ഫീച്ചര്‍

ഫിറോസില്‍ നിന്ന് സോണിയയിലേക്കുള്ള ദൂരം

ചെറിയാന്‍ ഫിലിപ്പ്       “എന്റെ മനസ്സിലെ കലാപമാണ് ഇക്കാര്യം ഉന്നയിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്.” ഫിറോസ് ജഹാംഗീര്‍ ഗാന്ധി ലോക് സഭയില്‍ പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്. ജനാധിപത്യ ഭാരതത്തിലെ കോണ്‍ഗ്രസ് ഭരണത്തില്‍ ആദ്യത്തെ പ്രമാദമായ അഴിമതി ആരോപണം ഉന്നയിച്ചത് ഈ കോണ്‍ഗ്രസുകാരനാണ്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, ഹരിദാസ് മുന്ധ്രയുമായി നടത്തിയ വ്യാപാര ഇടപാടുകളിലെ അഴിമതിക്കഥകള്‍ ഫിറോസ് ഗാന്ധി അക്കമിട്ട് നിരത്തിയപ്പോള്‍ സഭ വീര്‍പ്പടക്കി കേട്ടിരുന്നു.       താമസിയാതെ ധനമന്ത്രി ടി ടി കൃഷ്ണാചാരിക്ക് […]

തിരിച്ചുവരവുകള്‍

തുളസി                 നമ്മുടെ പ്രധാനമന്ത്രി മണ്ടനാണ്. …. തുടങ്ങിയ പരാതികളാണ് ഇപ്പോള്‍ എവിടെച്ചെന്നാലും കേള്‍ക്കാന്‍ സാധിക്കുന്നത്. പക്ഷേ, നിഷ്പക്ഷമായി പറഞ്ഞാല്‍ ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഒരു പ്രധാനമന്ത്രി ഇതിനു മുമ്പോ, ഇനിയോ ഉണ്ടാവാന്‍ പോകുന്നില്ല. അതേ ക്ളിയര്‍ ആയിട്ടില്ലേ, ഇന്ത്യയുടെ ഭാവി അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. കഞ്ഞി വയ്ക്കണമെങ്കില്‍ മരം നട്ടുകൊള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഗ്യാസും കറന്റും ഉപയോഗിച്ച് കഞ്ഞി വയ്ക്കാമെന്ന് ആരെങ്കിലും മനക്കോട്ട കെട്ടുന്നുണ്ടെങ്കില്‍ അതൊക്കെ വെറുതെയാണ്. അഞ്ചു […]

കൂടംകുളത്തില്‍ തട്ടിവീഴുന്ന വിപ്ളവം

രതീഷ് പി. എസ് കേരളത്തില്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി അത് നേടിക്കൊടുത്ത ഏതെങ്കിലും ഒരു പ്രസ്ഥാനത്തെപ്പറ്റി കാലം സംസാരിക്കുകയാണെങ്കില്‍ അത് സിപിഎമ്മിനെക്കുറിച്ചായിരിക്കും. അല്ലെങ്കില്‍ അതിനുമുമ്പുള്ള അവിഭക്ത കമ്യൂണിസ്റ് പ്രസ്ഥാനത്തെക്കുറിച്ചും. ഇതിനിടയിലോ അല്ലെങ്കില്‍ ഇതിനുശേഷമോ സാധാരണ ജനങ്ങളെ സ്വാധീനിച്ച ഒരു പ്രസ്ഥാനം കേരളത്തിലുണ്ടായിട്ടില്ല എന്നത് എഴുതപ്പെടാത്ത സത്യവും. വിപ്ളവവഴികളില്‍ അടിപതറാതെ അത്താഴപ്പട്ടിണിക്കാരില്‍ നിന്നും ഊര്‍ജമുള്‍കൊണ്ട് അവരുടെ സ്വപ്നമായി മാറിയ ഇന്ത്യയിലെ ഇടതുപക്ഷ കമ്യൂണിസ്റ് പ്രസ്ഥാനം പക്ഷേ, ഇന്നാരെയോ ഭയക്കുന്നു എന്നു പറഞ്ഞാല്‍ അതിലൊളിഞ്ഞിരിക്കുന്ന ഒരു ചെറുതരി സത്യമെങ്കിലും […]

ഗള്‍ഫിലെ അടിമയും മിനിഗള്‍ഫിലെ ഉടമയും

ജയേഷ് കുമാര്‍ ജെ വിദേശങ്ങളിലേക്ക് കുടിയേറി നരകയാതനകള്‍ സഹിച്ചു നാടിനും വീടിനും വേണ്ടി സ്വന്തം ജീവിതം മറന്ന അനവധി പ്രവാസജീവിതങ്ങള്‍ കേരളത്തിന്റെ എഴുതപ്പെടാതെ പോയ ചരിത്രങ്ങളാണ്. മരുഭൂമിയിലെ പൊള്ളുന്ന ചൂടില്‍ ഭാഷപോലുമറിയാതെ തൊഴിലുടമയുടെ ആട്ടും തുപ്പും ക്രൂരതയും അനുഭവിച്ച ഒരു തലമുറയുടെ പിന്‍മുറക്കാര്‍ക്ക് ഇപ്പോള്‍ അവിടത്തെ മാറിയ തൊഴില്‍ സാഹചര്യം – തൊഴിലവസരങ്ങള്‍ കുറഞ്ഞെങ്കിലും ശക്തമായ നിയമങ്ങളുടെ സംരക്ഷണം – തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. ഈ മാറ്റത്തിന് കാരണമായത് അവകാശ സമരങ്ങളോ പണിമുടക്കുകളോ അല്ല. സ്വന്തം സമ്പദ്വ്യവസ്ഥയില്‍ […]

ആര്യാടന്റെ പോയിന്റ് ബ്ളാങ്കായി…. എന്റെയും

തുളസി “കഴിഞ്ഞ തവണ താങ്കള്‍ എതിര്‍ത്ത പദ്ധതി തന്നെ തിരിച്ചു കൊണ്ടുവന്നിരിക്കുന്നു; അത് ശരിയാണോ???” മ് മ് മ് നജ് ന്ഹുണ്ഹു…. മൌെ…. മനസ്സിലായോ; താങ്കള്‍ക്ക് മനസ്സിലായില്ലെങ്കിലും ജനങ്ങള്‍ക്ക് മനസ്സിലാവും. അതു മതി…. “എന്റെ ചോദ്യം ഇതാണ്. കഴിഞ്ഞ തവണ വൈദ്യുതി മന്ത്രി ബാലന്‍ കൊണ്ടുവന്ന പദ്ധതി താങ്കള്‍ എതിര്‍ത്തിരുന്നു. ഇപ്പോള്‍ താങ്കളുടെ ഭരണത്തില്‍ ആ പദ്ധതി തന്നെ നടപ്പിലാക്കുന്നു. ബാലന്‍ നിരപരാധിയാണെന്ന് തോന്നുന്നുണ്ടോ??” “മ്മ് മ്മ് ങ്ങ് ണ്ഹു ഞ്ഞ് മുഒ… മനസ്സിലായോ???” “ഇല്ല ഒന്നും […]