കവര്‍ സ്റ്റോറി

ഹാദിയ: സംഘ്പരിവാറിന്റെ ലക്ഷ്യം കേരളമാണ്

ഹാദിയ: സംഘ്പരിവാറിന്റെ ലക്ഷ്യം കേരളമാണ്

ഇതിഹാസ കൃതിയായി സാഹിത്യാസ്വാദകരും ഹിന്ദു മതത്തിന്റെ ഭാഗമായ ഗ്രന്ഥമെന്ന് ഹിന്ദുത്വവാദികളും കരുതുന്ന മഹാഭാരതത്തിലെ പാഞ്ചാലീ സ്വയംവരം പ്രസിദ്ധമാണ്. സ്വയം വരിക്കാന്‍ തയാറായി നില്‍ക്കുന്ന പാഞ്ചാലിക്ക് മുന്നിലെത്തി, മത്സര അമ്പെയ്ത്ത് നടത്തി പരാജിതരായി മടങ്ങുന്ന രാജാക്കന്‍മാരുടെ നീണ്ടനിരയുണ്ടതില്‍. മത്സരത്തില്‍ വിജയിച്ചാലും പാഞ്ചാലി വരിച്ചുകൊള്ളണമെന്നില്ല. വിജയിക്കുമെന്ന ഉറപ്പോടെ വില്ലുകുലച്ചു നിന്ന കര്‍ണനോട്, സൂതപുത്രനെ താന്‍ വിവാഹം കഴിക്കില്ലെന്ന് പാഞ്ചാലി പറഞ്ഞതാണ് അതിന് തെളിവ്. പാണ്ഡവ – കൗരവരുടെ മുത്തച്ഛനായ വിചിത്രവീര്യന്റെ ഭാര്യമാരാക്കാന്‍, കാശി രാജാവിന്റെ മക്കളായ അംബ, അംബിക, അംബാലിക […]

പോകാന്‍ വരട്ടെ, മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്

പോകാന്‍ വരട്ടെ, മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്

മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്… മഹാനഗരത്തിന്‍ നടുക്കു നിന്നു ഞാന്‍ അവരുടെ മിണ്ടാവരവു കാണുന്നു… മരിച്ച കുഞ്ഞുങ്ങള്‍വരുന്നുണ്ട്, നമ്മെ ത്തിരക്കിക്കൈനീട്ടിയിതാ വരുന്നുണ്ട്. മരിക്കും മുമ്പെത്ര വിളിച്ചിരിക്കണം! വിറച്ചുപേടിച്ചു വിറച്ചുപേടിച്ചു തളര്‍ന്നുനൊന്തുനൊന്തതിലും നൊന്തുനൊ ന്തിവര്‍ പിടഞ്ഞെത്ര വിളിച്ചിരിക്കണം മരിക്കും മുമ്പെത്ര വിളിച്ചിരിക്കണം! ഏരിയാ മക്കളേ, കളി തിമിര്‍ത്തോരേ, ചിരിയാല്‍ വീടെങ്ങും വിളക്കുവെച്ചോരെ, കഴുത്തില്‍ കുഞ്ഞിക്കൈ പിണച്ചു ഞങ്ങള്‍ക്കു കുളുര്‍ത്തൊരുമ്മകള്‍ തരുന്നോരേ, ഞങ്ങള്‍ ക്കുയര്‍കളേ, കൃഷ്ണമണികളേ, നിങ്ങ ളറിഞ്ഞീലാ, ഞങ്ങള്‍ വെറും പിശാചുക്കള്‍. മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്, കൊച്ചു ചവിട്ടടികളാല്‍ വിറയ്ക്കുന്നു […]

ഗാന്ധിവധം പുലരിയില്‍ പരന്ന കൂരിരുട്ട്

ഗാന്ധിവധം പുലരിയില്‍ പരന്ന കൂരിരുട്ട്

‘ഇന്ന് വൈകുന്നേരം 5.20ന് ന്യൂഡല്‍ഹിയില്‍ മഹാത്മാഗാന്ധി വധിക്കപ്പെട്ടു. കൊലയാളി ഒരു ഹിന്ദുവാണ്’. 1948 ജനുവരി 30ന് ആറ് മണിക്ക് ആകാശവാണിയുടെ ദേശീയ വാര്‍ത്താബുള്ളറ്റിനിലൂടെ രാജ്യം ആ ദുരന്തവൃത്താന്തം അറിയുന്നതിനു മുമ്പ് തന്നെ തലസ്ഥാന നഗരയിലെ ആബാലവൃദ്ധം ബിര്‍ള മന്ദിരത്തിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. നാഥുറാം ഗോഡ്‌സെ എന്ന ചിത്പാവന്‍ ബ്രാഹ്മണന്‍ വലുതുകൈ കൊണ്ട് കറുത്ത ബെറെറ്റ പിസ്റ്റളിലൂടെ ഉതിര്‍ത്ത മൂന്നുവെടിയുണ്ടകള്‍ തുളച്ചുകയറിയത് മഹാത്മജിയുടെ നെഞ്ചകത്തേക്കായിരുന്നു. ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലുമായുള്ള സംഭാഷണം നീണ്ടത് മൂലം സമയം വൈകിയതിനാല്‍ സാധാരണ […]

അവര്‍ കൊന്നു തീര്‍ത്ത ആള്‍ക്കാരും ചാമ്പലാക്കിയ നഗരവും നമ്മുടെ മുന്നിലുണ്ട്

അവര്‍ കൊന്നു തീര്‍ത്ത ആള്‍ക്കാരും ചാമ്പലാക്കിയ നഗരവും നമ്മുടെ മുന്നിലുണ്ട്

ഓഡിറ്റിംഗ് എന്നത് സോഷ്യല്‍ മീഡിയയിലെങ്കിലും ഒട്ടും അപരിചിതമായ പദമല്ല. ഹിസ്റ്റോറിക്കല്‍ ഓഡിറ്റിംഗ് എന്നതൊരുപക്ഷേ കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവിലെങ്കിലും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ ഒരിക്കല്‍ പോലുമെങ്കിലും ഉപയോഗിച്ച പദവുമാകണം. നിസംശയവും സ്വാഭാവികമായും സിപിഎം എന്ന രാഷ്ടീയപാര്‍ട്ടി തന്നെയാണ് ഓഡിറ്റിംഗ് ടേബിളിലെ സ്ഥിര വിഭവവും. തീര്‍ച്ചയായും രാഷ്ട്രീയപാര്‍ട്ടികളുടെ പ്രത്യയശാസ്ത്രപരവും പ്രായോഗികപരവുമായ പ്രവര്‍ത്തനങ്ങളുടെ മെച്ചപ്പെടലുകള്‍ക്ക് ഓഡിറ്റിംഗ് സഹായിക്കുകയും അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. പക്ഷേ അഭിപ്രായവ്യത്യാസം കിടക്കുന്നത് ഈ ഓഡിറ്റിംഗ് കേവലം ഏകപക്ഷീയമായി മാറുന്നു എന്നിടത്താണ്. രാഷ്ട്രീയാക്രമണങ്ങളും കൊലപാതകങ്ങളും അതിനെ തുടര്‍ന്നുള്ള […]

സോഷ്യലിസ്റ്റുകളും സംഘികളും തമ്മിലെന്ത്?

സോഷ്യലിസ്റ്റുകളും സംഘികളും തമ്മിലെന്ത്?

സോഷ്യലിസ്റ്റുകള്‍ക്കും സംഘ്പരിവാറിനുമിടയില്‍ എപ്പോഴും വിചിത്രമായ ഒരാകര്‍ഷണം നിലനില്‍ക്കുന്നുണ്ട്. നിതീഷ്‌കുമാറും അതില്‍ നിന്ന് വ്യത്യസ്തനല്ല. ബീഹാറിലെ മുഖ്യമന്ത്രിപദത്തില്‍ നിന്നുള്ള നിതീഷ്‌കുമാറിന്റെ രാജിയും ഉടനടി ബി ജെ പിയോട് ചേര്‍ന്ന് രൂപം കൊടുത്ത കൂട്ടുമുന്നണി സര്‍ക്കാരും ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയം ദശകങ്ങളായി നിരീക്ഷിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത്ഭുതമേയല്ല. ഇന്ത്യയിലെ സോഷ്യലിസ്റ്റുകളുടെ പ്രധാനപ്പെട്ട സ്വഭാവസവിശേഷതകളാണ് നിതീഷിന്റെ പുത്തന്‍ നീക്കങ്ങള്‍ വ്യക്തമായി വരച്ചിടുന്നത്-സുസ്ഥിരമായ ഒരു രാഷ്ട്രീയബന്ധത്തില്‍ (പ്രത്യേകിച്ചും മറ്റ് സോഷ്യലിസ്റ്റുകളുമായി) അധികകാലം നിലനില്‍ക്കാന്‍ അവര്‍ക്കാകില്ല. പ്രത്യയശാസ്ത്രപരമായി ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന, ചേര്‍ന്നുനില്‍ക്കേണ്ട, സോഷ്യലിസ്റ്റുകള്‍ വലതുപക്ഷമായ […]

1 25 26 27 28 29 40