ഫീച്ചര്‍

ഒരു നവലിബറല്‍വാദി ആദരിക്കപ്പെടുമ്പോള്‍

ഒരു നവലിബറല്‍വാദി  ആദരിക്കപ്പെടുമ്പോള്‍

ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷന്‍ ഡോ. മൊണ്ടക്സിങ് അലുവാലിയക്ക് ഡിലിറ്റ് നല്‍കി ആദരിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും അക്കാദമിക രംഗത്തെ ദേശീയ താല്‍പര്യങ്ങളെ വെല്ലുവിളിക്കുന്നതുമാണ്. തിരഞ്ഞെടുക്കപ്പെട്ട സെനറ്റ് രൂപീകരിക്കാതെ സര്‍വകലാശാല വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും സെനറ്റിന്‍റെ അധികാരമുപയോഗിച്ചാണ് പട്ടിണി വിളയിക്കുന്ന സാന്പത്തികനയങ്ങളുടെ സൂത്രധാരനും പ്രയോക്താവുമായ അലുവാലിയക്ക് ഡിലിറ്റ് നല്‍കുവാന്‍ തീരുമാമെടുത്തത്. നവലിബറല്‍ നയങ്ങളുടെ ഇന്ത്യയിലെ നടത്തിപ്പുകാരനായ ഈ ആസൂത്രണ വിദഗ്ധന്‍ ആഗോള ഫിനാന്‍സ് മൂലധനത്തിന്‍റെ ഭ്രമണപഥങ്ങളിലേക്ക് ഇന്ത്യന്‍ സന്പദ്ഘടനയെ വിക്ഷേപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സാന്പത്തിക ശാസ്ത്രജ്ഞനാണ്. സാമ്രാജ്യത്വ […]

ഈജിപ്ത്: ജമാഅത്ത് വാദങ്ങളുടെ ഉള്‍പൊരുളുകള്‍

ഈജിപ്ത്: ജമാഅത്ത് വാദങ്ങളുടെ ഉള്‍പൊരുളുകള്‍

അന്തര്‍ദേശീയ തലത്തില്‍ എന്നും ശ്രദ്ധാകേന്ദ്രമാണ് മധ്യപൗരസ്ത്യ ദേശവും അവിടുത്തെ രാഷ്ട്രീയവും. അവിടം അശാന്തി വിതയ്ക്കുന്നതിലും കൊയ്യുന്നതിലും പലര്‍ക്കും അവരുടേതായ ലക്ഷ്യങ്ങളുണ്ട്. മറ്റൊരു പരിപ്രേക്ഷ്യത്തിലാണെങ്കില്‍ പോലും ഈജിപ്തിനെ കൊണ്ടു നടക്കുന്നതിലും ചര്‍ച്ചയാക്കുന്നതിലും ജമാഅത്തിന് അവരുടേതായ ചില താല്‍പര്യങ്ങളുണ്ട്. പൊതുവില്‍ വിലയിരുത്തുന്പോള്‍ രാഷ്ട്രീയമായോ മതപരമായോ കൃത്യമായൊരു നിലപാട് പുലര്‍ത്താനാവാത്ത വിഭാഗമാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. ആഗോളതലത്തിലുള്ള വിഭിന്നങ്ങളായ ജമാഅത്ത് രൂപാന്തരങ്ങളിലെല്ലാം ഇത് കാണാമെങ്കിലും കേരളജമാഅത്തില്‍ ഇത് ഏറെ സ്പഷ്ടമാണ്. ജമാഅത്തിന്‍റെ ഈ നിലപാടില്ലായ്മ ഈജിപ്ത് വിഷയത്തിലെ നിലപാടിലും കാണാം. ടുണീഷ്യയില്‍ തുടക്കമിട്ട […]

കടലെടുത്തോളൂ, മീന്‍ പിടിക്കാന്‍ രണ്ട് തിരകള്‍ ബാക്കിയിടൂ

കടലെടുത്തോളൂ, മീന്‍ പിടിക്കാന്‍ രണ്ട് തിരകള്‍ ബാക്കിയിടൂ

ഒന്ന് “ഹിന്ദുക്കളുടെ വിശുദ്ധ സാഹിത്യത്തോട് ബ്രഹ്മണ പണ്ഡിതന് ബഹുമാനാദരങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, അബ്രാഹ്മണ പണ്ഡിതന് അതുണ്ടാവുക തികച്ചും അസ്വാഭാവികമത്രെ.’ (അംബേദ്ക്കര്‍) സാമ്രാജ്യത്വ ശിങ്കിടികള്‍ക്കും, ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ക്കും സിയോണിസ്റ്റുകള്‍ക്കും പിന്നെ അവരുടെ കല്‍പനകള്‍ക്ക് മുന്പില്‍ മുട്ടുവിറക്കുന്ന മറ്റുള്ളവര്‍ക്കും ഇബ്റാഹിം സുലൈമാന്‍ മുഹമ്മദ് അല്‍ റുബായിസിന്‍റെ ഇതിനകം പ്രശസ്തമായ കഴിഞ്ഞ “സാഗരഗീതം’ എന്ന കവിതയോട് സ്നേഹബഹുമാനങ്ങള്‍ വച്ചു പുലര്‍ത്തുക അസാധ്യമാണ്. സ്വന്തം യജമാനന്മാരുടെ ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിയാതെ പോവുന്ന പാവം മനുഷ്യരുടെ നിസ്സഹായത മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയും. അവരാദരിക്കുന്ന […]

വഴിതെറ്റിയൊഴുകുന്ന ഭൂതദയ

വഴിതെറ്റിയൊഴുകുന്ന ഭൂതദയ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കരുണാമയനാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ശൈലിയുടെ കാതലായ അംശം ഭൂതദയയാണ്. നാടൊട്ടുക്കോടി നടന്ന് പത്തും പതിനഞ്ചും കൊല്ലമായി നീതി നിഷേധിക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഖജനാവ് തുറന്ന് ആശ്വാസം നല്‍കിയ ജനസമ്പര്‍ക്ക പരിപാടിയോടെയാണ് അദ്ദേഹം ഭരണത്തിന് തുടക്കം കുറിച്ചത്. ആര്‍ ബാലകൃഷ്ണപിള്ള, ബിജു രാധാകൃഷ്ണന്‍, സരിതാ നായര്‍ തുടങ്ങി അദ്ദേഹത്തിന്റെ ദയാവായ്പിന് പാത്രമായ നിരവധി പേര്‍ വേറെയും. നീതി നിഷേധം തുടര്‍ക്കഥയായതുകൊണ്ട് ഭൂതദയ അര്‍ഹിക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. അതാകട്ടെ എപ്പോഴും വഴിതെറ്റി ഒഴുകുന്നു. കോഴിക്കോട്ടെ സാമൂതിരി […]

പാവം പട്ടികള്‍ ഒരു കൊളാഷ്

പാവം പട്ടികള്‍ ഒരു കൊളാഷ്

‘ഞാന്‍ കൊള്ള ചെയ്തു, ഞാന്‍ ബലാത്സംഗം ചെയ്തു, ഞങ്ങള്‍ക്ക് മോഡിജിയുടെ ിര്‍ദേശമുണ്ടായിരുന്നു. ഞങ്ങളെ സഹായിക്കാായി പോലീസ് എപ്പോഴുമുണ്ടായിരുന്നു’ എന്നിങ്ങയുെള്ള വെളിപ്പെടുത്തലുകള്‍ ആളുകള്‍ സ്വയം ടത്തിയതു ഗുജറാത്തിന്റെ യഥാര്‍ത്ഥ ചിത്രമാണു പുറത്തു കൊണ്ടുവന്നത്. (ഷോമാ ചൌധരി). ദുര്‍ബലമായ ശബ്ദത്തില്‍ വെറുപ്പോടെ ബാു പരഞ്ഞു: ാണമില്ലാത്തവര്‍. എത്രയോ കാലമായി അടുത്തറിയുന്നവരാണ് എന്നെ ബലാത്സംഗം ചെയ്തത്. എന്റെ കുഞ്ഞി കൊന്നത്. എിക്ക് എങ്ങ മറക്കാും പൊറുക്കാും കഴിയും. ാലുപേര്‍ അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു. ജസ്വന്ത് ായ്, ഗോവിന്ദ് ായ്, രേഷ് […]