കവര്‍ സ്റ്റോറി

ആ പെൺകുട്ടി ഒറ്റയ്ക്ക് തിരിഞ്ഞുനിൽക്കണോ?

ആ പെൺകുട്ടി ഒറ്റയ്ക്ക് തിരിഞ്ഞുനിൽക്കണോ?

ലതാ മങ്കേഷ്‌കര്‍ മരിച്ചുപോയ ദിവസം. ആ മഹാഗായികക്ക് രാഷ്ട്രം അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു. മുംബൈയിലെ ശിവജി പാര്‍ക്കിലാണ് ലതയുടെ അന്ത്യവിശ്രമം. കൊവിഡ് പ്രോട്ടോകോള്‍ ശക്തമാണെങ്കിലും തങ്ങളുടെയെല്ലാം നിത്യജീവിതത്തിന്റെ പലതരം സന്ദര്‍ഭങ്ങളില്‍ തങ്ങളെ ആനന്ദിപ്പിച്ച ആ മഹാശബ്ദം പുറപ്പെട്ട ഭൗതികദേഹത്തിന് വിടനല്‍കാന്‍ ജനാവലി ശിവജി പാര്‍ക്കിലേക്കൊഴുകി. അന്നത്തെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ശിവജി പാര്‍ക്കില്‍ നിന്നുള്ള ഒരു മനോഹര ചിത്രവും വീഡിയോയും ഇടം പിടിച്ചു. ഉറ്റവര്‍ക്ക് വിടപറയുമ്പോള്‍ മറാത്തയില്‍ പതിവുള്ള തൂവെള്ള വസ്ത്രത്തില്‍ ഷാരൂഖ് ഖാന്‍. പതിറ്റാണ്ടുകളുടെ പാട്ടോര്‍മകള്‍ തിങ്ങുന്ന, […]

ഇസ്‌ലാം പടിഞ്ഞാറിന്റെ മുറിവുണക്കുന്നു

ഇസ്‌ലാം പടിഞ്ഞാറിന്റെ മുറിവുണക്കുന്നു

ഇസ്‌ലാം പടിഞ്ഞാറിന്റെ ശത്രുവാണോ? ദീര്‍ഘമായ സംവാദങ്ങള്‍ നടന്നുകൊണ്ടിരുന്ന/കൊണ്ടിരിക്കുന്ന ഒരു ഡിസ്‌കോഴ്സ് സ്പെയ്സാണിത്. ഇത്തരം സംവാദപരതയെ തുറന്നുവിട്ടതില്‍ അനിഷേധ്യ സാന്നിധ്യമുള്ളൊരു കൃതിയാണ് സാമുവല്‍ പി ഹണ്ടിങ്ടണ്‍ തയാറാക്കിയ “ക്ലാഷസ് ഓഫ് സിവിലൈസേഷന്‍’. 1992ല്‍ അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവതരിപ്പിക്കുകയും 93ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത കൃതിയുടെ ഉള്ളടക്കം അമേരിക്കകത്തും പുറത്തുമുള്ള നിരവധി പൊളിറ്റികല്‍ സയന്റിസ്റ്റുകളെയും രാഷ്ട്രീയക്കാരെയും പുതിയ ആലോചനകളിലേക്ക് നയിച്ചു. സോവിയറ്റ് യൂണിയന്റെ പതനത്തോടെ രൂപപ്പെട്ട രാഷ്ട്രീയ അവ്യവസ്ഥയുടെ കാലത്താണ് ഹണ്ടിങ്ടണ്‍ പുതിയൊരു ആലോചന പങ്കുവെക്കുന്നത്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ […]

ലിബറൽ ആഖ്യാനങ്ങൾ തോൽക്കുന്ന ഇടങ്ങൾ

ലിബറൽ ആഖ്യാനങ്ങൾ തോൽക്കുന്ന ഇടങ്ങൾ

ലിബറൽ സംസ്കാരം മുസ്‌ലിംകൾക്കിടയിൽ സാംസ്‌കാരിക നായകരോ മത നിയമങ്ങളോ പ്രവാചകന്മാരോ മഹര്‍ഷിമാരോ മുനിമാരോ സാമൂഹ്യപരിഷ്‌കര്‍ത്താക്കളോ പഠിപ്പിച്ച ആശയമോ ജീവിതസംഹിതകളോ അല്ല ലിബറലിസം. സംസ്‌കാര ശൂന്യരായ ഒരുകൂട്ടത്തിന്റെ ലീലാവിലാസം മാത്രമാണത്. മുസ്‌ലിം ഭവനങ്ങളില്‍ അത് കടന്നുവന്നിട്ടുമില്ല. ഇസ്‌ലാമിക സൊസൈറ്റിയില്‍ വിവിധ ലിംഗവിഭാഗങ്ങൾ സുരക്ഷിതരും സന്തുഷ്ടരുമാണ്. പൈതൃകമായി മാതാപിതാക്കളിലൂടെയും ഗുരുനാഥന്മാരിലൂടെയും കിട്ടുകയും അഭ്യസിക്കുകയും ചെയ്യുന്ന ജീവിതരേഖക്കനുസരിച്ചാണ് അവര്‍ ജീവിക്കുന്നത്. ഭദ്രമായ ആ ജീവിതം തകര്‍ക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. അതിന് മുസ്‌ലിം രക്ഷകരായി വരുന്നവരുണ്ട്. വിശദ വായനയില്‍ മനുഷ്യജീവിതം മൂന്ന് അടിത്തറകളില്‍ കെട്ടിപ്പടുത്തിട്ടുള്ളതാണ്. […]

ഒരു കാട്ടുതീ വരുന്നു

ഒരു കാട്ടുതീ വരുന്നു

ലിബറലിസത്തിന്റെയും നിയോലിറലിസത്തിന്റെയും രാഷ്ട്രീയതലത്തിനപ്പുറം, വ്യക്തിയുടെ താല്പര്യം, വ്യക്തിസ്വാതന്ത്ര്യം, മത-ധാര്‍മിക നിയന്ത്രണങ്ങളോടുള്ള കലാപം എന്നീ അടിസ്ഥാന സ്വഭാവങ്ങളില്‍ നിന്നു കൊണ്ട് രൂപപ്പെടുന്ന വ്യവസ്ഥകളെയെല്ലാം ഉൾക്കൊള്ളുന്ന ഒരു അംല്ല്രാ ടേം എന്ന നിലയിലാണ് ലിബറലിസം ഇപ്പോള്‍, കേരളീയ സാഹചര്യത്തില്‍ വിശേഷിച്ചും, വിമര്‍ശന വിധേയമാകുന്നത്. ഞങ്ങളുടെ ചോയ്‌സുകളാണ് പ്രധാനം, മറ്റു ഘടകങ്ങള്‍ ഇടപെടേണ്ടതില്ല എന്ന സ്വരത്തില്‍ പൊതുവായി ഉയര്‍ന്നു കേള്‍ക്കുന്ന പലതരം താല്പര്യങ്ങള്‍, ഫെമിനിസത്തിന്റെയും ലിംഗസമത്വത്തിന്റെയും പേരിലുള്ള വാദങ്ങള്‍, അതിനോടുള്ള പ്രതികരണമായി രൂപപ്പെടുന്ന മെനിനിസമെന്നോ മറ്റോ അറിയപ്പെടുന്ന പുരുഷപക്ഷ ചര്‍ച്ചകള്‍, എല്‍ജിബിടിയില്‍ […]

നവോത്ഥാനത്തിന് ഇതിലപ്പുറമെന്താണ് മനുഷ്യർക്കുവേണ്ടി ചെയ്യാനാവുക?

നവോത്ഥാനത്തിന്  ഇതിലപ്പുറമെന്താണ് മനുഷ്യർക്കുവേണ്ടി  ചെയ്യാനാവുക?

സുഹൃത്തുക്കളേ, സമകാലിക കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ സമീപനങ്ങളെയും നമ്മുടെ ബഹുസ്വര രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തില്‍ ഈ സമുദായം പുലര്‍ത്തിപ്പോരുന്ന ഇടപാടുകള്‍ സംബന്ധിച്ചും നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങള്‍ക്ക് അറിയുന്നതുപോലെ മുസ്‌ലിം സമുദായം ആശയപരമായും സംഘടനാപരമായും പ്രാദേശികമായുമെല്ലാം വൈവിധ്യങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ്. മതസമൂഹങ്ങളുമായും സാമുദായിക വ്യവഹാരങ്ങളുമായും ചേര്‍ന്നുനില്‍ക്കാത്ത മുസ്‌ലിംകളും നമുക്കുചുറ്റും യഥേഷ്ടം ഉണ്ടല്ലോ. നമ്മുടെ നാട്ടിലെ മുസ്‌ലിം സമുദായം പൊതുവേ നാടിന്റെ സാംസ്‌കാരികതയോടും ജനാധിപത്യ സങ്കല്പങ്ങളോടും ബഹുസ്വര ഇടങ്ങളോടും ഇടകലര്‍ന്നും ആസ്വദിച്ചും അനുഭവിച്ചും ജീവിതം നയിക്കുന്നവര്‍ തന്നെയാണ് […]

1 13 14 15 16 17 84