ഓര്‍മ

കഥാകാരനിറങ്ങിപ്പോയ നാട്ടില്‍

കഥാകാരനിറങ്ങിപ്പോയ നാട്ടില്‍

തിരുനെല്‍വേല്‍യിലെ റഹ്മാന്‍പേട്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മുഹമ്മദ് മീരാനെന്ന വലിയ എഴുത്തുകാരന്‍ നിത്യനിദ്രയിലാണ്. കല്ലറക്ക് മീതെ ആരോ സമര്‍പ്പിച്ച പുഷ്പചക്രം തണലിടാന്‍ ഒരുമരം പോലുമില്ലാത്തതിനാല്‍ കൊടുംചൂടേറ്റ് വാടിക്കരിഞ്ഞിരിക്കുന്നു. തിരിച്ചറിയാന്‍ മീസാന്‍കല്ലുകളോ ചെടികളോ ഇല്ലാത്തതിനാല്‍ രണ്ടടിയോളം പൊക്കത്തിലുളള മണ്‍കൂന മാസങ്ങള്‍ കഴിഞ്ഞാല്‍ മണ്ണ് നീങ്ങി സാധാരണ നിലമായി മാറും. അതോടെ പ്രിയപ്പെട്ട കഥാകാരന്റെ ഖബറിടവും കാഴ്ചയില്‍ നിന്ന് മാഞ്ഞുപോകും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത് ഹൃദയത്തെ ശാന്തമാക്കിയ പള്ളിയുടെ ശ്മശാനത്തില്‍ അദ്ദേഹം ശാന്തമായുറങ്ങട്ടെ. അക്ഷരങ്ങളിലൂടെ തന്റെ […]

ധൈഷണിക ഇസ്‌ലാമിലെ വിപ്ലവകാരി

ധൈഷണിക ഇസ്‌ലാമിലെ വിപ്ലവകാരി

ഷെയ്ഖ് ഓഫ് ലെവന്ത്, ഷഹീദ് അല്‍ മിഹ്‌റാബ് എന്നീ നാമങ്ങളില്‍ വിശ്രുതനായ സഈദ് റമളാന്‍ ബൂത്വി 1921 തുര്‍കിക്കടുത്തുള്ള ബൂട്ടാന്‍ ദ്വീപിലെ ഐന്‍ ദിവാര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. എണ്‍പതിനാല് വര്‍ഷത്തെ വിപ്ലവകരമായ ജീവിതത്തിനൊടുവില്‍ 2013 മാര്‍ച്ച് 21നു ഡമസ്‌കസിലെ മസ്ജിദുല്‍ ഈമാന്‍ ഭീകരാക്രമണത്തില്‍ റമളാന്‍ ബൂത്വി കൊല്ലപ്പെടുമ്പോള്‍ മുസ്‌ലിം അക്കാദമിക് ലോകത്തിനു നഷ്ടമായത് തലയെടുപ്പുള്ളൊരു പണ്ഡിതനെയായിരുന്നു. പാരമ്പര്യ ഇസ്‌ലാമിക അധ്യാപനങ്ങളെ ആധുനിക സെക്കുലര്‍ പാഠ്യ പദ്ധതികള്‍ സന്നിവേശിപ്പിച്ച് പഴമയുടെ തനിമ ചോരാതെ നില നിര്‍ത്തിയാണ് ബൂത്വി […]

കൻസുൽ ഉലമ ചിത്താരി കെ പി ഹംസ മുസ്‌ലിയാർ 1939 – 2018

കൻസുൽ ഉലമ  ചിത്താരി കെ പി ഹംസ മുസ്‌ലിയാർ 1939 – 2018

ആ ഉദ്ദേശ്യശുദ്ധി നമുക്ക് പകര്‍ത്താനുള്ളതാണ് 1982ല്‍ ഫറോക്കില്‍ നടന്ന സുന്നി സമ്മേളനത്തില്‍ ‘തെറ്റിദ്ധിരിപ്പിക്കപ്പെട്ട ഇസ്‌ലാം’ എന്ന വിഷയത്തില്‍ ഒരു പ്രസംഗമുണ്ടായിരുന്നു. ചിത്താരി ഹംസ മുസ്‌ലിയാരായിരുന്നു അവതാരകന്‍. അത്യാകര്‍ഷകവും വസ്തുനിഷ്ഠവുമായ അവതരണം കേട്ടപ്പോഴാണ് വല്ലാത്തൊരു അടുപ്പം തോന്നിയത്. നേരത്തെയുള്ള ആ ബന്ധം പിന്നീട് അത്യഗാധമായി. ഘനഗംഭീര ശൈലിയുള്ള ആ പ്രസംഗകന്‍ സുന്നികളുടെ ആവേശമായിരുന്നു. വടക്കന്‍ കേരളത്തില്‍ സുന്നി പ്രസ്ഥാനത്തെ അരക്കിട്ടുറപ്പിക്കാന്‍ ആ പ്രസംഗങ്ങളും നിലപാടുകളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തില്‍ എസ്.വൈ.എസിന്റെ നേതൃത്വത്തില്‍ വ്യതിയാന ചിന്തകള്‍ക്കെതിരെ ശക്തമായ പ്രവര്‍ത്തനം നടക്കുന്ന […]

നിവര്‍ന്നുനിന്നവരുടെ നേതാവ്

നിവര്‍ന്നുനിന്നവരുടെ നേതാവ്

ആഴമുള്ള അറിവും ആര്‍ക്കും അടിയറവെക്കാത്ത ആദര്‍ശവും കൈമുതലായ ഒരാള്‍ അല്‍പം ആത്മാഭിമാനി കൂടിയാണെങ്കില്‍ ചരിത്രത്തില്‍ അദ്ദേഹം ബാക്കിയാക്കുന്നതെന്തായിരിക്കും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദിന്റെ ജീവിതം. തന്റെ പാണ്ഡിത്യവും സംഘടനാപാടവവും കൊണ്ട്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കാര്‍മികത്വത്തില്‍ കേരളത്തില്‍ മുസ്‌ലിംകള്‍ നടത്തിക്കൊണ്ടിരിക്കുന്ന നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ നേതൃത്വം സര്‍വതല സ്പര്‍ശിയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ട് സൃഷ്ടിക്കപ്പെട്ട ശൂന്യത ഈ സമൂഹത്തെ ഇത്രയധികം അനാഥമാക്കുന്നത്. ‘ചിത്താരി ഉസ്താദ്’ സുന്നി ജനലക്ഷങ്ങളുടെ ഹൃദയത്തിലെ […]

ജീവിതം ഒരനശ്വര സ്മാരകമാവുന്നത്

ജീവിതം ഒരനശ്വര സ്മാരകമാവുന്നത്

നിബ്രാസുല്‍ ഉലമ എ.കെ. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍. അല്‍പകാലമായി രോഗിയായി വീട്ടിലായിരുന്നു. പ്രഭാഷണ വേദികളിലെ മുഖപരിചയത്തിന്റെ പേരിലല്ല ഉസ്താദിനെ ചരിത്രമോര്‍ക്കുക. അന്വേഷണ കുതുകികളായ ആയിരങ്ങളെ അറിവിന്റെ ആഴങ്ങളിലേക്ക് നയിച്ച ധിഷണാശാലിയായ മാതൃകാ പണ്ഡിതനാണ് ഉസ്താദ്. 1942 ആഗസ്റ്റ് 21 വെള്ളി, 1361 ശഅ്ബാന്‍ 8, 1117 ചിങ്ങം 5ന് രാവിലെ 5.51നാണ് ഉസ്താദിന്റെ ജനനമെന്ന് കൃത്യമായി എഴുതിവെച്ച ഡയറി ഞാന്‍ കണ്ടിട്ടുണ്ട്. ഫാറൂഖ് കോളജിന്റെ അടുത്ത് അണ്ടിക്കാടന്‍കുഴിയാണ് ഉസ്താദിന്റെ ദേശം. പേരിനൊപ്പമുള്ള എ.കെ അണ്ടിക്കാടന്‍കുഴിയുടെ ചുരുക്കമാണ്. ഉസ്താദിന്റെ തറവാട് […]