയ തത്വശാസ്ത്രം

അഫ്ഗാനിസ്ഥാനില്‍ രണ്ടു ദശാബ്ദത്തിന് ശേഷം താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു. 1996 മുതല്‍ 2001 വരെ അധികാരത്തിലിരുന്ന താലിബാനില്‍ നിന്ന് മാറ്റമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലുണ്ട്. അങ്ങനെ തോന്നുന്നുണ്ടോ? വിദേശ നയത്തില്‍ താലിബാന് മാറ്റം വന്നിട്ടുണ്ട്. മറ്റു രാഷ്ട്രങ്ങളുമായി എന്‍ഗേജ് ചെയ്യാന്‍ തയാറാണ്. വിദേശനയത്തെ അവസരമായാണ് താലിബാന്‍ ഇത്തവണ ഉപയോഗിക്കുന്നത്. തൊണ്ണൂറുകളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ കരുത്തോടെയാണ് അവര്‍ അധികാരത്തില്‍ വന്നിരിക്കുന്നത്. തൊണ്ണൂറുകളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായി അവരുടെ കൈകളില്‍ ഉണ്ടായിരുന്നില്ല. ഇന്നങ്ങനെയല്ല, അഫ്ഗാന്‍ അവരുടെ കൈയിലാണ്. തീവ്രവാദികള്‍ക്ക് അഭയം നല്‍കില്ല എന്നത് […]

താജിക്കിസ്ഥാനിലെ ആ അമ്മൂമ്മയാണ് അത്ഭുതം

താജിക്കിസ്ഥാനിലെ  ആ അമ്മൂമ്മയാണ് അത്ഭുതം

ദൃശ്യ മാധ്യമ രംഗത്താണ് ഞാൻ എന്റെ കരിയർ ആരംഭിച്ചത്. ബാല്യകാലം മുതൽ എന്റെ മനസ്സിൽ വേരുറച്ച ഒരു ചിന്തയായിരുന്നു, മറ്റുള്ളവർ ചെയ്യാത്ത കാര്യങ്ങൾ ചെയ്യണമെന്നത്. നമ്മൾ ഏതുകാര്യം ചെയ്താലും അതിന് കുറച്ചുകാലത്തേക്ക് സ്വാധീനം ഉണ്ടാക്കാൻ കഴിയണം. എല്ലാവരും ചെയ്യുന്ന ഒരു പണി ചെയ്യാൻ പാടില്ല. അങ്ങനെയാണ് സഫാരി ടിവിയും വ്യത്യസ്തമായത്. മറ്റേതെങ്കിലും ഒരു ചാനലിന്റെ അനുകരണമാവരുത് സഫാരി എന്ന് ദൃഢനിശ്ചയമുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ട്രെയ്നികൾക്ക് അപ്രകാരം കൃത്യമായ നിർദേശങ്ങൾ നൽകി. ലോകത്ത് മറ്റേതെങ്കിലും ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമുകളാവരുത് […]