അഭിമുഖം

ഫാഷിസത്തിന് വിശ്രമമാകാം ജനാധിപത്യത്തിന് അത് പറ്റില്ല

ഫാഷിസത്തിന് വിശ്രമമാകാം ജനാധിപത്യത്തിന് അത് പറ്റില്ല

2002 ലെ ഗുജറാത്ത് വംശഹത്യ ഇന്ത്യന്‍ ജനാധിപത്യം മറക്കരുതാത്ത മുറിവാണ് എന്ന് നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്ത സാംസ്‌കാരിക പ്രവര്‍ത്തകനാണ് താങ്കള്‍. പക്ഷേ, നമ്മള്‍ സൗകര്യപൂര്‍വം ഗുജറാത്ത് മറന്നു. രാജ്യത്തിന് ആ ഓര്‍മ്മകളെ മുന്നോട്ടുകൊണ്ടുപോകാനായില്ല. ജനാധിപത്യത്തിന്റെ അപകടകരമായ ആ മറവിയെ അടിപ്പടവാക്കി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി തന്റെ അധികാരകേന്ദ്രം ഡല്‍ഹിയിലേക്ക് പറിച്ചുനട്ടു. ഇപ്പോള്‍ പ്രകോപനപരമായ ഒരു മുദ്രാവാക്യത്തിലൂടെ കേരളത്തിലെ സംഘപരിവാര്‍ നമുക്ക് ഗുജറാത്ത് ഓര്‍മിപ്പിക്കുന്നു. വംശഹത്യക്ക് പിറകെ ഗുജറാത്ത് സന്ദര്‍ശിച്ച ഒരാളെന്ന നിലയ്ക്ക് ഇപ്പോള്‍ എന്തുതോന്നുന്നു? 2002 […]

ഇത് അതിജീവനത്തിന്റെ പ്രശ്‌നമാണ്

ഇത് അതിജീവനത്തിന്റെ പ്രശ്‌നമാണ്

ഇന്ത്യന്‍ ജനാധിപത്യം അതിന്റെ അടിവേരിലേറ്റ പ്രഹരത്താല്‍ ചകിതമായ നാളുകളാണിത്. ഇന്ത്യ എന്താവണം എന്ന വിഭജനകാലത്തെ ചോദ്യത്തിന് ഇന്നാട്ടിലെ നാനാ മതക്കാരായ മനുഷ്യര്‍ നല്‍കിയ കാമ്പും കനവുമുള്ള ഉത്തരം മതേതര ജനാധിപത്യം എന്നായിരുന്നു. ആ ഉത്തരത്തിലേക്ക് ഇന്ത്യ എന്ന നവജാത രാഷ്ട്രം എത്തിയതിന്റെ കാരണം ദേശീയപ്രസ്ഥാനത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടായിരുന്ന ബഹുസ്വരതയാണ്. എന്തെല്ലാമായിരുന്നു ആ ബഹുസ്വരത? ശാസ്ത്രമാത്രവാദത്തിന്റെ തണലില്‍ പടരുന്ന യാന്ത്രിക ഭൗതികതയെ ദേശീയപ്രസ്ഥാനം ഒരിക്കലും സ്വീകരിച്ചില്ല എന്നതാണ് ഒന്നാമത്തേത്. പലതരം ആത്മീയതകളുടെ നീരോട്ടത്താല്‍ അത് സമൃദ്ധമായിരുന്നു. ആത്മീയതയെയും വിശ്വാസത്തെയും […]

രചനകളാണ് ജീവിതത്തെ നീട്ടിയെഴുതുന്നത്

രചനകളാണ് ജീവിതത്തെ നീട്ടിയെഴുതുന്നത്

ഫൈസല്‍ അഹ്‌സനി: 1946ല്‍ ആയിരുന്നു ഉസ്താദിന്റെ ജനനം. ജീവിതത്തിന്റെ ഏറിയ ഭാഗവും എഴുത്തും അധ്യാപനവുമാണെന്നാണ് മനസ്സിലാകുന്നത്. ഈ നിലയില്‍ ജ്ഞാനജീവിതം ക്രമീകരിക്കാന്‍ പ്രത്യേക പ്രചോദനം എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? ബാവ മുസ്‌ലിയാര്‍: വാമൊഴികള്‍ മായും, വരമൊഴികളാണ് അവശേഷിക്കുക. കഴിഞ്ഞ തലമുറയില്‍ പ്രഗത്ഭരായ വലിയ പണ്ഡിതന്മാര്‍ ധാരാളം ഉണ്ടായിട്ടുണ്ട്. പലരെയും നമുക്കറിയില്ല. രചനകളില്ലാത്തതുകൊണ്ട് പില്‍ക്കാലത്തവര്‍ വേണ്ടവിധം ജനമനസ്സുകളില്‍ ജീവിച്ചില്ല. അതുവെച്ചുനോക്കുമ്പോള്‍ സമീപ വിദൂര ദിക്കുകളിലുള്ളവര്‍ക്കും പിന്‍തലമുറകള്‍ക്കും ഉപകാരപ്പെടട്ടേയെന്ന് മനസ്സിലാക്കിയാണ് അതിലേക്ക് കടന്നത്. പഠിക്കുന്ന കാലത്തേ എഴുത്തുണ്ടായിരുന്നോ? നീ എങ്ങോട്ട്, ദാമ്പത്യ […]

ഫിജിയിലെ മലയാളിയും ഇസ് ലാമും

ഫിജിയിലെ മലയാളിയും ഇസ് ലാമും

കേരളവും ഫിജിയും ബ്രിട്ടീഷ് കോളനി ആയിരിക്കുമ്പോഴാണ് ആദ്യമായി മലയാളികള്‍ ഫിജിയില്‍ എത്തിയത്. അതിന്റെ ചരിത്രപശ്ചാത്തലം ഒന്ന് വിശദീകരിക്കാമോ? കൊയിലാണ്ടി, പൊന്നാനി, മഞ്ചേരി, നടുവട്ടം എന്നിവിടങ്ങളില്‍ നിന്നുമാണ് ആദ്യമായി മലബാറുകാര്‍ ഫിജിയില്‍ എത്തുന്നത്. ഫിജിയിലെ വളക്കൂറുള്ള മണ്ണില്‍ അവിടുത്തെ ആദിവാസികളെ കൊണ്ട് പണിയെടുപ്പിക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയാണ് ബ്രിട്ടീഷുകാര്‍ കേരളത്തില്‍ നിന്ന് ആളുകളെ കൊണ്ടുപോകുന്നത്. കവലയിലേക്കോ മേറ്റാ ആയി പുറത്തിറങ്ങിയ ചെറുപ്പക്കാരെയും ചെറിയൊരു പറ്റം സ്ത്രീകളെയും വലിയ പണം വാഗ്ദാനം ചെയ്തു പായക്കപ്പലില്‍ കയറ്റി നാടുകടത്തുകയായിരുന്നു. കപ്പല്‍ യാത്ര ഏകദേശം […]

തോമസ് ജേക്കബ്: അമ്പത്താറാണ്ടിന്റെ അനുഭവത്തഴക്കത്തില്‍

തോമസ് ജേക്കബ്: അമ്പത്താറാണ്ടിന്റെ അനുഭവത്തഴക്കത്തില്‍

‘അച്ചടി പത്രങ്ങളിലെ അവസാനത്തെ ലെജന്റ്’ – മലയാള മനോരമയുടെ പഴയ എഡിറ്റോറിയല്‍ അമരക്കാരന്‍ തോമസ് ജേക്കബിന് ഇങ്ങനൊരു വിശേഷണം നല്‍കിയാല്‍ എന്താവും മറുപടി? അഞ്ചരപ്പതിറ്റാണ്ട് പത്രാക്ഷരങ്ങള്‍ കൊണ്ട് മലയാളിയുടെ വാര്‍ത്താഭാവുകത്വത്തെ പലരൂപത്തില്‍ മാറ്റിയെടുത്ത തോമസ് ജേക്കബ് ഒട്ടും പിശുക്കില്ലാതെ ചിരിച്ചേക്കും. കാമ്പില്ലായ്മയുടെ കടലില്‍ നിന്ന് കാമ്പും കൊമ്പുമുള്ള അനേകമനേകം വാര്‍ത്തകള്‍ കണ്ടെത്തി അവതരിപ്പിച്ചയാളായതിനാല്‍ അതിവിശേഷണങ്ങളെ നിര്‍മമമായി എടുക്കുകയും ചെയ്യും. പക്ഷേ, വാര്‍ത്താ മാധ്യമങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അടിമുടി മാറിയ, നൂറുകണക്കിന് വാര്‍ത്താ മാധ്യമങ്ങളെ പോക്കറ്റിലിട്ട് മനുഷ്യര്‍ നടക്കുന്ന കാലത്ത് […]

1 3 4 5 6 7 14