കവര്‍ സ്റ്റോറി

ഇതല്ല, ചരിത്രത്തില്‍ മറ്റൊരു കാലുണ്ട്

ഇതല്ല, ചരിത്രത്തില്‍ മറ്റൊരു കാലുണ്ട്

ജോര്‍ജ് ഫ്ളോയിഡിന്റെ മരണരോദനം കൊണ്ട് ലോകം വിറങ്ങലിച്ച നേരത്ത് ചരിത്രകാരന്‍മാര്‍ വെളിച്ചംകെട്ട കാലം എന്ന് അടയാളപ്പെടുത്തിയ ഒരു കാലത്തെ നമുക്കോര്‍ക്കാം. വംശവെറിയും അടിമച്ചന്തയും ഗോത്രമഹിമയും അധീശത്വ വ്യവസ്ഥയുമെല്ലാം ഉറഞ്ഞ് തുള്ളിയ ഒരു യുഗം. അക്കാലത്തെ അറേബ്യ. എന്തൊരു വര്‍ഗവൈരമായിരുന്നു അറേബ്യയിലൊന്നാകെ, അല്ല ലോകമാകെ. തൊലി ഇരുണ്ടയാളുകളെ നിര്‍ദ്ദയം കൊല്ലാന്‍ കൊച്ചുകൊച്ചു കാരണങ്ങള്‍ മതി.ഗോത്രങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളോളം പൊരുതാനും ചെറിയൊരു തീപ്പൊരി മതി.അടിമകളായിപ്പോയവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ നില്‍ക്കട്ടെ, മൃഗാവകാശങ്ങള്‍ തന്നെയില്ല. അതിന് അനുവദിച്ചിരുന്നില്ല; അവര്‍ വെറും മാംസപ്പാവകള്‍ മാത്രം. കാലിത്തൊഴുത്തുകളില്‍, […]

കൊവിഡാനന്തര മഹല്ലുകള്‍ക്ക് ഒരു അതിജീവന രേഖ

കൊവിഡാനന്തര മഹല്ലുകള്‍ക്ക് ഒരു അതിജീവന രേഖ

കൊവിഡാനന്തര സാമ്പത്തിക ക്രമത്തെക്കുറിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുവരികയാണല്ലോ. ലോക് ഡൗണ്‍ കാരണം, ഉല്‍പ്പാദന രംഗം ഇതിനകം നിശ്ചലമായി കഴിഞ്ഞിട്ടുണ്ട്. വലിയ തോതിലുള്ള തൊഴിലില്ലായ്മയും പ്രശ്ങ്ങളുണ്ടാക്കുന്നു. കൊവിഡാനന്തരം പല മേഖലകളിലും നമുക്കാരംഭിക്കേണ്ടിവരിക ശൂന്യതയില്‍ നിന്നാകും. കഴിഞ്ഞതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടും വരാന്‍ പോകുന്ന സാധ്യതകള്‍ മനസ്സിലാക്കിയും കരുതലോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍. ഓരോ ഭരണകൂടത്തിനും കൊവിഡ് നല്‍കിയ സന്ദേശങ്ങള്‍ നിരവധിയാണ്. പലിശയിലൂടെ ഊതിപ്പെരുപ്പിച്ച സാമ്പത്തിക നേട്ടങ്ങള്‍, വലിയ നഷ്ടങ്ങളുമുണ്ടാക്കുമെന്ന തിരിച്ചറിവാണ് അതില്‍ പ്രധാനം. എങ്കിലും, മുതാളിത്ത താത്പര്യങ്ങളെ പ്രീതിപ്പെടുത്തുന്ന […]

ലോക്ഡൗണ്‍ കാലവും ഇസ്ലാമിന്റെ പ്രയോഗക്ഷമതയും

ലോക്ഡൗണ്‍ കാലവും ഇസ്ലാമിന്റെ പ്രയോഗക്ഷമതയും

ഒരുപാട് ആളുകള്‍ മരിച്ചുവീഴുന്ന പ്ലേഗിനെക്കുറിച്ച് ആഇശാബീവി (റ) തിരുനബിയോട്(സ്വ) ചോദിച്ചു. തിരുനബിയുടെ മറുപടി: ‘അല്ലാഹു ലക്ഷ്യം വെച്ചവര്‍ക്ക് അതൊരു ശിക്ഷയാണ്. എന്നാല്‍ സത്യവിശ്വാസികള്‍ക്ക് അനുഗ്രഹവുമാണ് ‘ ബുഖാരിയാണ് ഈ വചനം രേഖപ്പെടുത്തിയിട്ടുള്ളത്. പടര്‍ന്നുപിടിക്കുന്ന ഒരു രോഗം സത്യവിശ്വാസികള്‍ക്ക് എങ്ങനെയാണ് അനുഗ്രഹമായി മാറുന്നതെന്ന് പിന്നീട് വിശദീകരിക്കുന്നുണ്ട്: പ്ലേഗ് പടര്‍ന്ന ഒരു നാട്ടില്‍ ഒരാള്‍, അല്ലാഹു തനിക്ക് നിശ്ചയിച്ചതല്ലാത്ത ഒന്നും ബാധിക്കുകയില്ലെന്ന ദൃഢവിശ്വാസത്തോടെ ക്ഷമയോടെ തന്റെ നാട്ടില്‍ / വീട്ടില്‍ കഴിഞ്ഞുകൂടിയാല്‍ അയാള്‍ക്ക് ഒരു രക്തസാക്ഷിക്ക് തുല്യമായ പ്രതിഫലം നല്‍കുന്നതാണ്. […]

ഇസ്ലാം സംസ്‌കാരങ്ങളോട് ഇടപെട്ടത്

ഇസ്ലാം സംസ്‌കാരങ്ങളോട് ഇടപെട്ടത്

നൂറ്റാണ്ടുകളായി ഇസ്ലാമിക നാഗരികത പരമ്പരാഗത സാംസ്‌കാരിക ആവിഷ്‌കാരങ്ങളെ ഏകീകരിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധ നിയമങ്ങളാല്‍ രൂപപ്പെട്ട സാര്‍വലൗകിമായ ഒരു ആദര്‍ശം കൊണ്ടാണ് ഇസ്ലാം ഇത് സാധിച്ചെടുക്കുന്നത്. നശ്വരമായ സൗന്ദര്യത്തെയും അനശ്വരമായ സത്യത്തെയും ഇസ്ലാം ചേര്‍ത്തുവെച്ചു. വൈവിധ്യാത്മകതയിലെ ഏകത്വമായ ഇസ്ലാം ഒരു മയില്‍പ്പീലി കണക്കെ ചൈന മുതല്‍ അറ്റ്ലാന്റിക് തീരങ്ങള്‍ അടക്കമുള്ള സര്‍വദേശങ്ങളെയും തഴുകിയുണര്‍ത്തി. ഇസ്ലാമിക കര്‍മശാസ്ത്രമാണ് ഈ സര്‍ഗാത്മകോല്‍കൃഷ്ടതക്ക് സുഗമമായ വഴിയൊരുക്കിയത്. ചരിത്രത്തില്‍ ഇസ്ലാം സാംസ്‌കാരികസൗഹൃദമുള്ള ഒരു മതമാണ്. അക്കാരണത്താല്‍ തന്നെ ഒരു തെളിഞ്ഞ അരുവി കണക്കെ ഇസ്ലാം സ്നേഹിക്കപ്പെടുകയും […]

ക്വാറന്റയ്ന്‍ പുതിയ കാര്യമല്ല

ക്വാറന്റയ്ന്‍ പുതിയ കാര്യമല്ല

ലോകം ഇപ്പോള്‍ ക്വാറന്റെയ്‌നെ കുറിച്ചും ഐസൊലേഷനെ കുറിച്ചും സംസാരിക്കുകയാണ്. വിമാന സര്‍വീസുകള്‍ റദ്ദാകുന്നു. ലോകരാജ്യങ്ങള്‍ അതിര്‍ത്തി അടക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ മനുഷ്യന്റെ സാര്‍വത്രിക മോക്ഷം മുന്നോട്ട് വെക്കുന്ന ഇസ്ലാമിന് വലിയ ഉത്തരവാദിത്തമുണ്ട്. അതെന്ത് പറയുന്നു എന്നത് ഇപ്പോള്‍ ആലോചനകളുടെ തലവാചകം തന്നെയാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ (സ്വ) ഒരു ഹദീസ് വായിച്ചു കൊണ്ട് തുടങ്ങാം. ‘ഒരു നാട്ടില്‍ മഹാമാരി ബാധിച്ചിട്ടുണ്ടെന്നറിഞ്ഞാല്‍ അങ്ങോട്ട് പോവരുത്. രോഗബാധിത പ്രദേശത്തുനിന്ന് ആരും പുറത്ത് കടക്കുകയും ചെയ്യരുത്’ (ബുഖാരി). […]

1 27 28 29 30 31 84