കവര്‍ സ്റ്റോറി

കോൺഗ്രസിന് സ്വാഗതം; പക്ഷേ, ഓർമകളോടെ വരൂ

കോൺഗ്രസിന് സ്വാഗതം; പക്ഷേ, ഓർമകളോടെ വരൂ

ശക്തമായ പ്രതിപക്ഷമുള്ള ജനാധിപത്യമാണ് വർത്തമാന ഇന്ത്യയിലേത്. ഇപ്പോഴത്തെ ഇന്ത്യൻ പാർലമെന്റിലേക്ക് നോക്കി ഇത്തരമൊരു പ്രസ്താവന നടത്തിയാൽ എന്താകും പൊതു പ്രതികരണം? ആളെണ്ണത്തിൽ അമ്പേ ദുർബലമാണല്ലോ ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷം. പോരാഞ്ഞിട്ട് സീറ്റുകൾ കുത്തനെ വർധിപ്പിച്ചാണ് ബി ജെ പി നയിക്കുന്ന മുന്നണിക്ക് തുടർഭരണം കിട്ടിയത്. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും എതിരില്ലാ വാഴ്ചയുണ്ട് അവർക്ക്. രണ്ട് ടേം ഭരണം കൊണ്ട് രാജ്യത്തെ പ്രധാന സ്ഥാപനങ്ങൾ അവരുടെ വരുതിയിലാണ്. ഇന്ത്യാ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം മാധ്യമങ്ങൾ ബി ജെ പി ബന്ധുക്കൾ […]

നാഗ്പൂരിലേക്ക് പാലമിട്ടിട്ടും ജമാഅത്തെ ഇസ്‌ലാമി വിയർക്കുന്നതെന്തിനാണ്?

നാഗ്പൂരിലേക്ക് പാലമിട്ടിട്ടും ജമാഅത്തെ ഇസ്‌ലാമി വിയർക്കുന്നതെന്തിനാണ്?

“സംസ്ഥാനത്തെ സര്‍വ മേഖലയിലും മത ഭീകരവാദികളുടെ സാമീപ്യം നിലനില്‍ക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്‌ലാമി ആശയങ്ങളാണ് സിപിഎമ്മും കോണ്‍ഗ്രസും പിന്തുടരുന്നത്. രാജ്യം ചിന്തിക്കുന്നതിനു എതിരായി കേരളത്തെ ചിന്തിപ്പിക്കുകയാണ് ഭീകരവാദികള്‍. മതേതര പാര്‍ട്ടികളുടെ ചെലവിലാണ് ഭീകരവാദികള്‍ അഴിഞ്ഞാടുന്നത്. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ച് മത തീവ്രവാദികളെ പ്രീണിപ്പിക്കുകയാണ്’ (കെ സുരേന്ദ്രൻ -2021 ഡിസംബർ 27). ‘മുസ്‌ലിം ലീഗിനെ പോലുള്ള വർഗീയ ശക്തികൾ മുസ്‌ലിം സമുദായത്തെ അവരുടെ അട്ടിപ്പേറാക്കി വെച്ചിരിക്കുകയാണ്. എന്നാൽ അതല്ല […]

കഠിനഹൃദയരായ ഒറ്റുകാർ

കഠിനഹൃദയരായ ഒറ്റുകാർ

2012ലാണ് കെ എസ് സുദര്‍ശന്‍ അന്തരിക്കുന്നത്. 2009 വരെ ആര്‍ എസ് എസ് സര്‍സംഘചാലകായിരുന്നു. ഒമ്പതാം വയസ്സില്‍ ആര്‍ എസ് എസ്സായി. യൗവനാരംഭത്തില്‍ പ്രചാരകായി. 33 വയസ്സില്‍ പ്രാന്തപ്രചാരക് എന്ന വലിയ ചുമതല. എഴുപതുകളുടെ ഒടുവില്‍ അവരുടെ ബൗദ്ധിക് പ്രമുഖ്. 2000 മാര്‍ച്ചില്‍ സര്‍സംഘചാലകായി. ഹെഡ്‌ഗേവാര്‍ ആയിരുന്നു ആദ്യ സര്‍സംഘചാലക്. ഗോള്‍വാള്‍ക്കര്‍ രണ്ടാമനും. ആ നിരയില്‍ അഞ്ചാമനായിരുന്നു സുദര്‍ശന്‍. ആര്‍ എസ് എസ് ഒരു രഹസ്യ സംഘടനയല്ല എന്ന് നമുക്കറിയാം. പുറത്ത് പറയുന്നതും അകത്ത് പറയുന്നതും പുറത്ത് […]

അന്നത്തെ ഹർഷദ് മേത്തയാണ് ഇന്നത്തെ ഗൗതം അദാനി

അന്നത്തെ  ഹർഷദ് മേത്തയാണ് ഇന്നത്തെ ഗൗതം അദാനി

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്വകാര്യ കമ്പനി പുറത്തുവിട്ട വിവരങ്ങള്‍ ഗൗതം അദാനിയുടെ കമ്പനികളിലുണ്ടാക്കിയ പ്രകമ്പനത്തിന്റെ അലയൊലികള്‍ തുടരുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ ആദ്യ ചലനം ഏതാണ്ട് പത്ത് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടാക്കിയത്. തുടര്‍ചലനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആദ്യത്തെ വലിയ ഇടിവിന് ശേഷം തിരിച്ചുകയറിയ അദാനി കമ്പനികളുടെ ഓഹരികളില്‍ ചെറിയ ഇടിവുകള്‍ പിന്നീടുണ്ടായി. വിദേശത്തെ ചില വിപണികള്‍ അദാനിയുടെ കമ്പനിയുടെ ഓഹരികള്‍ കൈമാറ്റം ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും […]

ജീവനറ്റുപോയ ദുരന്തഭൂമിയിൽ

ജീവനറ്റുപോയ ദുരന്തഭൂമിയിൽ

സിറിയയുടെ പൗര പ്രതിരോധ സംഘത്തിലെ വോളന്റിയറാണ് 24 കാരിയായ സലാം അല്‍-മഹ്മൂദ്. വൈറ്റ് ഹെല്‍മറ്റ് എന്ന വിളിപ്പേരിലാണ് ഈ പൗര സംഘം പൊതുവേ അറിയപ്പെടുന്നത്. വിമതരുടെ അധീനതയിലുള്ള വടക്കു പടിഞ്ഞാറന്‍ സിറിയന്‍ മേഖലയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ വൈറ്റ് ഹെല്‍മറ്റ് വോളന്റിയറായി സലാം സേവനം ചെയ്യുന്നു. കഴിഞ്ഞയാഴ്ച സിറിയയെയും തുര്‍ക്കിയെയും വിറപ്പിച്ച, റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇതിനോടകം തന്നെ 36,000ത്തിലേറെ പേര്‍ മരണപ്പെട്ടു കഴിഞ്ഞതായാണ് ഒടുവില്‍ പുറത്തു […]