കവര്‍ സ്റ്റോറി

വര്‍ഗീയതയെ നേരിടാന്‍ മതസത്തയെ ഉപയോഗിക്കുക

വര്‍ഗീയതയെ നേരിടാന്‍  മതസത്തയെ ഉപയോഗിക്കുക

വര്‍ഗീയതയെ എതിര്‍ത്തു തോല്‍പിക്കുന്നതിന് മതങ്ങളെതന്നെ ഉപാധിയാക്കുക അഭികാമ്യമായ ഒരു രീതിയാണ്. മനുഷ്യനെ സ്നേഹിക്കാനുള്ള സിദ്ധി എല്ലാ മതങ്ങളിലുമുണ്ട്. ദൈവത്തെ സ്നേഹിക്കുന്നതിലൂടെ മനുഷ്യന്‍ സ്നേഹം പരിശീലിക്കുന്നു. ഈ പരിശീലനം ഇതര മതക്കാരനെ സ്നേഹിക്കുന്നതിനുവേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാല്‍ സെക്കുലറിസം മതത്തിന്‍റെ ഈ സാധ്യത കണക്കിലെടുക്കുന്നില്ല. മതത്തെ നിരാകരിക്കുന്നതിലൂടെ സ്നേഹം പകര്‍ന്നു നല്‍കുന്നതിനുള്ള സാധ്യതയെയാണ് മതേതരത്വം നിരാകരിക്കുന്നത്. എല്ലാ നാടുകളിലും വിവിധ മതക്കാര്‍ ആചാരങ്ങളുടെയും ആശയങ്ങളുടെയും കൊള്ളക്കൊടുക്കകളിലൂടെയാണ് ആരോഗ്യകരമായ മതവീക്ഷണവും പ്രപഞ്ച വീക്ഷണവും വളര്‍ത്തിയെടുത്തത്. കര്‍ണാടകത്തില്‍ ശിശുനാള്‍ ശരീഫ് എന്ന ഒരു […]

നാം ഗവേഷണവസ്തുവായി ഉണക്കിയെടുത്ത നിതാഖാത്

നാം ഗവേഷണവസ്തുവായി  ഉണക്കിയെടുത്ത നിതാഖാത്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഇക്കുറി ഫെലോഷിപ്പിന്നായി തെരഞ്ഞെടുത്ത വിഷയങ്ങളിലൊന്ന് നിതാഖാത്തിന്‍റെ ആഘാതം ആണ്. സുഊദി സര്‍ക്കാര്‍ നടപ്പാക്കിയ ഒരു തൊഴില്‍ പരിഷ്കരണനിയമം നമ്മുടെ നാട്ടില്‍ ഒരു ലക്ഷം രൂപയുടെ ഗവേഷണ വിഷയമായി മാറിയതും അതുതന്നെ ഒരു ന്യൂനപക്ഷ വിഷയമായി ചുരുങ്ങിയതും കൗതുകമുണര്‍ത്തുന്ന സംഗതിയാണ്. നിതാഖാത് വിഷയം കേരളത്തിലെ വീടകങ്ങളില്‍ ആശങ്കകളായും നെടുവീര്‍പ്പുകളായും പുകപടലങ്ങള്‍ ഉയര്‍ത്തിയേപ്പാള്‍ അത് മലപ്പുറം ജില്ലയുടെ മാത്രം ഉത്ക്കണ്ഠയായി മുദ്രകുത്താന്‍ മാധ്യമങ്ങള്‍ തുനിഞ്ഞതിന്‍റെ പ്രത്യാഘാതം ചെന്നവസാനിച്ചത് സര്‍ക്കാരിന്‍റെ കടുത്ത പക്ഷപാത നിലപാടിലായിരുന്നു. നിതാഖാത് […]

അനന്തമൂര്‍ത്തി വാക്കുപാലിക്കുന്നു

അനന്തമൂര്‍ത്തി വാക്കുപാലിക്കുന്നു

എന്നോട് ലണ്ടനില്‍ വെച്ച് ആരാണെന്നു ചോദിച്ചാല്‍ ഇന്ത്യക്കാരനാണെന്ന് ഞാന്‍ പറയും. എന്നെപ്പോലെ തന്നെയുള്ള പാക്കിസ്താനിയല്ല എന്നു സൂചിപ്പിക്കാന്‍ ഞാനാഗ്രഹിക്കും. ദല്‍ഹിയില്‍ വെച്ചു ചോദിച്ചാല്‍ ഞാന്‍ കര്‍ണാടകക്കാരനാണെന്ന് പറയും. ബാംഗ്ലൂരില്‍ വെച്ച് മെലിജ് ഗ്രാമക്കാരനാണെന്നും പറയും. എന്നാല്‍ മെലിജില്‍ ഞാനൊന്നും പറയേണ്ടതില്ല. എന്‍റെ ജാതിയും ഉപജാതിയും ഗോത്രം പോലും അവിടെ എല്ലാവര്‍ക്കുമറിയാം. ഈ സ്വത്വങ്ങളെല്ലാം തുടര്‍ച്ചയായുള്ളതാണ് വിരുദ്ധങ്ങളല്ല. പക്ഷേ, ഇന്ത്യയില്‍ ഇതെല്ലാം രാഷ്ട്രീയക്കാര്‍ വേറിട്ടുനില്‍ക്കുന്നതും വിരുദ്ധവുമാക്കിത്തീര്‍ക്കുന്നു. അങ്ങനെ ചെയ്യുന്പോള്‍ നമുക്ക് വിലപ്പെട്ടതായ എല്ലാമെല്ലാം നഷ്ടപ്പെടുന്നു. അദ്വാനി രഥയാത്രക്ക് പുറപ്പെടുന്പോള്‍ […]

ഭാവികേരളം അകത്തോ പുറത്തോ?

ഭാവികേരളം അകത്തോ പുറത്തോ?

കേരളത്തിന്‍റെ ഭാവിയെക്കുറിച്ച്, വികസന സാധ്യതകളെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ സ്ഥിരം ഉയരുന്ന ഒരു പ്രസ്താവനയുണ്ട് അയല്‍ സംസ്ഥാനങ്ങളെ നോക്കൂ… കഴിഞ്ഞ ഒന്നു രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ അവര്‍ എത്ര മുന്നോട്ടു പോയി? നമ്മളോ? ഏറെ പുറകോട്ടടിച്ചിരിക്കുന്നു. പ്രധാനമായും ഐടിയും മറ്റു ചില വ്യവസായങ്ങളും അയല്‍ സംസ്ഥാനങ്ങളില്‍ വലിയ വളര്‍ച്ച നേടിയതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടാറുള്ളത്. ഇടത്വലത് എന്ന രീതിയില്‍ പിരിഞ്ഞ ഒരു സമൂഹത്തില്‍ (ഇന്നത് കാര്യമായി മാഞ്ഞുപോയ അതിര്‍ത്തി രേഖയാണെങ്കിലും) വലതുപക്ഷക്കാരുടെ ഭാഗത്തു നിന്നാണിതുയരുന്നത്. ലോകമാകെ മുന്നോട്ടു പോകുന്പോള്‍ നാം മാത്രം […]

കുഞ്ഞുഗസ്സയുടെ ചോര വെറുതെയായില്ല

കുഞ്ഞുഗസ്സയുടെ  ചോര വെറുതെയായില്ല

ഈ കുറിപ്പ് എഴുതാനിരുന്നപ്പോള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ ബ്രൈക്കിങ് ന്യൂസ് ആയി റിപ്പോര്‍ട്ട് ചെയ്യുന്നത് ബ്രിട്ടനിലെ ഏക മുസ്ലിം മന്ത്രി സഈദ വാര്‍സിയുടെ രാജിവാര്‍ത്തയാണ്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് നല്‍കിയ കത്തില്‍ രാജിയുടെ കാരണം സമര്‍പ്പിക്കുന്നത് ഇങ്ങനെ: മധ്യപൗരസ്ത്യ ദേശത്തെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട നമ്മുടെ നിലപാട് പൊതുവായും ഗസ്സയിലെ അടുത്ത കാലത്തെ പ്രതിസന്ധിയോടുള്ള നമ്മുടെ സമീപനവും ഭാഷയും സവിശേഷമായും ധാര്‍മികമായി ഒരിക്കലും നീതീകരിക്കാന്‍ പറ്റാത്തതും ബ്രിട്ടന്‍റെ ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവും രാഷ്ട്രാന്തരീയഅഭ്യന്തര തലങ്ങളില്‍ നമ്മുടെ യശസ്സ് […]

1 28 29 30 31 32 36