കവര്‍ സ്റ്റോറി

ആശയവ്യക്തതയുടെ ഹൃദയഭാഷണങ്ങൾ

ആശയവ്യക്തതയുടെ  ഹൃദയഭാഷണങ്ങൾ

അരനൂറ്റാണ്ടിലേറെയായി പ്രഭാഷണവേദികളിലുണ്ട് ഉസ്താദ് എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം. പരിചയക്കാരും സംഘടനാബന്ധുക്കളും ആദരവോടെ സംബോധന ചെയ്യുന്നത് ചെറിയ എ പി ഉസ്താദ് എന്നാണ്. എ പി എന്നാൽ ആലോൽ പറമ്പിൽ. നാട് കൊടുവള്ളിക്കടുത്ത കരുവമ്പൊയിൽ ആണെങ്കിലും പേരിനൊപ്പം ഉള്ളത് കാന്തപുരം എന്ന സ്ഥലപ്പേരാണ്. മുതഅല്ലിമായും മുദരിസായും ദീർഘകാലം കാന്തപുരത്തുണ്ടായിരുന്നു എ പി മുഹമ്മദ് മുസ്‌ലിയാർ. ഇനീഷ്യൽ മാത്രമല്ല രൂപത്തിലെ സാമ്യവും പ്രഭാഷണത്തിലെ ഗാംഭീര്യവും സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിനെ ഓർമിപ്പിക്കുന്നു എന്നതുകൊണ്ടാകണം ചെറിയ എ പി […]

ഇലാഹിന്റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി…

ഇലാഹിന്റെ  ഇഷ്ടാനിഷ്ടങ്ങൾ നോക്കി…

കടുത്ത നിയന്ത്രണങ്ങളുള്ള കൊറോണക്കാലം. പള്ളി പൂട്ടിയിട്ടിരിക്കുന്നു. അന്ന് ഒരു സന്ദർഭത്തിൽ ഞാൻ പള്ളിയിലെ ഉസ്താദിനെ കാണാനായി പള്ളി പരിസരത്ത് ചെന്നു. ഉസ്താദിനെ കണ്ട് സംസാരിക്കുന്നതിനിടയിൽ വാങ്ക് വിളിച്ചു. ഞാനും ഉസ്താദും മുഅദ്ദിനും കൂടി കൊറോണയുടെ നാട്ടു വർത്തമാനങ്ങൾ പറയുന്നതിനിടെ പ്രസിഡന്റിന്റെ തല ദൂരെനിന്ന് കണ്ടു. അപ്പോൾ ഉസ്താദ് ആംഗ്യത്തിലൂടെ ഞങ്ങളോട് പിരിയാൻ സൂചന നൽകി. ഞാൻ തിരിച്ചു നടന്നു. വാങ്ക് വിളിച്ചുകഴിഞ്ഞ ശേഷമാണ് പള്ളിയിൽനിന്ന് നിസ്കരിക്കാതെ വീട്ടിലേക്ക് തിരിച്ചുപോരുന്നതെന്നോർക്കണം. അതിന്റെ ഒരു നൊമ്പരം വാക്കിൽ കൊള്ളിക്കാനാകില്ല. രോഗത്തെയും […]

ബഹുമുഖ നേട്ടങ്ങളുടെ നോമ്പുകാലം

ബഹുമുഖ നേട്ടങ്ങളുടെ  നോമ്പുകാലം

വിശുദ്ധ റമളാന്‍ വരുന്നു. ആരാധനകളാല്‍ ധന്യമാക്കേണ്ട രാവുകളും പകലുകളും. നോമ്പ്, തറാവീഹ് നിസ്‌കാരം, ഇഅ്തികാഫ്, ഖുര്‍ആന്‍ പാരായണം, ഇലാഹീസ്മരണ തുടങ്ങിയ ആരാധനകള്‍ കൊണ്ട് വിശ്വാസിയുടെ ഹൃദയം തരളിതമാകുന്ന മാസം. അനാദിയായ അല്ലാഹുവിന്റെ കലാമില്‍ തന്നെ റമളാന്‍ എന്നാണ് ആ മാസത്തെ വിളിക്കുന്നത്. വിശ്വാസി സമൂഹത്തിന് നോമ്പ് നിര്‍ബന്ധമാക്കുന്നതിന് മുമ്പു തന്നെ ആ മാസത്തെ പല സുപ്രധാന കര്‍മങ്ങള്‍ക്കു വേണ്ടി അവന്‍ പവിത്രമാക്കിയിരുന്നു. റസൂലിന്റെ പ്രവാചകത്വ ലബ്ധിക്കു മുമ്പേ ജാഹിലിയ്യാ കാലത്ത് “റമളാന്‍’ മാസത്തിന്റെ പേരായി പ്രചാരത്തിലുണ്ടായിരുന്നു. അന്നത്തെ […]

ഒട്ടിച്ചേർന്നുനിന്ന് ഒറ്റനിലയാകാം

ഒട്ടിച്ചേർന്നുനിന്ന് ഒറ്റനിലയാകാം

ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ജനറൽ ഡയറിന്റെ നിർദയമായ ബലപ്രയോഗത്തെയും ക്രൂരമായ അടിച്ചമർത്തലിനെയും പ്രതീകവത്കരിച്ച് ഗാന്ധിജി പ്രയോഗിച്ച വാക്കാണ് ഡയറിസം. അമേരിക്കൻ ജേണലിസ്റ്റായ കാതറിൻ മേയോയുമായുള്ള സംഭാഷണമധ്യേ ഗാന്ധി പറഞ്ഞു: “ഈ രാജ്യം ഡയറിസത്തിൽ നിന്ന് മുക്തമായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. അതായത് രാജ്യത്തിന് അധികാരം ലഭിക്കുമ്പോൾ അതിന്റെ ശീലങ്ങളെയും, ആചാരങ്ങളെയും മറ്റുള്ളവരിൽ അടിച്ചേല്പിക്കുന്നതിനുവേണ്ടി ഭീകരതയെ ഉപയോഗപ്പെടുത്തരുതെന്ന് ഞാനാഗ്രഹിക്കുന്നു.’ നമ്മുടെ രാജ്യത്ത് “ഡയറിസ’മെന്ന മനോഭാവത്തിന്റെ തീവ്രവ്യാപനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കർണാടകയിലെ ഉഡുപ്പി ഗവ.വനിത പ്രീ യൂനിവേഴ്സിറ്റി കോളജിലെ 11,12 ക്ലാസുകളിലെ […]

വിവേചനത്തിലൂടെ വിഭജനമാണ് ലക്ഷ്യം

വിവേചനത്തിലൂടെ വിഭജനമാണ് ലക്ഷ്യം

കര്‍ണാടകയിലെ ഉഡുപ്പി ഗവ. കോളജില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം വിലക്കിയതും ഹരിയാനയില്‍ ഒഴിഞ്ഞ പൊതുസ്ഥലങ്ങളില്‍ ആരാധന തടഞ്ഞതും വിവേചനത്തിനെതിരെയുളള ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങളെ (ആര്‍ട്ടിക്ക്ള്‍ 15) ചോദ്യം ചെയ്യുന്നു. സമീപകാലത്ത് രാജ്യത്ത് ഉയര്‍ന്നുവന്ന രണ്ടു വിഷയങ്ങള്‍ മുസ്‌ലിംകള്‍ക്കു നേരെയുള്ള വ്യക്തമായ വിവേചനം ഉള്‍ച്ചേര്‍ന്നതാണ്. ഡല്‍ഹിയോടു ചേര്‍ന്ന ഹരിയാനയിലെ ഗുരുഗ്രാമിലെ ഒഴിഞ്ഞുകിടക്കുന്ന പൊതുസ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പ്രാദേശിക അധികാരികള്‍ പ്രാര്‍ഥനാസൗകര്യം നിഷേധിച്ചതാണ് ആദ്യ സംഭവം. രണ്ടാമത്തെ സംഭവം കര്‍ണാടക ഉഡുപ്പിയിലെ പ്രി യൂനിവേഴ്‌സിറ്റി കോളജില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം വിലക്കിയതാണ്. […]

1 12 13 14 15 16 84