ഫീച്ചര്‍

നൂറ്റാണ്ടിനെ നിര്‍മിച്ച പ്രസംഗം

നൂറ്റാണ്ടിനെ  നിര്‍മിച്ച പ്രസംഗം

ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്കന്‍ ജീവിതത്തിന്‍റെ മുദ്രകളായ രണ്ടുസ്വഭാവവിശേഷങ്ങള്‍ക്കെതിരായാണ് ഞങ്ങളുടെ പോരാട്ടം. രാജ്യത്തിന്‍റെ അടിത്തറ തകര്‍ക്കുന്ന അവയെയാണ് നിരാകരിക്കാന്‍ ശ്രമിക്കുന്നത്. ആഫ്രിക്കയിലെ ഏറ്റവും സന്പന്നമായ രാഷ്ട്രമാണ് ദക്ഷിണാഫ്രിക്ക. ഒരുപക്ഷേ, ലോകത്തിലെ സന്പന്നരാഷ്ട്രങ്ങളില്‍ ഒന്ന്. അത് കൊടിയ വിപത്തുകളുടെയും വൈരുധ്യങ്ങളുടെയും നാടാണ്. വെള്ളക്കാര്‍ മുന്തിയ ലോകനിലവാരം ആസ്വദിക്കുന്പോള്‍ ആഫ്രിക്കക്കാര്‍ കൊടിയ ദാരിദ്ര്യത്തിലും ദുരിതത്തിലും. 40 ശതമാനം നിരാശരായി കൂട്ടംചേര്‍ന്ന് കഴിയുകയാണ്. ചിലരാകട്ടെ വേനലുണക്കിയ നിലങ്ങളില്‍. മണ്ണൊലിപ്പാലും അമിതോപയോഗത്താലും സമൃദ്ധി നഷ്ടപ്പെട്ട മണ്ണില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ പ്രയാസപ്പെടുന്നു. 30 ശതമാനം പേര്‍ കൂലിവേലക്കാരും […]

മോഡി തരംഗത്തിന് വഴിമുടക്കി കുറ്റിച്ചൂലുകള്‍

മോഡി തരംഗത്തിന് വഴിമുടക്കി കുറ്റിച്ചൂലുകള്‍

ജയപരാജയങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ അവിഭാജ്യഘടകമാണെങ്കിലും ചില ജയവും പരാജയവും ചരിത്രമാവുന്നത് അതുയര്‍ത്തുന്ന പ്രതീക്ഷകളും കൗതുകങ്ങളും ജനങ്ങളുടെ ഭാവനാവിലാസത്തെ ത്രസിപ്പിക്കുന്പോഴാണ്. നാലു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ ഫലങ്ങള്‍ ഡിസംബര്‍ എട്ടിനു പുറത്തുവന്നപ്പോള്‍ അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടി രാജ്യത്തെ ഒന്നടങ്കം ആവേശം കൊള്ളിച്ചത് അത് കൈമാറിയ സന്ദേശത്തിന്‍റെ പൊലിമ കൊണ്ടാണ്. എഴുപതംഗ അസംബ്ലിയില്‍ ഇരുപത്തിയെട്ട് സീറ്റ് നേടി കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളുകയും ബിജെപിയുടെ അധികാര മോഹത്തെ അട്ടിമറിക്കുകയും ചെയ്ത ആ ജനവിധി, മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി […]

ചാള്‍സ്കുമാരാ അങ്ങയുടെ രാജ്യം വരണമേ…

ചാള്‍സ്കുമാരാ  അങ്ങയുടെ രാജ്യം വരണമേ…

പ്രധാനവാര്‍ത്തകള്‍ ബ്രിട്ടീഷ് രാജകുമാരനും ഭാര്യയും കേരളത്തില്‍ എത്തിയിരിക്കുന്നു. അലവി എന്താണ് വിവരങ്ങള്‍… മാളൂ, അവരിപ്പോള്‍ എത്തിയതേയുള്ളൂ. കുമാരന്‍ മൂത്രമൊഴിക്കാന്‍ ബാത്റൂമില്‍ കയറിയിരിക്കുകയാണ്. ഞാനിപ്പോള്‍ നില്‍ക്കുന്നത് ബാത്റൂമിന്‍റെ വാതില്‍ക്കലാണ്. അകത്തുനിന്നും വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ബാത്റൂം അകത്തു നിന്നും ലോക്കാണ്. ഇനി തുറന്നാലേ കൂടുതല്‍ വിവരങ്ങള്‍ തരാന്‍ കഴിയൂ മാളൂ… നന്ദി അലവി… അവരിപ്പോള്‍ ബാത്റൂമിലാണ്. ഉടനെ അടുത്ത വിവരങ്ങള്‍ പ്രതീക്ഷിക്കാം. അതുവരെ ചെറിയ ഒരിടവേള… അങ്ങനെ കുറേക്കാലങ്ങള്‍ക്ക് ശേഷം നമ്മുടെ പഴയ ജന്മിത്തന്പുരാന്‍ അടിയന്മാരുടെ കുടിലു […]

വയനാട്ടില്‍ നിന്ന് വള്ളിക്കാവിലേക്ക്

വയനാട്ടില്‍ നിന്ന് വള്ളിക്കാവിലേക്ക്

മാതാ അമൃതാനന്ദമയിയെക്കുറിച്ച് പി വത്സലയുടെ മാതൃഭൂമി ലേഖനം വായിച്ച്, പലരും അത്ഭുതത്തോടെ പ്രതികരിച്ചതായി കണ്ടു. കഥകളിലൂടെയും, നോവലുകളിലൂടെയും പി വത്സല എന്ന എഴുത്തുകാരിയെ പിന്തുടരുന്ന വായനക്കാര്‍ക്ക് അത്ഭുതവും ചിലപ്പോള്‍ നിരാശയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വത്സലടീച്ചറുമൊത്ത് കുറച്ചുകാലം ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളതു കൊണ്ട് എനിക്ക് അങ്ങനെ അത്ഭുതം തോന്നിയില്ല. ഇന്ത്യന്‍ സമൂഹത്തില്‍ ആഗോള കോര്‍പ്പറേറ്റ് പിന്തുണയോടെ മേധാവിത്തം നേടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വവാദത്തോട് ടീച്ചര്‍ കുറച്ചുകാലമായി പുലര്‍ത്തിക്കൊണ്ടിരിക്കുന്ന മൃദുസമീപനം നേരത്തെ എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആത്മീയതയോടും ഇന്ത്യയുടെ […]

റിപ്പര്‍ ജയാനന്ദന്‍; കേരളം കണ്ട മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവ്

റിപ്പര്‍ ജയാനന്ദന്‍; കേരളം കണ്ട മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവ്

റിപ്പര്‍ ജയാനന്ദന്‍ ജയിലുചാടിയ വാര്‍ത്തയറിഞ്ഞതില്‍ പിന്നെ വായനശാലയിലെ വൈകുന്നേരവായനയും കാരംസുകളിയും നിറുത്തലാക്കി. മെഴുകുതിരിവെട്ടത്തില്‍ വീടുപിടിക്കുന്ന പഴയശീലമെല്ലാം ഉരുകിത്തീര്‍ന്നു. ഇരുട്ടുവീഴുന്നതിനുമുന്പേ വീടുപിടിക്കും. ഇരുട്ടുവീണാല്‍ ചുറ്റിലും നാലാളുടെ അകന്പടിവേണം. അല്ലെങ്കില്‍ ഓട്ടോ കൂട്ടിയേ സഞ്ചരിക്കൂ. ധ്യൈം വളരെ കൂടുതലായതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. വീടിനു പുറത്തുവച്ചിരുന്ന കന്പിപ്പാര, കൂടം, ചുറ്റിക, കൊടുവാള്‍ എന്നിങ്ങനെയുള്ള എല്ലാ ഇരുന്പുസാമാനങ്ങളും വീട്ടിനകത്തേക്ക് മാറ്റി. ഫ്യൂസടിച്ചുപോയ എല്ലാ ബള്‍ബുകളും മാറ്റി പുതിയത് പിടിപ്പിച്ചു. രാത്രിയില്‍ കിടപ്പ് കൊച്ചുപിച്ചടക്കമെല്ലാം ഒരു മുറിയിലേക്ക് മാറ്റി. രണ്ടു എമര്‍ജന്‍സി ലൈറ്റുകള്‍ ഫുള്‍ […]