അഭിമുഖം

ചില നേരങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കേണ്ടിവരും

ചില നേരങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കേണ്ടിവരും

രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക – സാമ്പത്തിക – വിദ്യാഭ്യാസ സ്ഥിതി പഠിച്ച്, പിന്നാക്കാവസ്ഥയുണ്ടെങ്കില്‍ പരിഹരിക്കുന്നതിന് നിര്‍ദേശം സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍ നിയോഗിച്ചതാണ് രജീന്ദര്‍ സച്ചാറിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയെ. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മുസ്ലിംകള്‍ക്ക് അനുവദിക്കേണ്ട ആനുകൂല്യങ്ങള്‍ നിര്‍ദേശിക്കാന്‍ 2011 വരെ അധികാരത്തിലിരുന്ന വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പാലൊളി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കിയപ്പോള്‍ ആനുകൂല്യങ്ങളില്‍ 80 ശതമാനം മുസ്ലിംകള്‍ക്കും 20 ശതമാനം […]

ഹിന്ദുക്കളെയൊന്നാകെ സംഘ്പരിവാറിന് കൊണ്ടുപോകാനാകില്ല

ഹിന്ദുക്കളെയൊന്നാകെ സംഘ്പരിവാറിന് കൊണ്ടുപോകാനാകില്ല

1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍, 1959ലെ വിമോചന സമരം, 1967ലെ സപ്തകക്ഷി മുന്നണി, 1992ലെ ബാബ്രി മസ്ജിദിന്റെ തകര്‍ച്ച – കേരളത്തിലെ രാഷ്ട്രീയത്തെ സവിശേഷമായി സ്വാധീനിച്ച ഘട്ടങ്ങളാണിതൊക്കെ. 2014ല്‍ നരേന്ദ്ര മോഡി അധികാരത്തിലേറിയതും ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ട്. അതുപോലൊരു സവിശേഷ ഘട്ടമാണ് 2021ലെ തിരഞ്ഞെടുപ്പ് എന്ന വിലയിരുത്തലുണ്ട്. ഇടതുപക്ഷം പ്രതീക്ഷിക്കുന്ന അധികാരത്തുടര്‍ച്ചയാണെങ്കിലും ഐക്യമുന്നണി വിശ്വസിക്കുന്ന ഭരണമാറ്റമായാലും. അത്രയും സവിശേഷതയും പ്രാധാന്യവും ഈ തിരഞ്ഞെടുപ്പിനുണ്ടോ? കേരള രാഷ്ട്രീയത്തില്‍ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളേക്കാളെല്ലാം പ്രാധാന്യമുള്ള തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. […]

വിലയേറുന്ന വിദ്യാഭ്യാസവും അടിപതറുന്ന തൊഴില്‍ വൈദഗ്ധ്യവും

വിലയേറുന്ന വിദ്യാഭ്യാസവും അടിപതറുന്ന തൊഴില്‍ വൈദഗ്ധ്യവും

വിവിധ പഠനശാഖകളില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായവും വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതിയും ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളുമായാണ് 2020 ദേശീയ വിദ്യാഭ്യാസ നയം ഇക്കഴിഞ്ഞ ജൂലൈ 29ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അവതരിപ്പിച്ചത്. എന്നാല്‍ ലോകത്തെ ഏറ്റവും മികച്ച 100 സര്‍വകലാശാലകളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിലൂടെ മികച്ച വിദ്യാഭ്യാസത്തിന്റെ ചെലവ് കാര്യമായി വര്‍ധിക്കുമെന്ന് ‘ദ ഐഡിയ ഓഫ് ദ യൂണിവേഴ്സിറ്റി’ പുസ്തകത്തിന്റെ എഡിറ്റര്‍ ദേബാദിത്യ ഭട്ടാചാര്യ ഹഫ്പോസ്റ്റ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സര്‍വകലാശാലകള്‍ക്ക് സ്വന്തം ഹിതമനുസരിച്ച് ഫീസ് നിര്‍ണയിക്കാനുള്ള അധികാരം […]

‘നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍’

‘നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍’

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിക്കുന്നവര്‍ അവര്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ‘ഫാഷിസം’ എന്ന് പ്രയോഗിക്കരുതെന്നും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അടുത്തിടെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായം എന്താണ്? സംഘപരിവാരം വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത വളര്‍ച്ച രാമചന്ദ്ര ഗുഹ കണക്കിലെടുക്കുന്നില്ല. ആദ്യം ഇറ്റലിയിലെ ഫാഷിസ്റ്റുകളെയും പിന്നെ ജര്‍മനിയിലെ നാസിസ്റ്റുകളെയും ശക്തമായി പിന്തുടര്‍ന്നവരാണ് അവര്‍. ആ പാരമ്പര്യം തുടരുന്നുമുണ്ട്. പാര്‍ട്ടിയോട് കൂറുപുലര്‍ത്തുന്ന അര്‍ധ സൈനിക വിഭാഗങ്ങളെ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അക്രമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യം […]

സമരത്തെരുവുകള്‍ എന്ന സര്‍വകലാശാലകള്‍

സമരത്തെരുവുകള്‍ എന്ന സര്‍വകലാശാലകള്‍

ഗുജറാത്താനന്തര പശ്ചാത്തലത്തിലാണ് താങ്കളുടെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയകൃതി, ഇരകളുടെ മാനിഫെസ്റ്റോ പ്രസിദ്ധീകൃതമാകുന്നത്. മതന്യൂനപക്ഷങ്ങള്‍, ഭാഷാന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ആദിവാസികള്‍, ദളിതര്‍ എന്നിങ്ങനെ പല കാരണങ്ങളാല്‍ ഇരവത്കരിക്കപ്പെടുന്നവരുടെ വിശാലമായ ഐക്യമാണ് ഗുജറാത്തിനു പിറകെ ഇന്ത്യയില്‍ ഉണ്ടാകേണ്ടത് എന്നാണ് ആ പുസ്തകം ഊന്നിപ്പറഞ്ഞ കാര്യം. പക്ഷേ, അക്കാലത്ത് അങ്ങനെയൊരു ഐക്യം സാധ്യമായില്ല എന്ന് മാത്രമല്ല ഇരകള്‍ എന്ന പരികല്പന പോലും വിമര്‍ശിക്കപ്പെടുന്ന സാഹചര്യമുണ്ടായി. അന്ന് സാധ്യമാകാതിരുന്ന ഐക്യം പൗരത്വഭേദഗതി നിയമത്തിനു പിറകെ രാജ്യത്തിന്റെ തെരുവുകളില്‍ കാണുന്നു. ഗുജറാത്തില്‍ നിന്ന് പഠിക്കാത്ത […]