കവര്‍ സ്റ്റോറി

വെറുതെയാവില്ല ഈ ചോരപ്പെയ്ത്ത്

വെറുതെയാവില്ല ഈ ചോരപ്പെയ്ത്ത്

ഏതാണ്ടു പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഭരണകൂട ഭീകരതക്കെതിരായ മുഹമ്മദ് ബുവാസിസിയെന്ന ഒരൊറ്റയാള്‍പട്ടാളത്തിന്റെ പ്രക്ഷോഭം ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെടുകയും മധ്യേഷ്യയിലൊന്നടങ്കം അറബ് വസന്തം എന്നറിയപ്പെട്ട അഭൂതപൂര്‍വമായ കലാപം പരക്കുകയും ചെയ്തു. ഭരണകൂട ഭീകരതയാലും അധികാരദുര്‍വിനിയോഗത്താലും ഗതികെട്ട ദശലക്ഷക്കണക്കിനു പേര്‍ക്ക് ബുവാസിസിയുടെ അന്തസ്സും ത്യാഗവും ആ പ്രദേശത്തുടനീളം സജീവമാകാനുള്ള ആഹ്വാനം നല്‍കി. അത് താല്കാലികമായെങ്കിലും അന്തര്‍ദേശീയ സമൂഹത്തിന്റെ ശ്രദ്ധ അവരുടെ ദുരവസ്ഥയിലേക്ക് തിരിച്ചു വിടുകയും ചെയ്തു. എന്നാല്‍ അറബ് വസന്തം ആ പ്രദേശവാസികള്‍ക്ക് ജനാധിപത്യവും നീതിയും സമത്വവും നല്‍കാന്‍ പര്യാപ്തമായില്ല. പത്തു […]

‘ഡിജിറ്റല്‍ വിവേചന’ കാലത്തെ ഫലസ്തീന്‍ പോരാട്ടങ്ങള്‍

‘ഡിജിറ്റല്‍ വിവേചന’ കാലത്തെ ഫലസ്തീന്‍ പോരാട്ടങ്ങള്‍

ഫലസ്തീനികള്‍ക്ക് ‘ആഖ്യാനത്തിനുള്ള അനുവാദം’ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ഫലസ്തീനി- അമേരിക്കന്‍ ബുദ്ധിജീവിയും കൊളംബിയ സര്‍വകലാശാലയില്‍ പ്രൊഫസറുമായ എഡ്വേഡ് സെയ്ദാണ് 1984 ല്‍ പറഞ്ഞത്. മുപ്പതു വര്‍ഷത്തിനിപ്പുറം, 2020ല്‍ അരിസോണ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ മഹാ നാസര്‍ രണ്ടു ദിനപത്രങ്ങളും-ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍ പോസ്റ്റും-രണ്ട് ആഴ്ചപ്പതിപ്പുകളും-ദി ന്യൂ റിപ്പബ്ലിക്കും ദി നേഷനും- 1970 മുതല്‍ 2019 വരെ (അമ്പതു വര്‍ഷക്കാലയളവില്‍) പരിശോധിച്ചു. അതിശയമൊട്ടുമില്ലാതെ മഹാ നാസര്‍ കണ്ടെത്തിയത് പത്രാധിപ സമിതികളും കോളമെഴുത്തുകാരും ഫലസ്തീനി പോരാട്ടത്തെ കുറിച്ച് നിന്ദ സ്ഫുരിക്കുന്ന സ്വരത്തിലും വംശീയത […]

ഗസ്സ ചോദിക്കുന്നു; തരിമണ്ണു കൂടി അടിയറ വെക്കണോ?

ഗസ്സ ചോദിക്കുന്നു; തരിമണ്ണു കൂടി അടിയറ വെക്കണോ?

ലോകത്തെ ഏറ്റവും വംശീയത നിറഞ്ഞ രാജ്യം. അതാണ് ഇസ്രയേലിന്റെ 73 വര്‍ഷത്തെ ചരിത്രം. വംശീയ ഉന്മൂലനം, മനുഷ്യത്വവിരുദ്ധ നടപടികള്‍ എന്നിവയില്‍ ഊറ്റം കൊള്ളുന്ന മറ്റൊരു രാജ്യവും വേറെയില്ല. പകയുടെയും വെറുപ്പിന്റെയും നിഷ്ഠൂരതയുടെയും ആകത്തുക കൂടിയാണ് സയണിസ്റ്റ് രാഷ്ട്രം. കുറ്റം ഈ രാജ്യത്തിന്റെ മാത്രമല്ല. ബാല്‍ഫര്‍ പ്രഖ്യാപനം മുതല്‍ ഫലസ്തീന്‍ മണ്ണില്‍ സയണിസ്റ്റ് രാജ്യത്തെ കുടിയിരുത്തിയ വന്‍ശക്തി രാജ്യങ്ങളുടെ മുഴുവന്‍ ആസൂത്രിത അജണ്ടകള്‍ക്ക് കൂടി ഇതില്‍ പങ്കുണ്ട്. ഫലസ്തീന്‍ ജനതയുടെ ദുരിതപര്‍വത്തിന്റെ കൂട്ടുപ്രതികള്‍ കൂടിയാണ് അമേരിക്കയും ബ്രിട്ടനുംഐക്യരാഷ്ട്ര സംഘടനാ […]

കൊവിഡില്‍ തളരുന്ന രാജ്യം

കൊവിഡില്‍ തളരുന്ന രാജ്യം

ഈ കുറിപ്പ് എഴുതുമ്പോള്‍ നിശബ്ദമായ എന്റെ പരിസരത്തെ ആംബുലന്‍സുകളുടെ സൈറണ്‍ ഇടക്കിടെ ശബ്ദമുഖരിതമാക്കുന്നു. കൊവിഡ് ബാധിച്ച് പ്രാണവായുവിനായി കേഴുന്നവരെയും വഹിച്ച് പാഞ്ഞുപോകുന്ന ആംബുലന്‍സുകള്‍ രാപകലില്ലാതെ അപായമണി മുഴക്കുകയാണ്. കിടത്തിചികിത്സ നല്‍കാന്‍ ഇടമില്ലാത്തതിനാല്‍ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര പലപ്പോഴും രോഗികളുടെ അന്ത്യയാത്രയാകുന്നു. ദൈനംദിന ജീവിത സാഹചര്യങ്ങളെ തന്നെ തൊട്ടു തൊട്ടില്ലെന്ന വിധം ആ മാരക വൈറസ് പിന്തുടരുകയാണ്. ജനിതക വ്യതിയാനം എന്ന അടവിലൂടെ വൈദ്യശാസ്ത്രത്തെയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു കൊവിഡ്. മരണനിഴല്‍ പിന്തുടരുന്ന മനുഷ്യര്‍ ജീവനും കൈയില്‍പിടിച്ച് […]

വര്‍ഗീയതയല്ല വികസനമാണ് പ്രധാനം

വര്‍ഗീയതയല്ല വികസനമാണ് പ്രധാനം

പതിനഞ്ചാം കേരള നിയമസഭയെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു. സഭയില്‍ ഏതു മുന്നണിക്കാണ് ഭൂരിപക്ഷമെന്നറിയാനുള്ള കാത്തിരിപ്പാണിനി. ഹിതം നേടിയെടുക്കാന്‍ എന്താണ് രാഷ്ട്രീയ സംവിധാനങ്ങള്‍ ജനങ്ങളുടെ മുമ്പാകെ വെച്ചത് എന്നതും അത് കേരളീയ സമൂഹത്തില്‍ എന്ത് ആഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നത് എന്നതും ഒരുപക്ഷേ, ഈ ഫലത്തിലൂടെ മനസിലാകും. ഇടത് – ഐക്യ മുന്നണികളെ മാത്രമേ ഇവിടെ പരിഗണിക്കുന്നുള്ളൂ. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ അധികാരത്തിലേറാനുള്ള സാധ്യത തീരെയില്ലാത്തതിനാലും വര്‍ഗീയ വിദ്വേഷം വളര്‍ത്തി അധികാരം പിടിക്കുക […]

1 19 20 21 22 23 84