കവര്‍ സ്റ്റോറി

ആ സമാഗമം ചരിത്രപരമാകുന്നതിന് കാരണങ്ങളുണ്ട്

ആ സമാഗമം ചരിത്രപരമാകുന്നതിന് കാരണങ്ങളുണ്ട്

നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തുവരുന്ന ഔദ്യോഗിക വാര്‍ത്താ കുറിപ്പുകളില്‍ പൊതുവേ കേള്‍ക്കുന്ന ചില പദപ്രയോഗങ്ങള്‍ ഉണ്ട്. ചരിത്രപരം, ഊഷ്മളം, നിര്‍ണായകം, ക്രിയാത്മകം, പുതിയ അധ്യായം തുടങ്ങിയ പദാവലികള്‍ കൊണ്ട് ഏത് ഏകപക്ഷീയമായ കൂടിക്കാഴ്ചയെയും അത്യന്തം സന്തുലിതവും സൃഷ്ടിപരവുമായി അവതരിപ്പിക്കാന്‍ സാധിക്കും. അതത് രാജ്യങ്ങളിലെ ആഭ്യന്തര ആവശ്യത്തിനാണ് ഇത്തരം പ്രയോഗങ്ങള്‍ പൊതുവേ ഉപയോഗിക്കാറുള്ളത്. നേതാവ് സ്വന്തം നാട്ടിലെ അനവധിയായ പ്രതിസന്ധികളെ മുഴുവന്‍ പിന്നിലാക്കിയാണ് വിദേശത്തേക്ക് വിമാനം കയറുന്നതെങ്കില്‍ ഇത്തരം അപദാന നിര്‍മിതികളില്‍ ഏര്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ജോലിയേറും. പലപ്പോഴും […]

ജി എസ് ടി കാലത്തെ കോര്‍പറേറ്റുകളും സാധാരണക്കാരും

ജി എസ് ടി കാലത്തെ കോര്‍പറേറ്റുകളും സാധാരണക്കാരും

2014 ഡിസംബറില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലാണ് 122-ാമതു ഭരണഘടനാ ഭേദഗതിയിലൂടെ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന, ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചരക്കു സേവന നികുതി (ജി എസ് ടി )ക്ക് അടിസ്ഥാനമാകുന്നത്. ഒരു പുതിയ വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കുക വഴി നികുതി നിര്‍ണയത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അധികാരം ഏഴാം ഷെഡ്യൂളിലെ സംയുക്ത പട്ടികയിലാക്കുന്നു. നിലവിലുണ്ടായിരുന്ന വിവിധ കേന്ദ്ര സംസ്ഥാന നികുതികള്‍ക്കു പകരമായി ചരക്കു സേവനനികുതി എന്ന ഒറ്റ നികുതിയിലേക്കു രാജ്യം […]

ഒരു ബഹുജന പ്രതിപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

ഒരു ബഹുജന പ്രതിപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

അരുന്ധതി റോയിയുടെ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സ് എന്ന പുസ്തകത്തെക്കുറിച്ച് ഇക്കഴിഞ്ഞ ദിവസം നടന്ന ഒരു ചര്‍ച്ചയില്‍ സുഹൃത്തായ ഇ എ സലീം പല കാര്യങ്ങള്‍ പറഞ്ഞതിനൊപ്പം പുസ്തകത്തിലെ ഒരു രംഗവും വിവരിച്ചു. തന്റെ സ്ത്രീ സ്വത്വത്തെ തൃപ്തിപ്പെടുത്തുന്ന വിധം ഹിജഡയായി ജീവിക്കാന്‍ തീവ്രമായി ആഗ്രഹിച്ച, മുസ്‌ലിം കുടുംബത്തില്‍ ജനിച്ച, അഞ്ജും എന്ന മുഖ്യകഥാപാത്രം ഗോധ്ര കലാപത്തില്‍ തന്റെ സഹയാത്രികര്‍ വധിക്കപ്പെടുമ്പോള്‍ തന്നെ മാത്രം ഹിന്ദുവര്‍ഗീയവാദികള്‍ കൊല്ലാതെ വിട്ടത് താനൊരു ഹിജഡ ആയതുകൊണ്ടാണ് എന്ന് മനസ്സിലാക്കുകയും അതിനുശേഷം […]

ഗ്രീസ് കൊണ്ടറിയുന്നത് കണ്ടറിയാനായില്ലെങ്കില്‍

ഗ്രീസ് കൊണ്ടറിയുന്നത് കണ്ടറിയാനായില്ലെങ്കില്‍

പെന്‍ഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന അനേകം പേര്‍. അതിന് സമീപം തളര്‍ന്നിരുന്ന് കരയുന്ന വൃദ്ധന്‍. ഗ്രീസ് ചോദിച്ചുവാങ്ങിയതും അടിച്ചേല്‍പ്പിച്ചതുമായ സാമ്പത്തിക പ്രതിസന്ധി, അവിടുത്തെ ജനങ്ങളെ ഏത് വിധത്തിലാണ് ബാധിക്കുന്നത് എന്ന് അറിയിക്കുന്നതായിരുന്നു ഈ ചിത്രം. മൊത്തം ആഭ്യന്തര ഉത്പാദനം വര്‍ഷത്തില്‍ ഏഴര ശതമാനം വരെ വളര്‍ന്ന കാലമുണ്ടായിരുന്നു ഗ്രീസ് എന്ന വികസിത രാഷ്ട്രത്തിന്. ഒരു കോടി പതിനഞ്ച് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ചെറു രാഷ്ട്രമെന്ന നിലക്ക് അസൂയാവഹമായ വളര്‍ച്ചാ തോതായിരുന്നു ഇത്. ഇവിടെ നിന്നാണ് പാപ്പര്‍ എന്ന […]

വിഷം തിന്നുന്ന കേരളം:സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്ത്?

വിഷം തിന്നുന്ന കേരളം:സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്ത്?

മാഗി വില്‍ക്കുന്ന നൂഡില്‍സില്‍ വളരെ കൂടിയ തോതില്‍ എം എസ് ജിയും കാരീയവും ഉണ്ടെന്ന കണ്ടെത്തലും അതുവഴി അതിന്റെ നിരോധനവും കേരളീയരിലും വലിയ ആഘാതം സൃഷ്ടിച്ചിരിക്കുന്നു. പതിനാറോളം സംസ്ഥാനങ്ങള്‍ മാഗിയുടെ നൂഡില്‍സ് അടക്കമുള്ള ഉല്‍പന്നങ്ങള്‍ നിരോധിച്ചു. മധ്യവര്‍ഗക്കാരാണല്ലോ ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍. സ്‌കൂള്‍ തുറക്കാന്‍ നില്‍ക്കുന്ന സമയത്താണ് ഈ നിരോധനം എന്നതു ശ്രദ്ധേയമാണ്. ഒട്ടുമിക്ക വീട്ടമ്മമാര്‍ക്കും കുട്ടികളെ തൃപ്തിപ്പെടുത്താനും അവര്‍ക്കു ഭക്ഷണം നല്‍കാനുമുള്ള എളുപ്പവഴിയാണ് മാഗി- 2 മിനുട്ട് നൂഡില്‍സ് എന്നതാണ് പ്രശ്‌നം.’കുഞ്ഞിനു തീറ്റ നല്‍കുന്ന പക്ഷി’യാണ് […]

1 23 24 25 26 27 36