കവര്‍ സ്റ്റോറി

അനന്തകുമാര്‍ ഹെഗ്‌ഡെക്ക് മികച്ച കൂട്ടുകാരുണ്ട്

അനന്തകുമാര്‍ ഹെഗ്‌ഡെക്ക് മികച്ച കൂട്ടുകാരുണ്ട്

‘വരി ആരംഭിക്കുന്നത് ഞാന്‍ നില്‍ക്കുന്നിടത്തുനിന്നാണ്.’ എഴുപതുകളിലെ ഒരു ബോളിവുഡ് ചലച്ചിത്രത്തില്‍ അന്നത്തെ ഹിന്ദി ചലച്ചിത്രത്തിലെ ചീത്ത പയ്യനായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ ഒരു ജയിലിനുള്ളിലെ നീണ്ട വരിയിലേക്ക് ഇടിച്ചുകയറി ഇങ്ങനെ അലറിയത് ഓര്‍മയില്ലേ. പ്രധാനമന്ത്രി മോഡിയുടെ മന്ത്രിസഭയിലെ അനന്തകുമാര്‍ ഹെഗ്‌ഡെ, ‘ഞങ്ങള്‍ ഭരണഘടന തന്നെ മാറ്റാനാണ് വന്നിരിക്കുന്ന’തെന്ന് പറഞ്ഞപ്പോള്‍ ആ സംഭാഷണശകലമാണ് ഓര്‍മവന്നത്. സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും മികച്ച ധിഷണകള്‍- അതിന്റെ രാഷ്ടീയവും സാമൂഹികവുമായ മോചനത്തിന് ജീവന്‍ ത്യജിച്ചവര്‍- തയാറാക്കിയ മഹത്തായ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ […]

ബാബരി, മുസ്‌ലിം ലീഗ്,മുസ് ലിം രാഷ്ട്രീയ സ്വത്വത്തിന്റെ സവിശേഷതകള്‍

ബാബരി, മുസ്‌ലിം ലീഗ്,മുസ് ലിം രാഷ്ട്രീയ സ്വത്വത്തിന്റെ സവിശേഷതകള്‍

കൊളോണിയല്‍ കാലത്തിനു ശേഷം രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളുമായുള്ള മുസ്‌ലിം സംഘങ്ങളുടെ വൈവിധ്യമാര്‍ന്ന ഇടപാടുകള്‍ പരിശോധിക്കണമെങ്കില്‍, ബാബരി മസ്ജിദില്‍ കേന്ദ്രീകൃതമായ മുസ്‌ലിം രാഷ്ട്രീയ ആഖ്യാനത്തെ ഉപേക്ഷിക്കേണ്ടതുണ്ട്. 1992 ഡിസംബര്‍ ആറിന് സംഭവിച്ച ബാബരി മസ്ജിദിന്റെ തകര്‍ച്ചയോട് ബന്ധപ്പെടുത്തിയാണ് പലപ്പോഴും ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയം മനസിലാക്കപ്പെടുന്നത്. ഉപഭൂഖണ്ഡത്തിലേക്കുള്ള ഇസ്‌ലാമിന്റെ വരവ്, മുസ്‌ലിം ഭരണം, മുസ്‌ലിം വിഭാഗീയത, വിഭജനം, ഉര്‍ദു, അലിഗഢ്, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കും ബാബരി മസ്ജിദിനുമിടയില്‍ നേരിട്ട് ബന്ധം ആരോപിച്ചു കൊണ്ടാണ് ഇന്ത്യയിലെ മുസ്‌ലിംകളുടെ ‘വളര്‍ച്ചയും തളര്‍ച്ച’യും വിലയിരുത്തപ്പെടുന്നത്. […]

തുളസിപ്പൂക്കളുടെ താഴ്‌വാരത്തുനിന്ന്

തുളസിപ്പൂക്കളുടെ താഴ്‌വാരത്തുനിന്ന്

റൈഹാന്‍ വാലി. മര്‍കസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും അറിയാം. അനാഥരുടെ താഴ്‌വാരമാണത്. അനാഥത്വം മറന്ന് വളരുന്ന തുളസിപ്പൂക്കളുടെ താഴ്‌വാരം. ആരോരുമില്ലാത്ത ബാല്യങ്ങളെ അങ്ങനെ വളര്‍ത്തണമെന്നാണല്ലോ തിരുനബിയുടെ ആഗ്രഹം. അനാഥ മക്കള്‍ക്ക് വിഷമം വരുംവിധം സ്വന്തം മക്കളെ പരിധി കവിഞ്ഞ് ലാളിക്കരുതെന്ന് പറഞ്ഞു തിരുനബി. തുര്‍ക്കിയ ഓര്‍ഫനേജ് എന്നായിരുന്നു നേരത്തെയുള്ള പേര്. മര്‍കസിന് ഏറ്റവും വേണ്ടപ്പെട്ട അബ്ദുല്ലാ കുലൈബ് അല്‍ഹാമിലി എന്ന അറബ് പൗരന്‍ അദ്ദേഹത്തിന്റെ പ്രിയപത്‌നി തുര്‍കിയ്യയുടെ പരലോക ഗുണത്തിനായി കരുതിവെച്ച പണമുപയോഗിച്ച് സ്ഥാപിച്ചതാണ് തുര്‍ക്കിയ ഓര്‍ഫനേജ്. ഓര്‍ഫനേജ് […]

ജനാധിപത്യത്തിലെ കുലീനമായ ചിരിയാണ് രാഹുല്‍

ജനാധിപത്യത്തിലെ കുലീനമായ ചിരിയാണ് രാഹുല്‍

If        there is not the war, you don’t get the great general; if there is not a great occasion, you don’t get a great statesman; if Lincoln had lived in a time of peace, no one would have known his name.പറഞ്ഞത് റൂസ്‌വെല്‍റ്റാണ്.തിയോഡര്‍ റൂസ്‌വെല്‍റ്റ്. അമേരിക്കയുടെ പ്രസിഡന്റായിരുന്നു. ‘യുദ്ധമില്ലെങ്കില്‍ മഹാനായൊരു സൈന്യാധിപനെ കിട്ടില്ല; ചരിത്രമുഹൂര്‍ത്തമില്ലെങ്കില്‍ ഒരു നല്ല […]

കോണ്‍ഗ്രസിലെ സോണിയക്കാലം

കോണ്‍ഗ്രസിലെ സോണിയക്കാലം

ജവഹര്‍ലാല്‍ നെഹ്റുവിന്റെ അച്ഛന്‍ മോത്തിലാല്‍ നെഹ്റു കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികത്തിന് രണ്ട് കൊല്ലം മാത്രം ശേഷിക്കെയാണ് രാഹുല്‍ ഗാന്ധി ആ പദവി ഏറ്റെടുക്കുന്നത്. 1919ലാണ് മോത്തിലാല്‍ കോണ്‍ഗ്രസ് അധ്യക്ഷനായത്. അവിടെ നിന്ന് രാഹുലിലേക്ക് എത്തുമ്പോള്‍ ആ കുടുംബത്തില്‍നിന്ന് ആറു പേര്‍ ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ പിന്തുണയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃനിരയിലെത്തി. കഴിഞ്ഞ ഒരു നൂറ്റാണ്ട് ഇന്ത്യന്‍ രാഷ്ട്രീയവും രാജ്യത്തിന്റെ ഭാഗധേയവും ചലിപ്പിച്ച ഏറ്റവും സുപ്രധാന കണ്ണിയാണ് നെഹ്റുകുടുംബം-അതിന് വ്യാഖ്യാനങ്ങളേറെയുണ്ടെങ്കിലും. ആ കണ്ണിയില്‍ മറ്റെല്ലാവരില്‍നിന്നും […]

1 2 3 24