അഭിമുഖം

ഉറക്കൊഴിക്കാതെ ഐ എ എസ്

ഉറക്കൊഴിക്കാതെ ഐ എ എസ്

ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കില്‍ ഏതൊരു സാധാരണക്കാരനും ഐ.എ.എസുകാരനാകാം. മലപ്പുറം വേങ്ങര ഊരകം പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ജുനൈദ് നമുക്ക് കാണിച്ചുതരുന്നതും അതാണ്. കഴിഞ്ഞ വര്‍ഷത്തെ ഐ.എ.എസ് പരീക്ഷയ്ക്ക് ഇരുന്നൂറാം റാങ്ക് വാങ്ങിച്ച ഈ മദ്‌റസാധ്യാപകന്റെ മകന് രണ്ടുവര്‍ഷത്തെ നിരന്തര പരിശ്രമം കൊണ്ടാണ് ഐ.എ.എസ് കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞത്. ”മനസിന് ഉറപ്പുണ്ടെങ്കില്‍ ഐ.എ.എസ് പരീക്ഷയ്ക്ക് തയാറെടുക്കാം. വേറെ ആരുടെയും താല്‍പ്പര്യത്തിന് വേണ്ടി വരരുത്. ഇതിന്റെ പരിശീലനവും പഠനവും ഭാരിച്ചൊരു സാമ്പത്തികബാധ്യത വരുത്തിവയ്ക്കുമെന്ന പ്രചാരണം ശരിയല്ല. പഠിക്കാനുള്ള ഇച്ഛാശക്തിയുണ്ടെങ്കില്‍ പണം അധികം വേണ്ടതില്ല.” ഊരകത്തെ […]

ഒരു നല്ല വാര്‍ത്ത അറിഞ്ഞാല്‍ ഈ സമ്മര്‍ദമില്ലാതാകും

ഒരു നല്ല വാര്‍ത്ത അറിഞ്ഞാല്‍ ഈ സമ്മര്‍ദമില്ലാതാകും

ഉന്നാവോയിലെയും കത്വയിലെയും ബലാത്സംഗക്കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒടുവില്‍ മൗനം ഭഞ്ജിച്ചിരിക്കുന്നു. കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് മതിയായ പ്രതികരണമാണോ? അദ്ദേഹം സംസാരിച്ചുവെന്നത് നല്ലത്. പക്ഷേ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം. കത്വയിലെ ജനങ്ങളെ നിയമം ലംഘിക്കാന്‍ പ്രേരിപ്പിച്ച ബി ജെ പിയിലെ രണ്ട് എം എല്‍ എമാരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയും ബി ജെ പിയുടെ നേതാവുമാണ്. അതുകൊണ്ട് ഉന്നാവോ കേസിന്റെ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കണം. സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളെ എങ്ങനെ […]

താല്‍കാലിക സുഖഭോഗങ്ങളുടെ തടവുകാരാവുകയാണോ മക്കള്‍?

താല്‍കാലിക സുഖഭോഗങ്ങളുടെ തടവുകാരാവുകയാണോ മക്കള്‍?

രക്ഷിതാക്കള്‍ ♦ചൈല്‍ഡുലൈനുകളെയും ബാലവകാശ കമ്മീഷനുകളെയുമൊക്കെ ദുരുപയോഗം ചെയ്യാനാണ് കുട്ടികളും ചില രക്ഷിതാക്കളും ശ്രമിക്കുന്നത്. രക്ഷിതാക്കളാണ് കൂടുതല്‍ ബോധവാന്മാരാകേണ്ടതും ഇടപെടേണ്ടതും. ഗള്‍ഫില്‍ രക്ഷിതാക്കളുള്ളവരും ബാക്‌വേര്‍ഡ് സൊസൈറ്റിയില്‍നിന്ന് വരുന്നവരുമാണ് കൂടുതലും പ്രശ്നക്കാരാവുന്നത്. പൊതു അവബോധം സൃഷ്ടിക്കലാണ് ഇതിനു ഒരു പരിഹാരം. ♦രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നിടത്താണ് പ്രശ്നം. അവരെ എങ്ങനെ വിവരമറിയിക്കും/വിശ്വസിപ്പിക്കും എന്നത് വലിയ പ്രതിസന്ധിയാണ്. രക്ഷിതാക്കള്‍ വഴി മാത്രമെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. നന്നായി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതു കൂടിയാണിത്. പ്രണയ പ്രശ്നങ്ങള്‍ പലപ്പോഴും അതിരു വിടുമ്പോള്‍ മാത്രമേ അധ്യാപകര്‍ […]

നിയോ ലിബറൽ കാമ്പസുകളിലെ അച്ചടക്കവും സ്വാന്ത്ര്യവും

നിയോ ലിബറൽ കാമ്പസുകളിലെ അച്ചടക്കവും സ്വാന്ത്ര്യവും

ഗുരുശിഷ്യബന്ധം ♦വിവിധ തരം കാമ്പസുകളില്‍ വ്യത്യസ്ത തരം അനുഭവങ്ങളായിരിക്കും നമുക്കെല്ലാമുണ്ടായിരിക്കുക. നമ്മള്‍ ഡിഗ്രിയും പി ജിയും അതിനുശേഷവുമൊക്കെ പഠിച്ച അന്തരീക്ഷമല്ല ഇന്ന് കാമ്പസുകളിലുള്ളത്. പത്തുവര്‍ഷത്തോളമായി ഞാനൊരു കാമ്പസില്‍ അധ്യാപകനായി എത്തിയിട്ട്. അന്നുമുതല്‍ ഇന്നുവരെയുള്ള കാമ്പസ് ആഘോഷങ്ങളും അധ്യാപക-വിദ്യാര്‍ത്ഥി ബന്ധവുമെല്ലാം എനിക്ക് നേരിട്ട് അറിയാം. എന്നാല്‍ ഇന്ന് കാമ്പസിലെ കള്‍ച്ചര്‍ പാടെ മാറിയിട്ടുണ്ട്. ഒരധ്യാപകനായ എന്നെ നാളെ ക്ലാസ്റൂമുകളില്‍, അല്ലെങ്കില്‍ കാമ്പസില്‍, കോളജ് ഗേറ്റില്‍ ടാര്‍ജറ്റ് ചെയ്യണമെന്ന് ഇന്ന് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ചര്‍ച്ചക്കിടുന്ന സമയമാണിത്. കോളജ് യൂണിയന്‍ ഉദ്ഘാടനമൊക്കെ […]

കാമ്പസിനെ ആകര്‍ഷിക്കാന്‍ വിപ്ലവ മുദ്രാവാക്യങ്ങള്‍ മാത്രം മതിയാകില്ല

കാമ്പസിനെ ആകര്‍ഷിക്കാന്‍ വിപ്ലവ മുദ്രാവാക്യങ്ങള്‍ മാത്രം മതിയാകില്ല

വിരമിക്കുന്ന പ്രിന്‍സിപ്പലിന് അന്ത്യോപചാരമര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ചത് ഉത്തരമലബാറിലെ ഒരുകലാലയത്തിലാണ്. ഗുരുശിഷ്യ ബന്ധങ്ങളിലുണ്ടായ ഈ തകര്‍ച്ച എങ്ങനെ സംഭവിച്ചു? അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ക്ക് വിള്ളലേല്‍ക്കുന്നു എന്നത് നേരാണ്. അത്സമൂഹത്തില്‍ സംഭവിച്ച മാറ്റത്തിന്റെകൂടി ഭാഗമാണ്. പൊതുവില്‍ ബന്ധങ്ങള്‍ക്ക് പഴയ ദൃഢതയൊന്നും എവിടെയും കാണുന്നില്ല. അതിന്റെ അനുരണനം കാമ്പസുകളിലും സംഭവിച്ചു എന്ന്വേണം കരുതാന്‍. മറ്റൊന്ന്, അധ്യാപകരിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുമായി ഹൃദയബന്ധം ഉണ്ടാക്കുന്നതിന് ബോധപൂര്‍വമായ ശ്രമങ്ങള്‍കുറഞ്ഞുവരുന്നു. യാന്ത്രികമായ ഒരു തൊഴിലായി അധ്യാപനവും മാറി എന്ന് പറഞ്ഞാല്‍ തെറ്റാകില്ലെന്ന് തോന്നുന്നു. അതിന് അവര്‍ക്ക് അവരുടെതായ കാരണങ്ങളുണ്ട്. […]

1 7 8 9 10 11 14