കവര്‍ സ്റ്റോറി

ജേര്‍ണലിസ്റ്റുകളേ നിങ്ങള്‍ ഇങ്ങനെ മരിക്കാമോ?

ജേര്‍ണലിസ്റ്റുകളേ നിങ്ങള്‍ ഇങ്ങനെ മരിക്കാമോ?

In journalism just one fact that is false prejudices the entire work. – ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന്റെ വാക്കുകളാണ്. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ക്കും നോബല്‍ സമ്മാനത്തിനും കോളറക്കാലത്തെ പ്രണയത്തിനും മുന്‍പ് ഒന്നാംതരം ജേര്‍ണലിസ്റ്റായിരുന്നു മാര്‍ക്വേസ്. ലോകത്തിലെ ഏറ്റവും മഹത്തായ ജോലി എന്നാണ് മാര്‍ക്വേസ് ജേര്‍ണലിസത്തിന് നല്‍കിയ വിശേഷണങ്ങളിലൊന്ന്. അധികാരകേന്ദ്രങ്ങളെ സദാ അസ്വസ്ഥരാക്കി മൂളിപ്പറക്കുന്ന കൊതുകുകളെപ്പോലാവണം ജേര്‍ണലിസ്റ്റെന്നും പറഞ്ഞു ആ പഴയ പോരാളിയായ പത്രപ്രവര്‍ത്തകന്‍. സാഹിത്യത്തെക്കാള്‍ അദ്ദേഹം ജേര്‍ണലിസത്തെക്കുറിച്ച്, അതിന്റെ നൈതികതയെക്കുറിച്ച്, നൈതികതാനഷ്ടത്തെക്കുറിച്ച് സദാ […]

പ്രശാന്ത് ഭൂഷണ്‍ എന്ന അടിയന്തിര അജണ്ട

പ്രശാന്ത് ഭൂഷണ്‍ എന്ന അടിയന്തിര അജണ്ട

പ്രശാന്ത് ഭൂഷണ്‍ കേസ് 24 ദിവസത്തിനുള്ളില്‍ പരിഗണിച്ച അതേ സുപ്രീം കോടതിയില്‍ കശ്മീര്‍, സിഎഎ വിഷയങ്ങള്‍ ദീര്‍ഘനാളായി കെട്ടിക്കിടക്കുന്നു. ഇനിയും പരിഗണിച്ചിട്ടില്ല. സംസ്ഥാനങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങള്‍, സ്വതന്ത്ര്യം, പൗരത്വം, സുതാര്യത എന്നിങ്ങനെയുള്ള അതീവ പ്രധാന്യമര്‍ഹിക്കുന്ന വിഷയങ്ങളിന്മേലുള്ള കേസുകള്‍ എന്നിവയൊക്കെ മോചനം കാത്ത് വൈകുകയാണ്. ഇക്കഴിഞ്ഞ ആഗസ്ത് 20ന് പ്രശാന്ത് ഭൂഷണ്‍ കേസ് പരിഗണിച്ച കോടതി വിധി പറഞ്ഞില്ല. പകരം, കോടതിയലക്ഷ്യമായി കണക്കാക്കാവുന്ന പ്രശാന്തിന്റെ പ്രസ്താവനയില്‍ പുനര്‍വിചിന്തനം നടത്താന്‍ രണ്ടോ മൂന്നോ ദിവസം അനുവദിക്കുകയാണ് ചെയ്തത്. എന്നാല്‍ താന്‍ […]

ന്യായാസനങ്ങള്‍ കേട്ടിട്ടുണ്ടോ ലോര്‍ഡ് ടെംപിള്‍ടണ്‍ എന്ന നീതിമാനെക്കുറിച്ച്?

ന്യായാസനങ്ങള്‍ കേട്ടിട്ടുണ്ടോ ലോര്‍ഡ് ടെംപിള്‍ടണ്‍ എന്ന നീതിമാനെക്കുറിച്ച്?

‘We will never use this law to defend ourselves. Our defence will be our behaviour, our judgements and our character.The reason we will never use the law of contempt to defend ourselves because it impinges upon freedom of speech. Freedom of speech is the linchpin of democracy.’- Lord Denning സാമൂഹികപ്രശ്‌നങ്ങളില്‍ ആത്മാര്‍ഥമായി ഇടപെടുകയും ഫീസ് വാങ്ങാതെ ന്യായാസനങ്ങളില്‍ […]

ഇന്ത്യ പിടിച്ചെടുക്കാന്‍ മറ്റൊരു ഈസ്റ്റിന്ത്യ കമ്പനി!

ഇന്ത്യ പിടിച്ചെടുക്കാന്‍ മറ്റൊരു ഈസ്റ്റിന്ത്യ കമ്പനി!

2017ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കാലത്ത് അതിദ്രുതം പ്രചരിപ്പിക്കപ്പെട്ട ഒരു വാര്‍ത്തയുണ്ടായിരുന്നു: മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവ് മുലായം സിങ് യാദവിന്റെ മുഖത്തിടിച്ചു. കാട്ടുതീ പോലെ പടര്‍ന്ന ആ വാര്‍ത്ത കേട്ടവരെല്ലാം വിശ്വസിച്ചു. ‘രാജാജി’യെ മുഖത്തടിച്ച മകനെ സ്ത്രീജനം ശപിച്ചു. പിന്നീടാണ് മനസ്സിലായത്,അത് കെട്ടിച്ചമച്ച ആരോപണമായിരുന്നു. പിന്നെങ്ങനെ അത് ഇത്ര കാര്യക്ഷമമായി പ്രചരിപ്പിക്കാന്‍ സാധിച്ചു? അന്നത്തെ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ നല്‍കിയ മറുപടി ഇതാണ്. ‘നമ്മുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ 32ലക്ഷം മനുഷ്യരുണ്ടായിരുന്നു. അതുകൊണ്ട് എല്ലാം എളുപ്പമായിരുന്നു.’ […]

സര്‍വാധികാരത്തിന്റെ താക്കോല്‍ സര്‍ക്കാറിന് നല്‍കുകയാണോ കോടതി?

സര്‍വാധികാരത്തിന്റെ താക്കോല്‍ സര്‍ക്കാറിന് നല്‍കുകയാണോ കോടതി?

രാജ്യത്തെ പരമോന്നത നീതിന്യായ സംവിധാനത്തെയും അതിന്റെ പരമാധികാരിയായ ചീഫ് ജസ്റ്റിസിനെയും വിമര്‍ശിച്ചതിലൂടെ പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യക്കുറ്റം ചെയ്തുവെന്നാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് കണ്ടെത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി പ്രശാന്ത് ഭൂഷണെന്ന വ്യക്തിയെ മാത്രമല്ല, വിയോജിക്കാനുള്ള സ്വാതന്ത്ര്യം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന, ഭരണഘടന അനുവദിച്ച അഭിപ്രായപ്രകടന സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് കരുതുന്നവരെയൊക്കെ ബാധിക്കുന്നതാണ്. വിയോജിക്കാനുള്ള അവകാശത്തെ അംഗീകരിക്കാത്ത, ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെ ആക്രമിക്കാനും […]

1 24 25 26 27 28 84