കവര്‍ സ്റ്റോറി

സ്റ്റാന്‍ സ്വാമി: ആരുടെ കയ്യിലാണ് ആ ചോര?

സ്റ്റാന്‍ സ്വാമി: ആരുടെ കയ്യിലാണ് ആ ചോര?

‘സ്റ്റാന്‍ സ്വാമി പലര്‍ക്കും അലോസരമായിരുന്നു. അവര്‍ സ്റ്റാന്‍ സ്വാമിയില്ലാത്ത ഭൂമി സ്വപ്നം കണ്ടു. അവര്‍ കാത്തു. യു എ പി എ, ജയില്‍, രോഗം, ചികിത്സാനിഷേധം തുടങ്ങിയവയിലൂടെ അവര്‍ ആ ഭൂപടം വരച്ചു തുടങ്ങി. ഇന്നലെ വരച്ചെത്തി. കൊന്നതാണെന്ന് തോന്നാത്തൊരു കൊല നടപ്പായി. വധശിക്ഷയാണെന്ന് തോന്നാത്തൊരു വധശിക്ഷ. എന്നും ഏറ്റവും നല്ല കൊലയാളി ഫാഷിസ്റ്റ് സ്റ്റേറ്റ് തന്നെ. അവര്‍ തിടുക്കം കാട്ടിയില്ല. സംസ്‌കാരത്തില്‍ നിന്ന് ദയ കുറച്ചെങ്കിലും മായണമായിരുന്നു. നിയമവ്യവസ്ഥയില്‍ നിന്ന് നീതി അല്പാല്പം ദ്രവിച്ചടരണമായിരുന്നു. കോവിഡ് […]

ജമാഅത്തിന്റെ ചുവടുമാറ്റങ്ങള്‍

ജമാഅത്തിന്റെ ചുവടുമാറ്റങ്ങള്‍

മൗദൂദി സാഹിബിന്റെ മരണശേഷം നിര്‍ണായകമായ ചുവടുമാറ്റങ്ങള്‍ ജമാഅത്തെ ഇസ്ലാമി കൈകൊണ്ടു. തങ്ങളുടെ ലക്ഷ്യമായ ദൈവരാജ്യം നേരെ ചൊവ്വേ സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ തല്കാലം നിലവിലുള്ള വ്യവസ്ഥിതിയുമായി രാജിയാകാനായിരുന്നു തീരുമാനം. അതിന് മൗദൂദി സാഹിബിന്റെ ആശയങ്ങളെ തല്‍ക്കാലത്തേക്ക് അലമാരയിലടച്ചു. രാമരാജ്യം സ്ഥാപിക്കാന്‍ സന്ദര്‍ഭം ഒത്തു വരുന്നതുവരെ നിലവിലുള്ള മതേതര ജനാധിപത്യവുമായി സമരസപ്പെട്ടു പോകണമെന്ന ആര്‍ എസ് എസ് നിലപാടാണ് ജമാഅത്തെ ഇസ്ലാമിയും സ്വീകരിച്ചത്. തങ്ങളുടെ ദൈവരാജ്യം (ഹുകൂമതേ ഇലാഹി) സ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കും എന്നതിനാല്‍ തല്‍ക്കാലം ‘പൈശാചിക വ്യവസ്ഥിതി’യായ സെക്കുലറിസവും […]

ജമാഅത്തെ ഇസ്ലാമിയുടെ ദൈവരാജ്യം

ജമാഅത്തെ ഇസ്ലാമിയുടെ ദൈവരാജ്യം

ജമാഅത്തെ ഇസ്ലാമി എന്ന പേരില്‍ ഇന്ത്യയിലും പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന സംഘം അബുല്‍ അഅ്‌ലാ മൗദൂദിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ടതാണ്. മറ്റു രാജ്യങ്ങളിലെല്ലാം തീവ്രമായ നിലപാടുകള്‍ സ്വീകരിക്കുകയും പലപ്പോഴും ഭീകര പ്രവര്‍ത്തനങ്ങളിലും മുഴുകുന്നുണ്ടെങ്കിലും സമാധാനപരമായ നിലപാടുകളാണ് ഇന്ത്യയില്‍ സ്വീകരിച്ചു കാണുന്നത്. എന്നാല്‍ ആറെസ്സെസ്സിനെപ്പോലെത്തന്നെ താത്വികമായി ഇന്ത്യയുടെ ഭരണഘടനയെയോ ജനാധിപത്യ വ്യവസ്ഥിതിയെയോ ജമാഅത്ത് അംഗീകരിച്ചില്ല. തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം അവ അംഗീകരിക്കുകയും അടിസ്ഥാനപരമായി ഒരു മതരാജ്യം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് […]

ചില നേരങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കേണ്ടിവരും

ചില നേരങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കേണ്ടിവരും

രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക – സാമ്പത്തിക – വിദ്യാഭ്യാസ സ്ഥിതി പഠിച്ച്, പിന്നാക്കാവസ്ഥയുണ്ടെങ്കില്‍ പരിഹരിക്കുന്നതിന് നിര്‍ദേശം സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍ നിയോഗിച്ചതാണ് രജീന്ദര്‍ സച്ചാറിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയെ. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മുസ്ലിംകള്‍ക്ക് അനുവദിക്കേണ്ട ആനുകൂല്യങ്ങള്‍ നിര്‍ദേശിക്കാന്‍ 2011 വരെ അധികാരത്തിലിരുന്ന വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പാലൊളി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കിയപ്പോള്‍ ആനുകൂല്യങ്ങളില്‍ 80 ശതമാനം മുസ്ലിംകള്‍ക്കും 20 ശതമാനം […]

1 18 19 20 21 22 84